Wednesday, April 4, 2012

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴിലാക്കാന്‍ ശുപാര്‍ശ


സര്‍ക്കാര്‍ നിയന്ത്രണം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിലൂടെ പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യകമ്പനികളുടെ പ്രവര്‍ത്തനശൈലിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ആസൂത്രണകമീഷന്റെ താല്‍പ്പര്യമനുസരിച്ചാണ് ഈ പരിഷ്കരണം. പുതിയസംവിധാനത്തിന്റെ ഘടന എങ്ങനെയായിരിക്കണം എന്നതില്‍ കമീഷന്‍ ചുമതലപ്പെടുത്തിയ വിദഗ്ധസംഘം റിപ്പോര്‍ട്ട് നല്‍കി. 12 അംഗങ്ങളടങ്ങുന്ന ഏകനിയന്ത്രണസംവിധാനം രൂപീകരിക്കാനാണ് സമിതിയുടെ ശുപാര്‍ശ. ഇതിന്റെ ചെയര്‍മാനെ പ്രധാനമന്ത്രി നിയമിക്കണം. ആറു പേര്‍ സര്‍ക്കാരിന് പുറത്ത് നിന്നുള്ളവരാകണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. പൊതുമേഖലാകമ്പനികളിലെ നിക്ഷേപ കാര്യങ്ങള്‍ പുതിയ സംവിധാനം പരിശോധിക്കും. കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ മന്ത്രാലയങ്ങള് കൈകടത്തരുതെന്നാണ് ആസൂത്രണകമീഷന്റെ നിലപാട്. നവരത്നകമ്പനികളിലടക്കം സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണം ഇല്ലാതാക്കുന്നതിലേക്കാണ് പരിഷ്കരണം നയിക്കുക.

ശുപാര്‍ശ നടപ്പാക്കാന്‍ സമയപരിധി നിശ്ചയിക്കുമെന്ന് ആസൂത്രണകമീഷന്‍ അറിയിച്ചു. പൊതുമേഖലാ മന്ത്രാലയ സെക്രട്ടറി, പൊതുമേഖലാ കമ്പനികളുടെ നോഡല്‍ ഉദ്യോഗസ്ഥര്‍, ആസൂത്രണകമീഷന്റെയും മൂന്ന് നവരത്ന കമ്പനികളുടെയും പ്രതിനിധികള്‍ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പന്ത്രണ്ടാം പദ്ധതിയിലെ നിര്‍മാണമേഖലയുമായി കാര്യങ്ങളില്‍ സമിതി ശുപാര്‍ശ ഉള്‍പ്പെടുത്തും. ഏകനിയന്ത്രണ സംവിധാനമാണ് കമ്പനികളിലെ സര്‍ക്കാര്‍ നിക്ഷേപത്തിന്റെ മേല്‍നോട്ടം നടത്തുക. അതതു പൊതുമേഖലാ കമ്പനികളുടെ മാനേജ്മെന്റില്‍നിന്നും മന്ത്രാലയങ്ങളില്‍നിന്നും ഏകീകൃതസംവിധാനം സ്വതന്ത്രമായിരിക്കുമെന്നും ആസൂത്രണകമീഷന്‍ വ്യക്തമാക്കി.

deshabhimani 040412

1 comment:

  1. സര്‍ക്കാര്‍ നിയന്ത്രണം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിലൂടെ പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യകമ്പനികളുടെ പ്രവര്‍ത്തനശൈലിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ആസൂത്രണകമീഷന്റെ താല്‍പ്പര്യമനുസരിച്ചാണ് ഈ പരിഷ്കരണം. പുതിയസംവിധാനത്തിന്റെ ഘടന എങ്ങനെയായിരിക്കണം എന്നതില്‍ കമീഷന്‍ ചുമതലപ്പെടുത്തിയ വിദഗ്ധസംഘം റിപ്പോര്‍ട്ട് നല്‍കി. 12 അംഗങ്ങളടങ്ങുന്ന ഏകനിയന്ത്രണസംവിധാനം രൂപീകരിക്കാനാണ് സമിതിയുടെ ശുപാര്‍ശ. ഇതിന്റെ ചെയര്‍മാനെ പ്രധാനമന്ത്രി നിയമിക്കണം. ആറു പേര്‍ സര്‍ക്കാരിന് പുറത്ത് നിന്നുള്ളവരാകണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. പൊതുമേഖലാകമ്പനികളിലെ നിക്ഷേപ കാര്യങ്ങള്‍ പുതിയ സംവിധാനം പരിശോധിക്കും. കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ മന്ത്രാലയങ്ങള് കൈകടത്തരുതെന്നാണ് ആസൂത്രണകമീഷന്റെ നിലപാട്. നവരത്നകമ്പനികളിലടക്കം സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണം ഇല്ലാതാക്കുന്നതിലേക്കാണ് പരിഷ്കരണം നയിക്കുക.

    ReplyDelete