Wednesday, April 4, 2012
മെമു: നിയമം ലംഘിച്ച് സ്റ്റേഷനകത്ത് കോണ്‍ഗ്രസ് ബാനര്‍
ആലപ്പുഴയിലൂടെ മെമു തീവണ്ടി ഓടിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഒരേസമയം രണ്ട് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി. "മെമു കൊണ്ടുവന്ന കെ സി വേണുഗോപാലിന്" അഭിവാദ്യം അര്‍പ്പിച്ച് റെയില്വെസ്റ്റേഷനകത്ത് കോണ്ഗ്രസുകാരെകൊണ്ട് ഫ്ളക്സ് ബാനറും ഉയര്‍ത്തി. രാഷ്ട്രീയപാര്‍ടികളുടെ പോസ്റ്ററും നോട്ടീസും പതിക്കുന്നത് വിലക്കിയിട്ടുള്ള റെയില്‍വെ സ്റ്റേഷനകത്താണ് കോണ്‍ഗ്രസിന്റെ ബാനര്‍. ആലപ്പുഴ, ചേര്‍ത്തല, തുറവൂര്‍ സ്റ്റേഷനുകളില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ നിയമലംഘനം പക്ഷെ അധികൃതര്‍ കണ്ടമട്ട് നടിച്ചിട്ടില്ല. എന്നാല്‍ എറണാകുളം ജില്ലയില്‍ "മെമു അനുവദിപ്പിച്ച കേന്ദ്രമന്ത്രി കെ വി തോമസി"നാണ് കോണ്‍ഗ്രസുകാരുടെ അഭിവാദ്യം. കെ വി തോമസിന്റെ ഏറ്റവും വലിയ നേട്ടമായാണ് മെമുവിനെ അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മന്ത്രി എം വിജയകുമാറും അന്നത്തെ റെയില്‍വേമന്ത്രി ലാലു പ്രസാദിന് നല്കിയ നിവേദനത്തിലാണ് കേരളത്തിന് മെമു അനുവദിക്കണമെന്ന് ആദ്യം ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിഗണിക്കാമെന്ന് അന്ന് ഉറപ്പും ലഭിച്ചിരുന്നു. 2010-11 ബജറ്റില്‍ മെമു അനുവദിക്കുകയും ചെയ്തു. ആ ട്രെയിനാണ് ഇപ്പോള്‍ സര്‍വീസ് തുടങ്ങിയത്. അതിന്റെ പേരിലാണ് കേന്ദ്രമന്ത്രിമാര്‍ അവകാശ വാദവുമായി രംഗത്തെത്തിയത്. ഈ വര്‍ഷത്തെ ബജറ്റില്‍ കേരളത്തിന് ഒന്നും കിട്ടാത്തതിന്റെ ജാള്യത മറക്കാനാണ് ഈ അവകാശവാദമെന്ന് എ എം ആരിഫ് എംഎല്‍എ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാര്‍ നിയമം ലംഘിച്ചിട്ടും അതിനെതിരെ നടപടിയെടുക്കാത്ത റെയില്‍വെ അധികൃതരുടെ നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സംഘടനയുടെ സമ്മേളനത്തില്‍ ചെന്നിത്തലയെ ഒഴിവാക്കി
സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍നിന്ന് കെപിസിസി പ്രസിഡന്റിനെ ഒഴിവാക്കി. എ വിഭാഗത്തിന് ആധിപത്യമുള്ള കേരള സെക്രട്ടറിയറ്റ് അസോസിയേഷന് സമ്മേളനത്തില്‍നിന്നാണ് രമേശ് ചെന്നിത്തലയെ ഒഴിവാക്കിയത്. സമ്മേളനത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിര്‍വഹിക്കുന്നത്. പൊതുസമ്മേളനം കെ എം മാണിയും. മുന്‍കാലങ്ങളിലെല്ലാം കെപിസിസി പ്രസിഡന്റിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാറുണ്ടായിരുന്നു. കഴിഞ്ഞ സമ്മേളനത്തോടെ സംഘടന പൂര്‍ണമായി എ വിഭാഗം പിടിച്ചെടുത്തിരുന്നു. ചെന്നിത്തലയെ ഒഴിവാക്കിയെങ്കിലും സമ്മേളനത്തില്‍ എ ഗ്രൂപ്പിന്റെ പ്രമുഖനേതാക്കളും മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.
കെപിസിസി പ്രസിഡന്റിനെ ഒഴിവാക്കിയതിനെതിരെ അസോസിയേഷനിലെ ഐ വിഭാഗം രംഗത്തെത്തിക്കഴിഞ്ഞു. ഉദ്ഘാടനസമ്മേളനം ബഹിഷ്കരിക്കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. സംഘടനയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്ന് സമ്മേളനം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. ഭാരവാഹി പട്ടികയില്‍നിന്ന് തങ്ങളെ ഒഴിവാക്കുന്ന എ വിഭാഗത്തിന്റെ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഐ വിഭാഗം തീരുമാനിച്ചു.
