Friday, July 13, 2012
ഭൂമാഫിയ-സര്‍ക്കാര്‍ ഒത്തുകളി; നിയമസഭ നിശ്ചലമായി
തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താന്‍ ഭൂമാഫിയക്ക് ഒത്താശചെയ്യുന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധക്കൊടുങ്കാറ്റ് നിയമസഭയെ പ്രകമ്പനം കൊള്ളിച്ചു. കള്ളക്കളി പുറത്തായതില്‍ വിറളിപൂണ്ട ഭരണപക്ഷത്തിന്റെ നാണംകെട്ട പെരുമാറ്റം നിയമനിര്‍മാണ സഭയുടെ അന്തസ്സ് കെടുത്തി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ അവഹേളിച്ച ഭരണപക്ഷ അംഗങ്ങള്‍ കൂവിവിളിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചതോടെ സഭ നിശ്ചലമായി.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെത്തുടര്‍ന്ന് സ്പീക്കര്‍ ഒരുമിനിറ്റുകൊണ്ട് വ്യാഴാഴ്ചത്തെ സഭാനടപടികള്‍ അവസാനിപ്പിച്ചു. ശൂന്യവേളയില്‍ മുല്ലക്കര രത്നാകരന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെയാണ് ഭരണപക്ഷം പ്രതിക്കൂട്ടിലായത്. 1967ലെ ഭൂവിനിയോഗ ഉത്തരവും 2008ല്‍ നിയമസഭ ഏകകണ്ഠമായി പാസാക്കിയ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമവും അട്ടിമറിച്ചാണ് 2005ന് മുമ്പ് രൂപാന്തരം സംഭവിച്ച നെല്‍വയല്‍-തണ്ണീര്‍ത്തടങ്ങള്‍ കരഭൂമിയായി അംഗീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതെന്ന് മുല്ലക്കര പറഞ്ഞു. മന്ത്രിസഭയിലെ ചിലരെയെങ്കിലും ഭൂമാഫിയ ഹൈജാക്ക് ചെയ്തെന്നാണ് ഇതു വ്യക്തമാക്കുന്നത്. കേരളത്തിലെ നെല്‍വയലുകളുടെ ചരമക്കുറിപ്പെഴുതുന്ന തീരുമാനമാണിതെന്നും മുല്ലക്കര പറഞ്ഞു. എല്‍ഡിഎഫ് ഭരണകാലത്ത് ബജറ്റ് പ്രസംഗത്തിലും തുടര്‍ന്ന് നിയോഗിച്ച ഉന്നതല കമ്മിറ്റി റിപ്പോര്‍ട്ടിലും 2007 വരെ നികത്തപ്പെട്ട നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കരഭൂമിയാക്കാമെന്നു പറയുന്നുണ്ടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂമന്ത്രി അടൂര്‍ പ്രകാശും ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, എല്‍ഡിഎഫ് ഭരണകാലത്ത് ഇതു സംബന്ധിച്ച് ബജറ്റില്‍ ഒരു നിര്‍ദേശം വയ്ക്കുകമാത്രമാണ് ചെയ്തതെന്നും അതിന്റെ പേരില്‍ യുഡിഎഫ് ഇപ്പോഴെടുത്ത തീരുമാനത്തെ ന്യായീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുമില്ല. ആറന്മുള വിമാനത്താവളം ആവശ്യമില്ലെന്നും അതിനായി ഭൂമി നികത്താന്‍ അനുവദിക്കരുതെന്നും വി എസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്നതായി പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചതോടെയാണ് ഭരണപക്ഷത്തുള്ളവര്‍ കൂവിവിളി തുടങ്ങിയത്. ഇറങ്ങിപ്പോവുകയായിരുന്ന പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ അശ്ലീലച്ചുവയുള്ള ആംഗ്യപ്രകടനങ്ങളും നടത്തി. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ തിരിച്ചുവന്ന് ഒന്നടങ്കം നടുത്തളത്തിലിറങ്ങി. പ്രതിപക്ഷനേതാവിനെയും അംഗങ്ങളെയും അവഹേളിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
സ്പീക്കര്‍ സഭ അല്‍പ്പനേരത്തേക്ക് സസ്പെന്‍ഡ് ചെയ്ത് കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടര്‍ന്ന് വീണ്ടും സഭ സമ്മേളിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. ഒരു മിനിറ്റിനകം വ്യാഴാഴ്ചത്തെ നടപടിക്രമം പൂര്‍ത്തിയാക്കി സഭ പിരിഞ്ഞതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. പിന്നീട് പ്രതിപക്ഷ അംഗങ്ങള്‍ സഭാകവാടത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവിനെ അവഹേളിക്കുകയും കൂവി വിളിക്കുകയും ചെയ്ത ഭരണപക്ഷത്തിന്റെ നടപടി സഭയില്‍ അസാധാരണ സ്ഥിതിവിശേഷമാണുണ്ടാക്കിയതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമസഭയില്‍ ഭരണകക്ഷി അംഗങ്ങള്‍ കൈകൊണ്ട് ആംഗ്യം കാണിച്ചും ഒരംഗംകൈയിലെ രോമം ഉയര്‍ത്തിക്കാട്ടിയും അവഹേളിച്ചു.
deshabhimani 130712
Subscribe to:
Post Comments (Atom)

തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താന്‍ ഭൂമാഫിയക്ക് ഒത്താശചെയ്യുന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധക്കൊടുങ്കാറ്റ് നിയമസഭയെ പ്രകമ്പനം കൊള്ളിച്ചു. കള്ളക്കളി പുറത്തായതില്‍ വിറളിപൂണ്ട ഭരണപക്ഷത്തിന്റെ നാണംകെട്ട പെരുമാറ്റം നിയമനിര്‍മാണ സഭയുടെ അന്തസ്സ് കെടുത്തി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ അവഹേളിച്ച ഭരണപക്ഷ അംഗങ്ങള്‍ കൂവിവിളിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചതോടെ സഭ നിശ്ചലമായി.
ReplyDelete