Tuesday, January 17, 2012

ഓണ്‍ലൈന്‍ നിയമം പീഡനമെന്ന് വിക്കിപീഡിയ

അമേരിക്കയിലെ നിര്‍ദ്ദിഷ്ട ഓണ്‍ലൈന്‍ തട്ടിപ്പു നിയമത്തില്‍ പ്രതിഷേധിച്ച് ഇംഗ്ലീഷ് ഭാഷാ സൈറ്റ് ബുധനാഴ്ച പ്രവര്‍ത്തനരഹിതമാക്കാന്‍ വിക്കിപീഡിയയുടെ തീരുമാനിച്ചു.
അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഓണ്‍ലൈന്‍ തട്ടിപ്പു നിയമത്തിനെതിരേയും (സോപ) വ്യക്തികളുടെ വസ്തുവകകള്‍ സംരക്ഷിക്കുന്ന നിയമത്തിനെതിരേയുമാണ് (പൈപ) പ്രതിഷേധം. ഈ നിയമങ്ങള്‍ ഏറ്റവും മോശമായ രീതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും ഓണ്‍ലൈന്‍ തട്ടിപ്പു തടയാന്‍ തക്കതായ ഒന്നുമില്ലെന്നും വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയില്‍സ് പറഞ്ഞു. എന്നാല്‍ വ്യാജ സൈറ്റുകളിലേക്ക് വരുമാനം ഒഴുകുന്നത് തടയാനാണ് നിയമമമെന്ന് പ്രതിനിധി സഭ അഭിപ്രായപ്പെട്ടു. തട്ടിപ്പുമായി ബന്ധപ്പെട്ട സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ ഈ നിയമം അമേരിക്കന്‍ സര്‍ക്കാരിനെ സഹായിക്കുമെന്ന് പ്രതിനിധിസഭ അവകാശപ്പെടുന്നു.

സൗജന്യവും സ്വതന്ത്രവുമായ സൈറ്റുകളുടെ പ്രവര്‍ത്തനത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്നും ഓണ്‍ലൈന്‍ തട്ടിപ്പു തടയാനായി പാസാക്കുന്ന നിയമങ്ങള്‍ പിന്നീട് ഓണ്‍ലൈന്‍ സ്വാതന്ത്രത്തെ ഹനിക്കുകയാണ് ചെയ്യുന്നതെന്നും വിക്കിപീഡിയ പറഞ്ഞു. എന്നാല്‍ ഒരു ദേശീയ പ്രശ്‌നത്തിന്റെ പേരില്‍ ആഗോള വ്യവസായം നിര്‍ത്തലാക്കുന്നത് വിഢിത്തമാണെന്ന് ട്വിറ്റര്‍ ചീഫ് എക്‌സിക്യുട്ടീവ് ഡിക്ക് കോസ്റ്റോലെ ട്വീറ്റ് ചെയ്തു. എന്നാല്‍ ട്വിറ്റര്‍ ഇതില്‍ പങ്കെടുക്കുന്നില്ല. അതേസമയം സോപയ്ക്ക് മാധ്യമഭീമന്‍ റൂപ്പെര്‍ട്ട് മര്‍ഡോക്കിന്റെയടക്കം പിന്തുണയുണ്ട്.

പ്രമുഖ വാര്‍ത്താ സൈറ്റായ റെഡ്ഡിറ്റും ബ്ലോഗായ ബോയിംഗ് ബോയിംഗും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതായി അറിയിച്ചു.

janayugom 170112

1 comment:

  1. അമേരിക്കയിലെ നിര്‍ദ്ദിഷ്ട ഓണ്‍ലൈന്‍ തട്ടിപ്പു നിയമത്തില്‍ പ്രതിഷേധിച്ച് ഇംഗ്ലീഷ് ഭാഷാ സൈറ്റ് ബുധനാഴ്ച പ്രവര്‍ത്തനരഹിതമാക്കാന്‍ വിക്കിപീഡിയയുടെ തീരുമാനിച്ചു.

    ReplyDelete