Wednesday, July 11, 2012
ജോര്‍ജിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്
ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. വി എസ് സുനില്‍കുമാറാണ് നോട്ടീസ് നല്‍കിയത്. നെല്ലിയാമ്പതി എസ്റ്റേറ്റ് പ്രശ്നത്തില്‍ ചൊവ്വാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം വനം മന്ത്രി കെ ബി ഗണേഷ് കുമാര്‍ സ്പോണ്‍സര്‍ ചെയ്തതാണെന്ന് ജോര്‍ജ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. കെ എം മാണി ആവശ്യപ്പെട്ടാല്‍ ചീഫ് വിപ്പ്സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് പി സി ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി ചെയര്‍മാനും വിലക്കിയതിനാലാണ് ഗണേഷ് കുമാറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താത്തതെന്നും ജോര്‍ജ് പറഞ്ഞു.
യുഡിഎഫ് സമിതിയെക്കുറിച്ചുള്ള ഗണേഷ് കുമാറിന്റെ പ്രസ്താവനയിന്‍മേല്‍ പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് ക്രമപ്രശ്നം സഭയില്‍ ഉന്നയിച്ചത്. എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ യുഡിഎഫ് സമിതിയെ നിയമിച്ചത് അറിയില്ലെന്ന് ഗണേഷ് നിയമസഭയില്‍ പറഞ്ഞിരുന്നു. നെല്ലിയാമ്പതി എസ്റ്റേറ്റ് പ്രശ്നത്തില്‍ ജോര്‍ജിന് അമിത താല്‍പര്യമുണ്ടെന്നും വിഎസ് പറഞ്ഞു. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി നിലനില്‍ക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയേയോ ചീഫ് വിപ്പിനേയോ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനംമന്ത്രി പറഞ്ഞതും ചീഫ് വിപ്പ് പറഞ്ഞതും ഒരേ കാര്യമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ തങ്ങള്‍തന്നെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി മറുപടി പറഞ്ഞ സാഹചര്യത്തില്‍ ക്രമപ്രശ്നം നിലനില്‍ക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതിനെതിരെ ബുധനാഴ്ച രാവിലെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. പ്രതിപക്ഷത്തിന് സബ്മിഷനായി വിഷയം അവതരിപ്പിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു. എന്റോസള്‍ഫാന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ കാസര്‍കോഡ് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളുടെയും യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
deshabhimani news
Labels:
നിയമസഭ
Subscribe to:
Post Comments (Atom)
No comments:
Post a Comment