Wednesday, July 4, 2012
എസ്എസ്എ നിര്‍മാണോദ്ഘാടനം സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പ്
വന്‍തുക ചെലവാക്കി നടത്തുന്ന സര്‍വശിക്ഷ അഭിയാന്‍ (എസ്എസ്എ) നിര്‍മാണപ്രവര്‍ത്തനോദ്ഘാടനം യുഡിഎഫ് സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എല്ലാ വര്‍ഷവും എസ്എസ്എ ഫണ്ട് അനുവദിക്കുന്നുണ്ട്. എസ്എസ്എയ്ക്കു മുന്നോടിയായി 1996ല്‍ ഡിപിഇപി നിലവില്‍വന്നതുമുതല്‍ ഇത് തുടരുന്നു. എന്നാല്‍ അന്നൊന്നും ഇല്ലാത്ത തരത്തില്‍ ഇത്തവണ ഉദ്ഘാടനമാമാങ്കം നടത്തി അരങ്ങുകൊഴുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. വിവാദങ്ങളില്‍പ്പെട്ട് നട്ടംതിരിയുന്ന മുസ്ലിംലീഗിന്റെ സമ്മര്‍ദവും ഇതിനുപിന്നിലുണ്ടായി.
എസ്എസ്എ പദ്ധതിയില്‍ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് 65 ശതമാനം തുക കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. ബാക്കി 35 ശതമാനം സംസ്ഥാനസര്‍ക്കാരുകള്‍ നല്‍കും. തദ്ദേശഭരണസ്ഥാപനങ്ങളിലൂടെയാണ് ഇത് കൈമാറുക. എല്‍ഡിഎഫ് ഭരണകാലത്ത് സാമ്പത്തികമായി വളരെയധികം പിന്നില്‍നില്‍ക്കുന്ന പഞ്ചായത്തുകള്‍പോലും 35 ശതമാനം തുക കൃത്യമായി നല്‍കിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും തദ്ദേശീയമായാണ് നടത്തിയിരുന്നത്. അതത് പഞ്ചായത്ത് അംഗങ്ങളാണ് ഇതില്‍ പങ്കെടുത്തിരുന്നത്.
സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് വേദിയായതിന് തൊട്ടുപിന്നാലെയാണ് എസ്എസ്എ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനും എറണാകുളം വേദിയായത്. ഇത്തവണ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലത്തിലെ ഏലൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഉദ്ഘാടന വേദിയൊരുക്കിയിരുന്നത്. ഉദ്ഘാടനച്ചടങ്ങിലും ഘോഷയാത്രയിലും അധ്യാപികമാര്‍ പച്ചബ്ലൗസ് ധരിച്ച് എത്തണമെന്ന ഉത്തരവ് ലീഗിനെ പുതിയ വിവാദത്തില്‍പ്പെടുത്തി. വിവാദത്തെത്തുടര്‍ന്ന് ചടങ്ങ് മാറ്റിവച്ചു. ഇതിന്റെപേരില്‍ എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസറെ സസ്പെന്‍ഡ്ചെയ്ത് തടിയൂരാനാണ് മുസ്ലിംലീഗിന്റെ ശ്രമമെന്ന ആക്ഷേപവും ഉയര്‍ന്നു.
deshabhimani 040712
Subscribe to:
Post Comments (Atom)
No comments:
Post a Comment