Monday, July 16, 2012

സ്കൂളില്‍ ചെസ് പഠന വിഷയമാക്കണം: വിശ്വനാഥന്‍ ആനന്ദ്


കൊച്ചി: സ്കൂള്‍തലത്തില്‍ ചെസ് പഠനവിഷയമാക്കുന്നത് ഏറെ ഗുണംചെയ്യുമെന്ന് ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു.

ചില സംസ്ഥാനങ്ങള്‍ ഇപ്പോള്‍ത്തന്നെ ഇതിനുള്ള പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനേക്കാളുപരി കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കേണ്ടത്. കേരളത്തില്‍ ചെസ് പുരോഗതിയുടെ പാതയിലാണ്. ഇവിടെനിന്ന് ധാരാളം കളിക്കാര്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും ആനന്ദ് പറഞ്ഞു. എന്‍ഐഐടി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ടേണിങ് പോയിന്റ് സ്കോളര്‍ഷിപ്പ് വിതരണച്ചടങ്ങിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെസ് സമീപഭാവിയിലൊന്നും ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷയില്ല. കഠിനാധ്വാനത്തിനും സ്വയം സമര്‍പ്പണത്തിനുമൊപ്പം അവസരം മുതലാക്കുകയും ചെയ്താലെ ചെസില്‍ നേട്ടമുണ്ടാക്കാനാവൂ. ലോക ചെസില്‍ ഇന്ത്യ അണ്ടര്‍ 20 തലംവരെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ സീനിയര്‍തലത്തില്‍ ഇത് പ്രകടമല്ല. ഈ അവസ്ഥയ്ക്ക് ക്രമേണ മാറ്റം വരും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ചെസിന്റെ ഹബ് ആകാനുള്ള സാധ്യതയുണ്ട്. ഇന്ത്യ ചെസ് ലോകചാമ്പ്യന്‍ഷിപ്പിന് ഒരുതവണയെങ്കിലും വേദിയാകണമെന്നാണ് ആഗ്രഹം-ആനന്ദ് പറഞ്ഞു.

deshabhimani news

1 comment:

  1. സ്കൂള്‍തലത്തില്‍ ചെസ് പഠനവിഷയമാക്കുന്നത് ഏറെ ഗുണംചെയ്യുമെന്ന് ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു.

    ReplyDelete