Monday, July 9, 2012

ഗുജറാത്തില്‍ തകര്‍ത്ത ആരാധനാലയങ്ങളുടെ കണക്കുനല്‍കണം


2002ലെ ഗുജറാത്ത് കലാപത്തില്‍ നശിപ്പിക്കപ്പെട്ട ന്യൂന പക്ഷ ആരാധനാലയങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇവയുടെ കേടുപാട് തീര്‍ക്കാനുള്ള ചെലവു കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കി.

2002ലെ കലാപങ്ങളില്‍ 500 മുസ്ലിം പള്ളികള്‍ക്കു നാശമുണ്ടായെന്നാണു കണക്ക്. നശിപ്പിക്കപ്പെട്ട ആരാധനാലയങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാരാണു സുപ്രീംകോടതിയിലെത്തിയത്. കലാപങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ആരാധനാലയങ്ങള്‍ക്കു സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണോയെന്ന നിയമപ്രശ്നം സുപ്രീംകോടതി പരിശോധിക്കും.

ബെസ്റ്റ് ബേക്കറി: 4പേരുടെ ശിക്ഷ ശരിവെച്ചു

മുംബൈ: ബെസ്റ്റ് ബേക്കറി കേസില്‍ നാല് പ്രതികളുടെ ജീവപര്യന്തം തടവ് ബോംബെ ഹൈക്കോടതി ശരിവെച്ചു. അഞ്ച് പ്രതികളെ വെറുതെവിട്ടു. ശിക്ഷയ്ക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിന്‍മേലാണ് വിധി.. ഗോധ്ര കലാപവേളയില്‍ ഹിന്ദുത്വ വാദികള്‍വഡോദരയിലെ ബെസ്റ്റ് ബേക്കറി കത്തിച്ച് 14 പേരെ ചുട്ടുകൊന്ന കേസിലാണ് വിധി. ജ. വി എം കനാഡെ , ജ. പി ഡി കോഡെ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണ് വിധി പറഞ്ഞത്. ബെസ്റ്റ് ബേക്കറിക്കേസില്‍ 17 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒമ്പതു പേരെയാണ് 2006ല്‍ മുംബൈയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. ഇവരുടെ അപ്പീലാണ് ഇപ്പോള്‍ പരിഗണിച്ചത്. 2002 മാര്‍ച്ചിലാണ് ബെസ്റ്റ് ബേക്കറിയില്‍ കൂട്ടക്കൊല നടന്നത്.

deshabhimani 100712

1 comment:

  1. 2002ലെ ഗുജറാത്ത് കലാപത്തില്‍ നശിപ്പിക്കപ്പെട്ട ന്യൂന പക്ഷ ആരാധനാലയങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇവയുടെ കേടുപാട് തീര്‍ക്കാനുള്ള ചെലവു കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കി.

    ReplyDelete