Thursday, July 5, 2012
"കൊല്ലാന്‍ കല്‍പ്പിച്ച സുധാകരന് മുന്നിലോ തെളിവ് നല്‍കേണ്ടത് "
""എന്റെ തലയില്‍ അവശേഷിക്കുന്ന വെടിച്ചീളുകളുടെ തെളിവുമായി സുധാകരന്റെ മുന്നില്‍ചെല്ലാന്‍മാത്രം ഞാന്‍ തരംതാണിട്ടില്ല""- തീരാവേദന ജീവിതത്തിന്റെ ഭാഗമായിട്ടും തളരാതെ പൊതുരംഗത്ത് ഉറച്ചുനില്‍ക്കുന്ന ഇ പി ജയരാജന്റെ നിശ്ചയദാര്‍ഢ്യമുള്ള വാക്കുകള്‍. എന്നെ വെടിവച്ചുകൊല്ലാന്‍ തോക്കും പണവും നല്‍കി അയച്ച സുധാകരന്‍ എല്ലാ തെളിവുകളും പുറത്തുവന്നിട്ടും എന്നോട് തെളിവ് ചോദിക്കുന്നു. തെളിവ് നല്‍കിയാല്‍ സിപിഐ എമ്മില്‍ ചേരാമെന്ന് പറയുന്നു. ഞങ്ങളുടെ പാര്‍ടി ഒരിക്കലും സുധാകരന് വഴി തുറക്കില്ല. ക്രിമിനലുകള്‍ക്ക് ഇവിടെ സ്ഥാനമില്ല. എന്തിന് തെളിവുമായി സുധാകരന് മുന്നില്‍ പോകണം. മാധ്യമ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ വ്യക്തമാക്കാം. എന്റെ തലയില്‍നിന്ന് നീക്കംചെയ്ത വെടിയുണ്ടയുടെ ഭാഗങ്ങള്‍ ഓംഗോള്‍ കോടതിയില്‍ തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്. വെടിയേറ്റ തന്നെ ചെന്നൈ സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. തുടര്‍ന്ന് മലര്‍ ആശുപത്രിയിലും. അവിടെവച്ചാണ് വെടിയുണ്ടയുടെ ഭാഗങ്ങള്‍ കുറേ നീക്കിയത്. പിന്നീട് ലണ്ടനില്‍ ചികിത്സക്ക് പോയി. എന്നാല്‍ മജ്ജയുമായി ചേര്‍ന്നുകിടക്കുന്ന വെടിച്ചീളുകള്‍ നീക്കുക അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുറേയേറെ പ്രയാസങ്ങള്‍ ഉണ്ടാകുമെന്നും അത് സഹിക്കാന്‍ സന്നദ്ധമാകണമെന്നും അവര്‍ ഉപദേശിച്ചു. അതുപ്രകാരമാണ് ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചുള്ള ജീവിതം.
സുധാകരന് തോക്ക് വാങ്ങിയെത്തിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍ മരിച്ചുപോയി. ഗ്രേറ്റ് മലബാര്‍ ബീഡി ഉടമയായ അദ്ദേഹം, എന്നെ കൊല്ലാനായിരുന്നു തോക്ക് എന്നറിഞ്ഞപ്പോള്‍ വല്ലാതെ വിഷമിച്ചു. എംഎല്‍എയായിരിക്കുമ്പോള്‍ അദ്ദേഹവുമായി കുടുംബബന്ധം പുലര്‍ത്തിയിരുന്നു. ജയകൃഷ്ണന്‍ മജിസ്ട്രേട്ടിന് മുന്നില്‍ കുറ്റസമ്മതമൊഴി നല്‍കി. സലീമില്‍നിന്ന് തോക്ക് വാങ്ങിനല്‍കിയത് താനാണെന്ന് തുറന്നുപറഞ്ഞു. മനോവിഷമം തീര്‍ക്കാന്‍ മൂന്നുനാള്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ഭജനമിരുന്നു. മനുഷ്യന് ഉണ്ടാകുന്ന സ്വാഭാവികമായ മാനസാന്തരത്തിന്റെ ഭാഗമായിട്ടാകാം പ്രശാന്ത്ബാബുവും സത്യങ്ങള്‍ വെളിപ്പെടുത്തിയത്. സേവറി ഹോട്ടലിന് ബോബെറിഞ്ഞപ്പോള്‍ നാണു മരിച്ചുവീണു. ഭക്ഷണം കഴിക്കാനെത്തിയ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. അഴീക്കോട് മണ്ഡലം മഹിളാ കോണ്‍ഗ്രസ് ഭാരവാഹിയുടെ ഭര്‍ത്താവായ ജയകൃഷ്ണന്‍ എന്ന ലോട്ടറി വില്‍പ്പനക്കാരന്റെ കൈയ്യറ്റു. ഞങ്ങളുടെ പ്രവര്‍ത്തകരാണ് എല്ലാവരേയും ആശുപത്രിയില്‍ എത്തിച്ചത്. കൊടുംക്രൂരതകള്‍ ചെയ്തുകൂട്ടിയ സുആയുധം പ്രയോഗിച്ചാണ് സുധാകരന്‍ ഡിസിസി പ്രസിഡന്റായത്. ഡിസിസി ഓഫീസിനകത്ത് മാരക ബോംബുകള്‍ നിര്‍മിക്കുന്ന ചിത്രവും വാര്‍ത്തയും അക്കാലത്ത് "ഇന്ത്യാടുഡെ" പ്രസിദ്ധീകരിച്ചു. പലരും പേടിച്ച് പാര്‍ടി പ്രവര്‍ത്തനം നിര്‍ത്തി. ഡിസിസി അംഗം പുഷ്പരാജിന്റെ കാല് തല്ലിയൊടിച്ചു. അക്രമത്തെ ചെറുക്കാനുള്ള ശക്തി കോണ്‍ഗ്രസിനകത്തു നിന്നുതന്നെ ഉണ്ടാകണമെന്ന് ജയരാജന്‍ പറഞ്ഞു.
