യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം കെപിസിസി ആസ്ഥാനത്തെത്തിയതെന്നാണ് വിവരം. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു. എല്ലാകേസിലും സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗത്തിനെത്തിയത് ചട്ടലംഘനമാണ്.
ആസിഫലിയെ പുറത്താക്കണം: കോടിയേരി
നെടുങ്കണ്ടം: കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുത്ത ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി ആസിഫലിയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കെപിസിസി യോഗത്തില്‍ ഡിജിപി പങ്കെടുത്തത് ചട്ടവിരുദ്ധമാണ്. ഈ നടപടിയിലൂടെ നീതിന്യായ വ്യവസ്ഥയെ കോണ്‍ഗ്രസ്വല്‍ക്കരിച്ചു. ഗവണ്‍മെന്റ് പ്ലീഡര്‍മാരായും അഡ്വക്കേറ്റ് ജനറലായും ഡിജിപിയായും നിയമിക്കപ്പെടാന്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അര്‍ഹതയുണ്ട്. പക്ഷേ ഒരാളെ നിയമിച്ചു കഴിഞ്ഞാല്‍ ഭരണഘടനാസ്ഥാപനമെന്ന നിലയില്‍ തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിലോ രാഷ്ട്രീയ സമ്മേളനങ്ങളിലോ പങ്കെടുക്കാനാവില്ല. കേരളത്തില്‍ ഇതുവരെയില്ലാത്ത സംഭവവികാസമാണ് ഇപ്പോള്‍ ഉണ്ടായത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഈ വിഷയത്തില്‍ ഇടപെടണം. ഹൈക്കോടതി ഇടപെട്ട് ആസിഫലിയെ നീക്കണം. ഇതിന് മുഖ്യമന്ത്രി തന്നെ ഇടപെടണം. ഭാവിയില്‍ ജഡ്ജിമാര്‍ക്കു വേണമെങ്കില്‍ കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ പറ്റുന്ന അവസ്ഥയുണ്ടാകും. ജുഡീഷ്യല്‍ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണിത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഓഫീസറാണ് ഡിജിപി. കേരളത്തില്‍ എല്ലാവര്‍ക്കും നീതി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഓഫീസര്‍ ഇത്തരം യോഗത്തില്‍ പങ്കെടുത്താല്‍ അയാള്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവാണ്. മുഖ്യമന്ത്രി തന്നെ ഇടപെട്ട് ആസിഫലിയെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് നിയോഗിക്കുന്നതാണ് ഉചിതം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളുമാണ്. കോണ്‍ഗ്രസില്‍ ഇന്നത സ്ഥാനമോ രാജ്യസഭാ മെംബര്‍ സ്ഥാനമോ നല്‍കാവുന്നതാണ്. മറിച്ച് ജുഡീഷ്യറിയെ അപഹസിക്കുന്ന നിലപാട് അനുവദിക്കാനാവില്ല. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനമാണിതെന്നും കോടിയേരി പറഞ്ഞു.
deshabhimani news

ഇന്ദിരാഭവനില്‍ നടക്കുന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രേസിക്യൂഷന്‍ ടി ആസിഫലിയെത്തിയത് വിവാദമാകുന്നു. ഔദ്യോഗിക വാഹനത്തിലാണ് അദ്ദേഹം യോഗത്തിനെത്തിയത്. യോഗം തുടങ്ങുന്നതിന് തൊട്ട് മുന്‍പ്വരെ അദ്ദേഹം ഇന്ദിരാഭവനിലുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ആസിഫ് അലിയെ തിരിച്ചയച്ചു.
ReplyDelete