Wednesday, January 11, 2012

ഇസ്രയേല്‍ ബംഗളൂരുവില്‍ കോണ്‍സുലേറ്റ് തുറക്കും

ഇസ്രയേല്‍ സുപ്രധാന പങ്കാളിയെന്ന് ഇന്ത്യ

ജറുസലേം: ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി ഇസ്രയേല്‍ മാറുകയാണെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്തേജ് സര്‍ന. ഭീകരതയ്ക്കെതിരായ ചെറുത്തുനില്‍പ്പ്, കൃഷി, ജലം, ഊര്‍ജം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വരുംവര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നും വാര്‍ത്താ ഏജന്‍സിയോട് സര്‍ന പറഞ്ഞു. വിദേശമന്ത്രി എസ് എം കൃഷ്ണ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ഇസ്രയേലില്‍ എത്തിയ പശ്ചാത്തലത്തിലാണ് സയണിസ്റ്റ് രാഷ്ട്രത്തെ പ്രകീര്‍ത്തിച്ച് ഇന്ത്യയുടെ പ്രസ്താവന. ഒരു ദശകത്തിനിടെ ഇസ്രയേലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വിദേശമന്ത്രിയാണ് കൃഷ്ണ. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്രബന്ധം 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 1992ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം സ്ഥാപിച്ചത്. ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി വര്‍ധിച്ചിട്ടുണ്ട്.

ഇസ്രയേല്‍ ബംഗളൂരുവില്‍ കോണ്‍സുലേറ്റ് തുറക്കും

ജറുസലേം: ഇന്ത്യയുടെ പരമ്പരാഗത വിദേശനയത്തില്‍നിന്ന് വ്യതിചലിച്ച് ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബംഗളൂരുവില്‍ ഇസ്രയേല്‍ കോണ്‍സുലേറ്റ് തുറക്കും. വിദേശമന്ത്രി എസ് എം കൃഷ്ണയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യ ഈ തീരുമാനത്തിന് ഔദ്യോഗിക അനുമതി നല്‍കി. ഇന്ത്യയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രതികരിച്ച ഇസ്രയേല്‍ വിദേശമന്ത്രി അവിഗ്ദോര്‍ ലീബര്‍മാന്‍ കൃഷ്ണയെ നന്ദി അറിയിച്ചു. ന്യൂഡല്‍ഹിയിലെ എംബസിക്കു പുറമെ മുംബൈയിലും ഇസ്രയേലിന് നിലവില്‍ കോണ്‍സുലേറ്റുണ്ട്. ജൂതരാഷ്ട്രമായ ഇസ്രയേലിനെ 1992ലാണ് ഇന്ത്യ ആദ്യമായി അംഗീകരിച്ചത്. വംശവിവേചനനയം പിന്തുടരുകയും പലസ്തീന് സ്വതന്ത്രരാഷ്ട്ര പദവി നിഷേധിക്കുകയും ചെയ്യുന്ന ഇസ്രയേലുമായി അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നയതന്ത്രബന്ധം സ്ഥാപിച്ചു. പിന്നീട് എന്‍ഡിഎ ഭരണകാലത്ത് ബന്ധം ശക്തമായി. നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 20-ാം വാര്‍ഷികത്തില്‍ സഹകരണം കൂടുതല്‍ ശക്തമാക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. പതിറ്റാണ്ടിനിടെ ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ വിദേശമന്ത്രിയാണ് എസ് എം കൃഷ്ണ.


deshabhimani 110112

1 comment:

  1. ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി ഇസ്രയേല്‍ മാറുകയാണെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്തേജ് സര്‍ന. ഭീകരതയ്ക്കെതിരായ ചെറുത്തുനില്‍പ്പ്, കൃഷി, ജലം, ഊര്‍ജം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വരുംവര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നും വാര്‍ത്താ ഏജന്‍സിയോട് സര്‍ന പറഞ്ഞു. വിദേശമന്ത്രി എസ് എം കൃഷ്ണ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ഇസ്രയേലില്‍ എത്തിയ പശ്ചാത്തലത്തിലാണ് സയണിസ്റ്റ് രാഷ്ട്രത്തെ പ്രകീര്‍ത്തിച്ച് ഇന്ത്യയുടെ പ്രസ്താവന. ഒരു ദശകത്തിനിടെ ഇസ്രയേലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വിദേശമന്ത്രിയാണ് കൃഷ്ണ. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്രബന്ധം 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 1992ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം സ്ഥാപിച്ചത്. ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി വര്‍ധിച്ചിട്ടുണ്ട്.

    ReplyDelete