Monday, July 2, 2012
ബംഗാളില്‍ 2 സിപിഐ എം പ്രവര്‍ത്തകരെ തൃണമൂലുകാര്‍ കൊന്നു
പശ്ചിമ ബംഗാളിലെ നദിയ ജില്ലയില്‍ രണ്ടു സിപിഐ എം പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി. നാദിയ ജില്ലയില്‍ നജിപ്പുരിലെ പരിതോഷ് ബിശ്വാസ് (50), കനയ് ബിശ്വാസ് (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ കാജിംപൂര് മാര്‍ക്കറ്റില്‍ തടഞ്ഞുനിര്‍ത്തി വെടിവച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. പരിതോഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ യാത്രചെയ്ത കനയിയെ വെടിവച്ച് വീഴ്ത്തിയ ശേഷം നിരവധി തവണ വെട്ടിപരിക്കേല്‍പ്പിച്ചു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയതിനെത്തുടര്ന്ന് അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ സിപിഐ എം നാദിയ ജില്ലാ സെക്രട്ടറി സുമിത് ദേ പ്രതിഷേധിച്ചു. മാസങ്ങള്‍ക്കുമുമ്പ് നജിപ്പുര് പ്രദേശത്ത് രണ്ട് പാര്‍ടി പ്രവര്‍ത്തകരെ തൃണമൂലുകാര്‍ വധിച്ചിരുന്നു. പ്രവര്‍ത്തകരെ വകവരുത്തി പ്രദേശത്ത് സിപിഐ എമ്മിനെ തുടച്ചു നീക്കാനുള്ള ആസൂത്രിത നീക്കമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നതെന്ന് സുമിത് ദേ പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നജിപ്പുരില് സിപിഐ എം ഹര്‍ത്താലാചരിക്കും.
(ഗോപി)
deshabhimani 020712
Labels:
ബംഗാള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment