Monday, July 9, 2012

അന്വേഷണോദ്യോഗസ്ഥന്‍ മാധ്യമങ്ങളെ ഫോണില്‍ വിളിച്ചത് 3000 തവണ


ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണസംഘത്തിലെ പ്രധാനി രണ്ടുമാസത്തിനിടെ മൂവായിരത്തോളം തവണ മാധ്യമപ്രവര്‍ത്തകരുമായി മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മെയ് നാലുമുതല്‍ ജൂലൈ എട്ടുവരെ ഡിവൈഎസ്പി ജോസി ചെറിയാന്‍ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരുമായി നിരന്തരം ഫോണില്‍ സംസാരിച്ചതിന്റെ തെളിവ് ദേശാഭിമാനിക്ക് ലഭിച്ചു. ഔദ്യോഗിക ഫോണിലാണ് ഈ ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുന്നത്. സിപിഐ എമ്മിനെതിരെ വാര്‍ത്തകള്‍ മെനയുന്നതില്‍ മുഖ്യപങ്കാളിയായ ജോസി ചെറിയാനുപുറമെ അന്വേഷണസംഘത്തിലെ വിവാദനായകന്‍ ഡിവൈഎസ്പി ഷൗക്കത്തലിയും മാധ്യമപ്രവര്‍ത്തകരുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തിയതായി വിവരമുണ്ട്.

