കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിയുടെ സന്തതസഹചാരിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത് തടയാനും വിവാദങ്ങളില്‍നിന്ന് മുഖംരക്ഷിക്കാനും യുഡിഎഫ്-മാധ്യമ ഗൂഢാലോചന. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറികൂടിയായ പ്രശാന്ത്ബാബുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഒരു ചാനല്‍ സംപ്രേഷണംചെയ്ത് നിമിഷങ്ങള്‍ക്കകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ കോക്കസില്‍പ്പെട്ട തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയാണ് ഗൂഢാലോചനയ്ക്ക് രൂപംനല്‍കിയത്.
പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലുകളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ പുതിയ വിവാദങ്ങള്‍ കൊണ്ടുവരാന്‍ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് സഹജീവികള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ് പിന്നീട് ഈ മാധ്യമ ഗൂഢസംഘം കെട്ടിയാടിയത്. സുധാകരനെതിരായ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തെ ഇതിനുകരുവാക്കി. വാര്‍ത്താസമ്മേളനത്തില്‍ സുധാകരനുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ചോദിക്കാതെ ടി പി ചന്ദ്രശേഖരന്‍ വധം എടുത്തിട്ടുവെങ്കിലും ഇക്കാര്യത്തില്‍ പാര്‍ടിനിലപാട് പിണറായി ആവര്‍ത്തിച്ചു. എന്നാല്‍, വൈകിട്ട് ഒരു പൊതുപരിപാടിയില്‍വച്ച് പിണറായിയുടെ പ്രതികരണത്തെ വളച്ചൊടിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രതികരണം ആരായുകയായിരുന്നു. തികച്ചും അപ്രധാനമായ ഒരു പരിപാടിയായിരുന്നിട്ടുപോലും അവിടെ തത്സമയസംപ്രേഷണത്തിനുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കി നിര്‍ത്തിയതിനുപിന്നില്‍ മാധ്യമ ഗൂഢാലോചന മണത്തിരുന്നു. പ്രതിപക്ഷനേതാവിന്റെ പ്രതികരണംകൂടി വന്നതോടെ മാധ്യമങ്ങള്‍ പതിവ് സിപിഐ എം വിരുദ്ധ ആഘോഷങ്ങള്‍ തുടങ്ങി. പിന്നെ സുധാകരനെതിരായ വെളിപ്പെടുത്തല്‍ അപ്രധാനമാക്കി.
ഞായറാഴ്ച പുറത്തിറങ്ങിയ മലയാളമനോരമ, മാതൃഭൂമി, മാധ്യമം തുടങ്ങിയ പത്രങ്ങളും ഇത് ഏറ്റുപിടിച്ചു. സിപിഐ എമ്മിനെതിരായ വാര്‍ത്തകള്‍ മുഖ്യവാര്‍ത്തയാക്കി സുധാകരന്‍വാര്‍ത്ത അപ്രധാനമായി നല്‍കി. പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലുകളേക്കാള്‍ പ്രാധാന്യത്തോടെയാണ് സുധാകരന്റെ പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ നല്‍കിയത്. പ്രശാന്ത്ബാബു ഇപ്പോള്‍ കോണ്‍ഗ്രസുകാരനല്ലെന്നു പോലും മാധ്യമങ്ങള്‍ വാര്‍ത്ത ചമച്ചു. ഇതിനായി മുന്‍ ഡിസിസി പ്രസിഡന്റുമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായ എന്‍ രാമകൃഷ്ണന്റെയും പി രാമകൃഷ്ണന്റെയും പ്രതികരണംപോലും ഇവര്‍ തമസ്കരിച്ചു. ഇടുക്കിയില്‍ പാര്‍ടിയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് പുറത്താക്കുകയും പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്തയാള്‍ സിപിഐ എം നേതാക്കള്‍ക്കെതിരെ കഥമെനഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ അത് ദിവസങ്ങളോളം ആഘോഷിക്കുകയായിരുന്നു. ഈ "വെളിപ്പെടുത്തലിന്റെ" പേരില്‍ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ പേരില്‍ എഫ്ഐആര്‍ ഇടാന്‍പോലും പൊലീസ് തയ്യാറായി. നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതിനെ ന്യായീകരിച്ചു.
ഇതിനേക്കാള്‍ എത്രയോ ഗൗരവമുള്ള വെളിപ്പെടുത്തലാണ് പ്രശാന്ത്ബാബു നടത്തിയത്. ഇ പി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാത്രമല്ല, മറ്റു രണ്ട് കൊലപാതകത്തില്‍ ഉള്‍പ്പെടെ പങ്കുണ്ടെന്ന് സംശയലേശമെന്യേ വ്യക്തമാക്കുകയും ചെയ്തു. വെളിപ്പെടുത്തലുകള്‍ വിശദമായി പരിശോധിച്ചാല്‍ ചുരുങ്ങിയത് ഒരുഡസനോളം ക്രിമിനല്‍കേസ് സുധാകരനെതിരെ എടുക്കേണ്ടിവരും. ഇത് യുഡിഎഫിനെ കടുത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ അകമഴിഞ്ഞ പിന്തുണയാണ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ഈ മാധ്യമ ഗൂഢസംഘം നല്‍കിയിരിക്കുന്നത്. സുധാകരനെതിരായ വെളിപ്പെടുത്തല്‍ കൂടുതല്‍ ചര്‍ച്ചയായാല്‍ സിപിഐ എമ്മിനെതിരായ അക്രമത്തിന്റെ മൂര്‍ച്ച കുറയുമെന്ന് ഈ മാധ്യമ ഗൂഢസംഘത്തിന് നല്ല ബോധ്യമുണ്ട്. ഇവര്‍ക്ക് പിന്തുണയുമായി യഥാര്‍ഥ ഇടതുപക്ഷമെന്ന വേഷംകെട്ടി ചാനല്‍ ചര്‍ച്ചകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന സിപിഐ എം വിരുദ്ധ ശക്തികളും കരുക്കള്‍ നീക്കുന്നു.
(എം രഘുനാഥ്)
deshabhimani 020712
കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിയുടെ സന്തതസഹചാരിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത് തടയാനും വിവാദങ്ങളില്‍നിന്ന് മുഖംരക്ഷിക്കാനും യുഡിഎഫ്-മാധ്യമ ഗൂഢാലോചന. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറികൂടിയായ പ്രശാന്ത്ബാബുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഒരു ചാനല്‍ സംപ്രേഷണംചെയ്ത് നിമിഷങ്ങള്‍ക്കകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ കോക്കസില്‍പ്പെട്ട തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയാണ് ഗൂഢാലോചനയ്ക്ക് രൂപംനല്‍കിയത്.
ReplyDelete