നവഉദാരവല്‍ക്കരണ നയങ്ങള്‍ തൊഴിലാളികള്‍ക്ക് ഏറെ ദോഷം ചെയ്തെന്നും ഇതിനെതിരെ തൊഴിലാളി സംഘടനകളെല്ലാം കൈകോര്‍ക്കണമെന്നും ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ജി സഞ്ജീവറെഡ്ഡി എംപി. തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വത്തിനുമാത്രമല്ല, സാമൂഹ്യ സുരക്ഷിതത്വത്തിനുതന്നെ ഈ നയങ്ങള്‍ ഭീഷണിയാണ്. ഉദാരവല്‍ക്കരണം തൊഴിലാളി-തൊഴിലുടമ ബന്ധം തകര്‍ക്കുകയും ഭാവിയില്‍ വ്യവസായത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്യും- "ദേശാഭിമാനി"ക്ക് അനുവദിച്ച അഭിമുഖത്തില്‍ സഞ്ജീവറെഡ്ഡി പറഞ്ഞു.
ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ രാജ്യത്തിന്റെ സമ്പത്ത് വര്‍ധിക്കുമെങ്കിലും, ഇതിന്റെ നേട്ടം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ദേശീയ വളര്‍ച്ചാനിരക്ക്(ജിഡിപി) ഒന്‍പത് ശതമാനത്തില്‍നിന്ന് ഏഴിലേക്ക് താഴ്ന്നത് ഇതിനുദാഹരണമാണ്. ഇത് അഞ്ചു ശതമാനത്തിലേക്ക് കൂപ്പുകുത്താന്‍ അധികനാള്‍ വേണ്ടിവരില്ല. ആഗോള സാമ്പത്തിക വ്യവസ്ഥ ഇന്ത്യന്‍ സമൂഹത്തിന് യോജിച്ചതല്ല. ദരിദ്രര്‍ പരമദരിദ്രരും ധനികര്‍ അതിധനികരും ആകുന്ന വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നത്. സമ്പത്തിന്റെ തുല്യവിതരണം ആഗോളീകരണത്തില്‍ അന്യമാണ്. വിദേശ നിക്ഷേപം ഇന്ത്യയില്‍ വരുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ് പോലുള്ള മേഖലകളില്‍ വിദേശ പങ്കാളിത്തം അനുവദിക്കുന്നതിനെ ഐഎന്‍ടിയുസി ശക്തമായി എതിര്‍ക്കും. പെട്രോളിയം വില വര്‍ധിപ്പിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ സബ്സിഡി അനുവദിക്കണമെന്നും സഞ്ജീവറെഡ്ഡി പറഞ്ഞു.
തൊഴിലുടമകള്‍ തൊഴിലാളികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. യൂണിയന്‍ രൂപീകരിക്കുന്നതിന്റെ പേരില്‍ തൊഴിലാളികള്‍ സര്‍ക്കാര്‍ സഹായത്തോടെ പിരിച്ചുവിടുന്നു. സര്‍ക്കാരും തൊഴിലുടമകളും ചേര്‍ന്ന് തൊഴിലാളി താല്‍പ്പര്യങ്ങള്‍ ഹനിക്കുമ്പോള്‍ട്രേഡ് യൂണിയനുകളുടെ ഐക്യശക്തികൊണ്ടേ ഇതിനെ ചെറുക്കാന്‍ കഴിയൂ. എല്ലാ തൊഴിലാളിസംഘടനകളും ചേര്‍ന്ന് ഫെബ്രുവരി 28ന് ദേശീയ പണിമുടക്ക് നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. തൊഴില്‍ മേഖലയില്‍ കരാര്‍തൊഴിലാളികളെ മാത്രമേ നിയമിക്കുന്നുള്ളു. സ്ഥിരംതൊഴിലാളികളെ ഒഴിവാക്കുന്നു. അരക്ഷിതമായ ഈ അവസ്ഥയില്‍ തൊഴിലാളികളുടെ ഐക്യനിര ഉയരുകതന്നെ വേണം.
പ്രോവിഡന്റ് ഫണ്ട് പലിശനിരക്ക് വെട്ടിക്കുറച്ചതിന് ന്യായീകരണമില്ല. തൊഴിലാളികളുടെ നിക്ഷേപത്തിന് പലിശനിരക്ക് ഉയര്‍ത്തുകയാണ് വേണ്ടത്. പല സ്ഥാപനങ്ങളിലും പിഎഫിലേക്ക് ഉടമകളുടെ വിഹിതം പൂജ്യമാണ്. തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി നിരക്ക് സര്‍വീസിന്റെ ഓരോ വര്‍ഷത്തിനും 15 ദിവസമെന്നത് 30 ദിവസമാക്കണം. ബോണസ് നിശ്ചയിക്കുന്നതിലും പുതിയ മാനദണ്ഡങ്ങള്‍ അത്യാവശ്യമാണ്. മിനിമം ബോണസ് 10,000 രൂപയായി നിജപ്പെടുത്തണം. തൊഴില്‍ സ്ഥാപനങ്ങള്‍ വന്‍ലാഭം കൊയ്യുമ്പോള്‍ നാമമാത്ര ബോണസ് മാത്രം നല്‍കുന്നതിന് നീതീകരണമില്ല.
(പി വിജയന്‍)
deshabhimani 040412

ReplyDelete