Friday, July 13, 2012

പാര്‍ടി ജനറല്‍ബോഡികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങാന്‍


പ്രക്ഷോഭസമരങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ക്കായി ചേരുന്ന പാര്‍ടി ജനറല്‍ബോഡി യോഗങ്ങളെ ദുര്‍വ്യാഖ്യാനിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ദുരുപദിഷ്ടമാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഭക്ഷ്യസുരക്ഷയ്ക്കും വിലക്കയറ്റം തടയാനും വേണ്ടി സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി ആഹ്വാനപ്രകാരമുള്ള ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്ച കേരളത്തിലുടനീളം സര്‍ക്കാര്‍ ആഫീസ് പിക്കറ്റിംഗും മാര്‍ച്ചും വിജയകരമായി നടത്തി. ഈ പ്രക്ഷോഭംകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ന് തുടരുന്ന നവലിബറല്‍ നയങ്ങളില്‍ മാറ്റം വരുത്തുമെന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാടിലാണ് ജൂലൈ 6 ന് ചേര്‍ന്ന  സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, ആഗസ്റ്റ് 21 ന് കളക്ടറേറ്റ് ഉപരോധവും അതിനുമുമ്പായി ജാഥകളും സംഘടിപ്പിക്കാനും അത് വിജയമാക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗത്തിന് തൊട്ടുപിന്നാലെ ജൂലൈ 26, 27, 28 തീയതികളില്‍ മേഖലാ യോഗങ്ങളും തുടര്‍ന്ന് ലോക്കല്‍ ജനറല്‍ബോഡികളും ചേരാന്‍ നിശ്ചയിച്ചത്. ഇതാണ് വസ്തുത-സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

deshabhimani 130712

1 comment:

  1. പ്രക്ഷോഭസമരങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ക്കായി ചേരുന്ന പാര്‍ടി ജനറല്‍ബോഡി യോഗങ്ങളെ ദുര്‍വ്യാഖ്യാനിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ദുരുപദിഷ്ടമാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete