Wednesday, July 11, 2012

പൊലീസിനെ ബോംബെറിഞ്ഞ കേസ് പിന്‍വലിക്കാന്‍ നീക്കം


കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസ് പിന്‍വലിക്കാന്‍ അണിയറ നീക്കം. ഭരണനേതൃത്വത്തില്‍ സ്വാധീനം ചെലുത്തിയെങ്കിലും പൊലീസിനെ ആക്രമിച്ച കേസായതിനാല്‍ പിന്‍വലിക്കാന്‍ താമസം നേരിടുകയാണ്. സുധാകരന്റെ മുന്‍ അനുയായി പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസ് പിന്‍വലിക്കല്‍ നീക്കം എളുപ്പമാകില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു.

2007 സെപ്തംബര്‍ 23ന് പരിയാരം മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമം അരങ്ങേറിയത്. തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പിനും അതിക്രമങ്ങള്‍ക്കും മുതിര്‍ന്നു. ഹര്‍ത്താല്‍ പ്രഖ്യാപനത്തിന്റെ മറവില്‍ ഡിസിസി ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസുകാര്‍ അക്രമം ആരംഭിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനുനേരെയാണ് ബോംബെറിഞ്ഞത്. കോണ്‍ഗ്രസ് ക്രിമിനലുകള്‍ ഡിസിസി ഓഫീസിനുമുന്നില്‍ അഴിഞ്ഞാടുന്നതിനിടെയാണ് ഡിവൈഎസ്പി ഹബീബ് റഹ്മാന്‍ അടക്കമുള്ള പൊലീസ് സംഘം എത്തിയത്. പൊടുന്നനെ പൊലിസിനുനേരെ ബോംബെറിഞ്ഞു. അക്രമികള്‍ക്കെതിരെ പൊലീസ് നീങ്ങിയപ്പോള്‍ കെ സുധാകരന്‍ ഇറങ്ങിവന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കി ഡിവൈഎസ്പിയുമായി തര്‍ക്കിച്ചു. അണികളെ നിയന്ത്രിക്കാന്‍ സഹകരിക്കണമെന്നും പൊലീസിനുനേരെ ബോംബെറിഞ്ഞത് ശരിയായില്ലെന്നും തങ്ങളും മനുഷ്യരാണെന്നും ഡിവൈഎസ്പി പറഞ്ഞു. "ഞങ്ങള്‍ നിങ്ങളെയല്ല, മാര്‍ക്സിസ്റ്റുകാരെയാണ് ബോംബെറിഞ്ഞതെന്നാ"യിരുന്നു സുധാകരന്റെ മറുപടി. ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയ അക്രമിസംഘം പൊലീസിനുനേരെ കൈയേറ്റത്തിനു മുതിര്‍ന്നു. എസ്ഐ വി വി മനോജിനെ തെറിവിളിക്കുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയുംചെയ്തു. മാധ്യമ പ്രവര്‍ത്തകരെയും ആക്രമിച്ചു.

deshabhimani 110712

1 comment:

  1. കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസ് പിന്‍വലിക്കാന്‍ അണിയറ നീക്കം. ഭരണനേതൃത്വത്തില്‍ സ്വാധീനം ചെലുത്തിയെങ്കിലും പൊലീസിനെ ആക്രമിച്ച കേസായതിനാല്‍ പിന്‍വലിക്കാന്‍ താമസം നേരിടുകയാണ്. സുധാകരന്റെ മുന്‍ അനുയായി പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസ് പിന്‍വലിക്കല്‍ നീക്കം എളുപ്പമാകില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു

    ReplyDelete