മെയ് നാലുമുതല്‍ ജൂലൈ എട്ടുവരെ 7557 ടെലിഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളുമാണ് ജോസിയുടെ 9497990123 എന്ന നമ്പറില്‍നിന്നുള്ളത്. ഇതില്‍ പകുതിയോളവും സിപിഐ എമ്മിനെതിരെ വാര്‍ത്ത ചമയ്ക്കുന്ന പത്രങ്ങളുടെയും ചാനലുകളുടെയും ലേഖകരുമായാണ്. ഡിവെഎസ്പിയും മാധ്യമപ്രവര്‍ത്തകരും ഫോണില്‍ കൂടുതലായി ബന്ധപ്പെട്ട ദിവസങ്ങളിലും അതിന്റെ തൊട്ടടുത്ത ദിവസവും സിപിഐ എമ്മിനെ കരിതേച്ച് വന്‍വാര്‍ത്തകളാണ് ചാനലുകളിലും പത്രങ്ങളിലും വന്നത്. ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാന്‍ (9847036674), റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍ശങ്കര്‍ (8547007040), മനോരമ ന്യൂസിലെ നിഖില്‍ (9895701735), മനോരമ ലേഖകന്‍ വി ആര്‍ പ്രതാപ് (9946103402), മാതൃഭൂമി ലേഖകന്‍ എ പി ഷൗക്കത്തലി (9495090392), മാധ്യമം ലേഖകന്‍ ബാബു ചെറിയാന്‍ (9645006315) എന്നിവരുമായാണ് ജോസി ചെറിയാന്‍ നിരന്തരം ഫോണില്‍ സംസാരിച്ചത്. ചില ദിവസങ്ങളില്‍ ഓരോരുത്തരുമായും അഞ്ചും ആറും തവണ സംസാരിച്ചു. ഇന്ത്യാവിഷന്‍, മംഗളം, വീക്ഷണം, ചന്ദ്രിക തുടങ്ങിയ മാധ്യമങ്ങളുടെ ലേഖകരും ഡിവൈഎസ്പിയുമായി ബന്ധം പുലര്‍ത്തി. റിപ്പോര്‍ട്ടര്‍ ടിവിയിലെ കെ ആര്‍ ഷാജു (8547007037), മംഗളത്തിലെ ഷിന്റുലാല്‍ (9846295331) തുടങ്ങിയവരുമായും സംസാരിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ലേഖകനാണ് സിപിഐ എം വിരുദ്ധവാര്‍ത്തകള്‍ ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും ഡിവൈഎസ്പിയുടെ മുഖ്യകൂട്ടാളി. ലേഖകരുടെ ഫോണില്‍നിന്ന് ഡിവൈഎസ്പിയെ വിളിക്കുകയും തുടര്‍ന്ന് ഇയാള്‍ തിരിച്ചുവിളിക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. ഫോണ്‍കോളുകള്‍ക്കുപുറമെ നൂറുകണക്കിന് സന്ദേശങ്ങളും പരസ്പരം അയച്ചിട്ടുണ്ട്. ലേഖകന്മാര്‍ക്ക് ഡിവൈഎസ്പി സന്ദേശം അയക്കുകയും അവര്‍ തിരിച്ചുവിളിക്കുകയും ചെയ്ത ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. സിപിഐ എമ്മിനെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഒരു പ്രധാന മാധ്യമം ഈ ഉദ്യോഗസ്ഥന് പ്രത്യേക സിംകാര്‍ഡ് നല്‍കിയതായി പരാതി ഉയര്‍ന്നിരുന്നു. ഈ സിംകാര്‍ഡ് ഉപയോഗിച്ച് ബന്ധപ്പെടുന്നതിനുപുറമെയാണ് ഔദ്യോഗികഫോണ്‍ ദുരുപയോഗംചെയ്യുന്നത്. അറസ്റ്റുചെയ്യപ്പെട്ടവര്‍ കുറ്റം സമ്മതിച്ചതായും സിപിഐ എം ഉന്നതരുമായുള്ള ബന്ധം സ്ഥിരീകരിച്ചതായുമാണ് മാധ്യമ- പൊലീസ് സംഘം തുടര്‍ച്ചയായി വാര്‍ത്ത ചമച്ചത്. പ്രത്യേക അന്വേഷണസംഘം വടകരയില്‍ ക്യാമ്പുചെയ്ത് സിപിഐ എം വേട്ട ആരംഭിച്ചതുമുതല്‍ വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്ക് തുടങ്ങിയിരുന്നു. ആദ്യദിവസങ്ങളില്‍ ഇടയ്ക്കിടെ മാത്രം ബന്ധപ്പെട്ട ഇവര്‍ മെയ് 16 മുതല്‍ നിരന്തരം ഫോണില്‍ ആശയവിനിമയം നടത്തിയതായി രേഖകള്‍ തെളിയിക്കുന്നു. അന്വേഷണം അട്ടിമറിച്ച് സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ പൊലീസും മാധ്യമങ്ങളും നടത്തിയ ഗൂഢാലോചന ഇതോടെ കൂടുതല്‍ തെളിഞ്ഞു. ഭരണതലത്തിലും കോണ്‍ഗ്രസ് നേതാക്കളുമായും ഈ ഉദ്യോഗസ്ഥന്‍ കേസ് കാര്യങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്.
(കെ എം മോഹന്‍ദാസ്)

deshabhimani 100712

2 comments:

  1. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണസംഘത്തിലെ പ്രധാനി രണ്ടുമാസത്തിനിടെ മൂവായിരത്തോളം തവണ മാധ്യമപ്രവര്‍ത്തകരുമായി മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മെയ് നാലുമുതല്‍ ജൂലൈ എട്ടുവരെ ഡിവൈഎസ്പി ജോസി ചെറിയാന്‍ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരുമായി നിരന്തരം ഫോണില്‍ സംസാരിച്ചതിന്റെ തെളിവ് ദേശാഭിമാനിക്ക് ലഭിച്ചു. ഔദ്യോഗിക ഫോണിലാണ് ഈ ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുന്നത്. സിപിഐ എമ്മിനെതിരെ വാര്‍ത്തകള്‍ മെനയുന്നതില്‍ മുഖ്യപങ്കാളിയായ ജോസി ചെറിയാനുപുറമെ അന്വേഷണസംഘത്തിലെ വിവാദനായകന്‍ ഡിവൈഎസ്പി ഷൗക്കത്തലിയും മാധ്യമപ്രവര്‍ത്തകരുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തിയതായി വിവരമുണ്ട്.

    ReplyDelete
  2. ഇവന്മാരെ പ്രോസിക്യൂട്ട് ചെയ്യണം ..

    ReplyDelete