Wednesday, July 11, 2012
കോംട്രസ്റ്റ് നെയ്ത്ത് കമ്പനി ഏറ്റെടുക്കാന്‍ നിയമം കൊണ്ടുവരണം: എംഎല്‍എമാര്‍
മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ഈ സഭാസമ്മേളനത്തില്‍ തന്നെ നിയമം കൊണ്ടുവരണമെന്ന് എല്‍ഡിഎഫ് എംഎല്‍എമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജൂണ്‍ 28ന് എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയില്‍ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കോംട്രസ്റ്റ് ഏറ്റെടുക്കുന്നതിനുള്ള ബില്ല് ഈ സഭാസമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഇ കെ വിജയന്‍ എംഎല്‍എയുടെ സബ്മിഷനും ഇതേ മറുപടിയാണ് നല്‍കിയത്. എന്നാല്‍ കാര്യോപദേശകസമിതി ചേര്‍ന്ന് അന്തിമരൂപം നല്‍കിയ നിയമസഭയുടെ നടപ്പ് സമ്മേളനത്തിന്റെ അജന്‍ഡയിലും കോംട്രസ്റ്റ് ഏറ്റെടുക്കുന്ന ബില്ല് ഉള്‍പ്പെടുത്തിയിട്ടില്ല. ജൂലൈ 25 വരെയാണ് സഭാ സമ്മേളനം. 2009 ല്‍ പൂട്ടിയ കോംട്രസ്റ്റ് കമ്പനി ഏറ്റെടുക്കുന്നതിന് എല്‍ഡിഎഫ് ഭരണകാലത്ത് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതാണ്. ഓര്‍ഡിനന്‍സിനുള്ള ബില്‍ പ്രസിഡന്റിന്റെ അംഗീകാരത്തിനായി കേന്ദ്ര ആഭ്യന്തരവകുപ്പിന് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നത് തങ്ങളുടെ നയമല്ലെന്ന് പറഞ്ഞ് കേന്ദ്രം ഓര്‍ഡിനന്‍സ് തിരിച്ചയച്ചു.വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഇതിനായി നിയമനിര്‍മാണം നടത്താമെന്ന് പിന്നീട് അവര്‍ വ്യക്തമാക്കി. അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പ് വന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോംട്രസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോംട്രസ്റ്റ് ഫാക്ടറി പടിക്കല്‍ ഉപവാസസമരം നടത്തിയിരുന്നു. സമരത്തിന് പിന്തുണയുമായി അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും മറ്റ് യുഡിഎഫ് നേതാക്കളും എത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ കമ്പനി ഏറ്റെടുക്കുന്നതിനുള്ള നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ 100 ദിന പരിപാടിയിലും ഈ വാഗ്ദാനം ഉള്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സഭയുടെ 5-ാം സമ്മേളനമായിട്ടും കോംട്രസ്റ്റ് ഏറ്റെടുക്കാന്‍ തയാറാകാതെ സഭയെയും ജനങ്ങളെയും വഞ്ചിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.
ഇതിനിടയില്‍ മാനാഞ്ചിറയിലെ കോടാനുകോടി രൂപ വിലവരുന്ന കമ്പനി വക 1.23 ഏക്കര്‍ ഭൂമി തുച്ഛമായ വിലയ്ക്ക് മാനേജ്മെന്റ് വില്‍പ്പന നടത്തി. ഈ വില്‍പ്പനക്ക് സൗകര്യമുണ്ടാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ നിയമനിര്‍മാണം ബോധപൂര്‍വം താമസിപ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ വിഭാവനംചെയ്തപോലെ ഇതിനകം വില്‍പ്പന നടത്തിയ വസ്തുക്കള്‍ ഉള്‍പ്പെടെ മാനാഞ്ചിറയിലെ കോംട്രസ്റ്റിന്റെ ഭൂമിയും കെട്ടിടങ്ങളും പൂര്‍ണമായും ഏറ്റെടുക്കാന്‍ ആവശ്യമായ നിയമം ഈ സഭാ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എളമരം കരീം, എ പ്രദീപ്കുമാര്‍, ഇ കെ വിജയന്‍, കെ കെ ലതിക, എ കെ ശശീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, കെ കുഞ്ഞമ്മത്, സി കെ നാണു, പി ടി എ റഹീം, കെ ദാസന്‍ എന്നീ എംഎല്‍എമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
deshabhimani 110712
Labels:
കോണ്‍ഗ്രസ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment