Tuesday, April 3, 2012
മഹാരാജാസ് ചെയര്‍മാന്റെ രാജി: ഹൈബി ഈഡനെതിരെ വ്യാപക പ്രതിഷേധം
കെഎസ്യു ജില്ലാ നേതാക്കള്‍ മര്‍ദിച്ചതില്‍ മനം നൊന്ത് എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ രാജിവച്ച സംഭവത്തില്‍ ഹൈബി ഈഡന്‍ എംഎല്‍എക്കെതിരെ വ്യാപക പ്രതിഷേധം. എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ ഹൈബി ഈഡന്‍ എംഎല്‍എ നല്‍കിയ പണം കോളേജില്‍ ഏല്‍പ്പിച്ചില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം ഹൈബി അനുകൂലികള്‍ ചെയര്‍മാനായ എ എ അജ്മലിനെ മര്‍ദിച്ചത്. തുടര്‍ന്ന് അജ്മല്‍ രാജിവയ്ക്കുകയായിരുന്നു. എന്നാല്‍, ആരോപണം ഉന്നയിപ്പിച്ചതിനുശേഷം പണം നല്‍കിയില്ലെന്നു പറഞ്ഞ് എംഎല്‍എ മലക്കംമറിഞ്ഞതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. വി ഡി സതീശന്‍ വിഭാഗം തോവായിരുന്ന ചെയര്‍മാനെതിരെ കെഎസ്യു ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെക്കൊണ്ടാണ് സാമ്പത്തിക ആരോപണം ഉന്നയിപ്പിച്ചത്. കോളേജിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായ കേന്ദ്രമന്ത്രി വയലാര്‍ രവി അടക്കമുള്ള ഉന്നത നേതാക്കള്‍ ഹൈബിയെ വിളിച്ച് നീരസമറിയിച്ചു. മഹാരാജാസ് ചെയര്‍മാനെ തല്ലുന്നത് തന്നെ അടിക്കുന്നതിനു തുല്യമാണെന്നും അതിനു നേതൃത്വം നല്‍കിയ ജില്ലാ പ്രസിഡന്റ് അടക്കമുള്ള കെഎസ്യു നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടിട്ടുണ്ട്.
32 വര്‍ഷത്തിനുശേഷം മഹാരാജാസ് കോളേജില്‍ ലഭിച്ച ചെയര്‍മാന്‍ സ്ഥാനം ഗ്രൂപ്പുപോരിന്റെ പേരില്‍ രാജിവയ്ക്കേണ്ടിവന്നതില്‍ കോണ്‍ഗ്രസ് ജില്ലാ-സംസ്ഥാ നേതൃത്വത്തിനും അതൃപ്തിയുണ്ട്. എന്‍എസ്യുവിന്റെ ദേശീയ പ്രസിഡന്റ് സ്ഥാനം വരെ വഹിച്ചിരുന്ന എംഎല്‍എ കെഎസ്യുവില്‍ സ്വന്തം ഗ്രൂപ്പായ വിശാല ഐയ്ക്കുവേണ്ടി മാത്രം നിലകൊള്ളുന്നത് ശരിയല്ലെന്ന ബിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുമുള്ളത്. ഇതിനിടെ യൂണിയന്‍ ചെയര്‍മാന്‍ രാജിവച്ച സംഭവത്തില്‍ എംഎല്‍എക്കെതിരെ മഹാരാജാസിലും ലോ കോളേജിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സതീശന്‍വിഭാഗം സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ ഹൈബി അനുകൂലികള്‍ നശിപ്പിച്ചതും പ്രതിഷേധത്തിനിടയാക്കി. എന്നാല്‍, മഹാരാജാസ് കോളേജിലും പരിസരത്തും വീണ്ടും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മഹാരാജാസില്‍ ലഹരിമാഫിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു
കൊച്ചി: മഹാരാജാസ് കോളേജില്‍ മദ്യപിച്ചെത്തിയ അക്രമിസംഘം എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ ബോട്ടണി വിദ്യാര്‍ഥിയായ വൈശാഖ്, രണ്ടാംവര്‍ഷ ഫിലോസഫി വിദ്യാര്‍ഥികളായ അഖില്‍ അപ്പുക്കുട്ടന്‍, അനൂപ്, ടിന്‍സ്, ടിനൂബ് എന്നിവര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. മഹാരാജാസ് കോളേജിലെതന്നെ ചില വിദ്യാര്‍ഥികളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ലഹരിവസ്തുക്കളുമായി കോളേജ് ക്യാമ്പസിലെത്തിയ നാലു വിദ്യാര്‍ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ പുറത്തുള്ള ഗുണ്ടകളോടൊപ്പം ക്യാമ്പസിലെത്തിയ വിദ്യാര്‍ഥികള്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. അക്രമികളുടെ പക്കല്‍ മാരകായുധങ്ങളുമുണ്ടായിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. മഹാരാജാസില്‍ ലഹരിമാഫിയ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്നും നടപടി എടുക്കണമെന്നും എസ്എഫ്ഐ ഏരിയ സെക്രട്ടറി ബെന്‍ ടോം, പ്രസിഡന്റ് ദീപക്ക് എന്നിവര്‍ ആവശ്യപ്പെട്ടു.
വിദേശ വിദ്യാര്‍ഥിനിയോട് അപമര്യാദ: കെഎസ്യു പ്രവര്‍ത്തകനെതിരെ കേസ്
തേഞ്ഞിപ്പലം: സര്‍വകലാശാലാ ക്യാമ്പസിലെ വിദേശ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ മുന്‍ സെനറ്റംഗമായ കെഎസ്യു പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. 2009ല്‍ സെനറ്റംഗമായ എ എസ് ശ്യാംകുമാറിനെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. ഇയാള്‍ ഇപ്പോള്‍ സര്‍വകലാശാലയില്‍ പി ജി ഫിലോസഫി രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. ക്യാമ്പസിലെ വിദേശ വിദ്യാര്‍ഥിനിയോട് നിരന്തരം പ്രണയാഭ്യര്‍ഥന നടത്തുകയും ശല്യംചെയ്യുകയും ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. വൈസ് ചാന്‍സലര്‍ക്കും വിദ്യാര്‍ഥിക്ഷേമവിഭാഗം തലവനും വിദ്യാര്‍ഥിനി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. റാഗിങ്വിരുദ്ധ സമിതി വിഷയം ഗൗരവമായി പരിഗണിച്ചതോടെ രജിസ്ട്രാര്‍ പരാതി തിങ്കളാഴ്ച തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു.
deshabhimani 030412
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete