Wednesday, July 11, 2012

യുഡിഎഫ് ഏതു വൃത്തികെട്ട മാര്‍ഗവും സ്വീകരിക്കുന്നു: പിണറായി


ഇടതുപക്ഷത്തെ തകര്‍ക്കാന്‍ യുഡിഎഫ് ഏതു വൃത്തികെട്ട മാര്‍ഗവും സ്വീകരിക്കുമെന്നതിെന്‍റ ഉദാഹരണമാണ് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനനെതിരായ പൊലീസിെന്‍റ ഭീഷണിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘമുള്ളപ്പോള്‍ ചോദ്യചെയ്യലിന് സംഘത്തിന് പുറത്തുള്ളവരെ ചുമതലപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

കൊച്ചിന്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിെന്‍റ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖരനെ വധിക്കാന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ കൂടിയാലോചന നടത്തിയെന്ന് മോഹനന്‍ എഴുതികൊടുക്കണമെന്നാണ് പൊലീസിെന്‍റ ആവശ്യം. അല്ലാത്ത പക്ഷം അദ്ദേഹത്തിെന്‍റ ഭാര്യ കെ കെ ലതിക എംഎല്‍എയെ കേസില്‍ പ്രതിയാക്കുമത്രെ. എത്ര വലിയ അല്‍പ്പത്തമാണിത്. വിലങ്ങാട് മലയില്‍ കണ്ടെത്തിയ അസ്ഥിക്കൂടത്തിെന്‍റ ഗതി വരുമെന്നാണ് മറ്റൊരു ഭീഷണി. തല്ലിക്കൊന്ന് അനാഥ പ്രേതമായി കാട്ടില്‍ ഉപേക്ഷിക്കുമെന്നാണ് പൊലീസ് പറഞ്ഞത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനോടാണ് കള്ളന്മാരോടും ക്രിമനലുകളോടുമെന്ന തരത്തിലുള്ള ഈ ഭീഷണി.

പുറമെ കേട്ടാലറക്കുന്ന പച്ചത്തെറി വിളിയും. ഇതൊക്കെ കേട്ട് ഭയന്ന് വിറച്ച് അവര്‍ പറയുന്നത് പോലെ ചെയ്യുമെന്നാണ് പൊലീസും യുഡിഎഫും കരുതുന്നത്. ജില്ലക്ക് പുറത്തു നിന്നുള്ള പൊലീസാണ് ചോദ്യംചെയ്യലെന്ന പേരില്‍ കള്ളമൊഴിക്ക് സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്തടിസ്ഥാനത്തിലാണ് കേസന്വേഷണത്തിനുള്ള പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടാത്തവരെ അതിന് നിയോഗിച്ചിരിക്കുന്നത്- പിണറായി ചോദിച്ചു. കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായി. സി എം ദിനേശ്മണി, വൈസ് ചാന്‍സലര്‍ ബാലചന്ദ്രന്‍ തെക്കേടത്ത്, ബി ഷിറാസ്, ഡോ. പി ജി ശങ്കരന്‍, എന്‍ കൃഷ്ണപ്രസാദ്, കെ പി ഹരി, എസ സ്വാതി, എ എസ് സിനിഷ് എന്നിവര്‍ സംസാരിച്ചു.

deshabhimani news

1 comment:

  1. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ യുഡിഎഫ് ഏതു വൃത്തികെട്ട മാര്‍ഗവും സ്വീകരിക്കുമെന്നതിെന്‍റ ഉദാഹരണമാണ് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനനെതിരായ പൊലീസിെന്‍റ ഭീഷണിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘമുള്ളപ്പോള്‍ ചോദ്യചെയ്യലിന് സംഘത്തിന് പുറത്തുള്ളവരെ ചുമതലപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു

    ReplyDelete