കെഎസ്യു നേതാവിനെ രക്ഷിക്കാന്‍ നീക്കം
മലപ്പുറം: കെഎസ്യു നേതാവ് വിദേശ വിദ്യാര്‍ഥിനിയെ അപമാനിച്ച കേസ് ഒതുക്കാന്‍ ഉന്നത ഗൂഢാലോചന. ഇതിന്റെ ഭാഗമായി വിദേശ വിദ്യാര്ഥിനിയെകൊണ്ട് പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുള്ളതായി സൂചന. ഉന്നത കോണ്‍ഗ്രസ്-കെഎസ്യു നേതാക്കളാണ് ഇതിന് പിന്നില്‍. സര്‍വകലാശാലാ ക്യാമ്പസിലെ വിദേശിയായ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയതിനാണ് കെഎസ്യു നേതാവ് എ എസ് ശ്യാംകുമാറിനെതിരെ തേഞ്ഞിപ്പലം പൊലീസ് റാഗിങ് വിരുദ്ധ ആക്ട് പ്രകാരം കേസെടുത്തത്. യൂണിവേഴ്സിറ്റിയിലെ പിജി ഫിലോസഫി വിഭാഗം വിദ്യാര്‍ഥിയായ ശ്യാംകുമാര്‍ വിദ്യാര്‍ഥിനിയെ നിരന്തരം ശല്യംചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥിനി തന്റെ പഠന വകുപ്പിന് നല്കിയ പരാതി റാഗിങ് വിരുദ്ധ സമിതിക്ക് നല്‍കുകയായിരുന്നു. വിഷയം ചര്‍ച്ചചെയ്ത സമിതി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഇതോടെ രജിസ്ട്രാര്‍ തിങ്കളാഴ്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു.
2009-ല്‍ യൂണിവേഴ്സിറ്റി സെനറ്റംഗമായിരുന്നു കെഎസ്യു നേതാവായ ശ്യാംകുമാര്‍. ഇയാളെ കേസില്‍നിന്ന് രക്ഷിക്കാന്‍ ഉന്നത നേതാക്കള്‍തന്നെ ഇടപെട്ടിട്ടുണ്ട്. വിദ്യാര്ഥിനിയെകൊണ്ട് പരാതി പിന്‍വലിപ്പിക്കാനുള്ള സമ്മര്‍ദമാണ് നടക്കുന്നത്. ഇതോടെ ചൊവ്വാഴ്ച തേഞ്ഞിപ്പലം സ്റ്റേഷനിലെത്തിയ യുവതി തനിക്ക് പരാതിയില്ലെന്നറിയിച്ചു. എന്നാല്‍ എഫ്ഐആര്‍ കോടതിക്ക് നല്കിയതിനാല് പൊലീസ് കൈമലര്‍ത്തി. പരാതി കിട്ടിയിട്ടും തിങ്കളാഴ്ച കേസെടുക്കാന്‍ പൊലീസ് അമാന്തിച്ചിരുന്നു. എന്നാല്‍ യുവതി നേരിട്ട് സ്റ്റേഷനിലെത്തി പരാതിയില്‍ ഉറച്ചുനിന്നതോടെ ഗത്യന്തരമില്ലാതെ പൊലീസ് കേസെടുക്കുകയായിരുന്നു.
deshabhimani 040412
Labels:
കോൺഗ്രസ്,
വാര്‍ത്ത,
റെയില്‍വേ
Subscribe to:
Post Comments (Atom)
ആലപ്പുഴയിലൂടെ മെമു തീവണ്ടി ഓടിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഒരേസമയം രണ്ട് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി. "മെമു കൊണ്ടുവന്ന കെ സി വേണുഗോപാലിന്" അഭിവാദ്യം അര്‍പ്പിച്ച് റെയില്വെസ്റ്റേഷനകത്ത് കോണ്ഗ്രസുകാരെകൊണ്ട് ഫ്ളക്സ് ബാനറും ഉയര്‍ത്തി. രാഷ്ട്രീയപാര്‍ടികളുടെ പോസ്റ്ററും നോട്ടീസും പതിക്കുന്നത് വിലക്കിയിട്ടുള്ള റെയില്‍വെ സ്റ്റേഷനകത്താണ് കോണ്‍ഗ്രസിന്റെ ബാനര്‍. ആലപ്പുഴ, ചേര്‍ത്തല, തുറവൂര്‍ സ്റ്റേഷനുകളില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ നിയമലംഘനം പക്ഷെ അധികൃതര്‍ കണ്ടമട്ട് നടിച്ചിട്ടില്ല. എന്നാല്‍ എറണാകുളം ജില്ലയില്‍ "മെമു അനുവദിപ്പിച്ച കേന്ദ്രമന്ത്രി കെ വി തോമസി"നാണ് കോണ്‍ഗ്രസുകാരുടെ അഭിവാദ്യം. കെ വി തോമസിന്റെ ഏറ്റവും വലിയ നേട്ടമായാണ് മെമുവിനെ അവതരിപ്പിച്ചിരിക്കുന്നത്.
ReplyDelete