പ്രത്യേകസംഘത്തില്‍ വിവാദനായകര്‍
കെ സുധാകരനെതിരായ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ പൊലീസിലെ വിവാദനായകരായ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് ഉള്‍പ്പെടുത്തി. ഒച്ചപ്പാടുണ്ടാക്കിയ പല കേസുകളും അട്ടിമറിക്കാന്‍ കൂട്ടുനിന്നെന്ന ആരോപണത്തിന് വിധേയരായവരും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരുമായ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ആജ്ഞാനുവര്‍ത്തികളാണെന്നതാണ് ഇവരുടെ മറ്റൊരു "യോഗ്യത".
അരീക്കോട് ഇരട്ടക്കൊല കേസില്‍ മുസ്ലിംലീഗ് എംഎല്‍എ പികെ ബഷീറിനെ കുറ്റവിമുക്തനാക്കിയ ഐജിയാണ് അന്വേഷണ സംഘത്തിന്റെ തലവന്‍. യുഡിഎഫ് അധികാരത്തില്‍ വന്നശേഷമാണ് ഇദ്ദേഹത്തെ റേഞ്ച് ഐജിയായി നിയമിച്ചത്. ബഷീറിന്റെ കൊലവിളിയെ തുടര്‍ന്നാണ് ഇരട്ടക്കൊല നടന്നത്. ഈ സംഭവത്തില്‍ ബഷീറിനെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ലീഗ് എംഎല്‍എയ്ക്ക് പങ്കില്ലെന്ന് ഐജി റിപ്പോര്‍ട്ട് നല്‍കി. പങ്കില്ലെന്ന ബഷീറിന്റെ മൊഴി അപ്പാടെ അംഗീകരിച്ചാണ് അന്വേഷണത്തിന് വിരാമമിട്ടത്.
കേസ് അട്ടിമറിക്കുന്നതിന് കുപ്രസിദ്ധി നേടിയ മറ്റൊരംഗത്തെ യുഡിഎഫ് അധികാരത്തില്‍ വന്നശേഷമാണ് ഐപിഎസ് നല്‍കി എസ്പിയായി നിയമിച്ചത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കെ സുധാകരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കണ്ണൂര്‍ എസ്പിയാണ് സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥന്‍. കെ സുധാകരന്റെ നോമിനിയായാണ് ഇദ്ദേഹം കണ്ണൂരില്‍ എത്തിയത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാള്‍ എംപിയായിട്ടുപോലും അന്വേഷണത്തിന്റെ മേല്‍നോട്ടം എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് നല്‍കിയിട്ടില്ല. ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന് ചുമതല നല്‍കിയത് അന്വേഷണത്തില്‍ നിരന്തരം ഇടപെടല്‍ നടത്താനാണ്.
അന്വേഷണസംഘത്തില്‍ വിശ്വാസമില്ല: ഇ പി
കണ്ണൂര്‍: കെ സുധാകരന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ നിയോഗിച്ച ഐജി എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ വിശ്വാസമില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ വ്യക്തമാക്കി.
ഈ സംഘത്തില്‍നിന്ന് നീതി പ്രതീക്ഷിക്കാനാവില്ല. സുധാകരന്‍ അയച്ച കൊലയാളി സംഘത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഇ പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അരീക്കോട് ഇരട്ടക്കൊലക്കേസില്‍ എഫ്ഐആറില്‍ ഉള്‍പ്പെട്ട ലീഗ് എംഎല്‍എ ബഷീറിനെ അറസ്റ്റുചെയ്യാനാവില്ലെന്ന് അന്വേഷണം ആരംഭിച്ചപ്പോള്‍തന്നെ ഗോപിനാഥ് പരസ്യമായി പറഞ്ഞു. ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ തയ്യാറാക്കിയ എഫ്ഐആറില്‍ ബഷീറിന്റെ പേരുണ്ടായിരുന്നു. എഫ്ഐആര്‍ പ്രകാരം അറസ്റ്റോ അന്വേഷണമോ നടന്നില്ല. കുറ്റവാളികളെ രക്ഷിക്കാനാണ് ഈ അന്വേഷണം. കോണ്‍ഗ്രസ് ഓഫീസില്‍ പോയി നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരാണ് സംഘത്തില്‍. സുധാകരനെ സംരക്ഷിക്കുമെന്നാണ് ചെന്നിത്തല പറയുന്നത്. വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് പ്രത്യേകസംഘമെന്നും പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം.
ചെന്നിത്തല പറയുന്നതില്‍നിന്ന് വ്യത്യസ്തമായി തിരുവഞ്ചൂരും അന്വേഷണ ഉദ്യോഗസ്ഥരും ചെയ്യുമെന്ന പ്രതീക്ഷയില്ല. തന്നെ ട്രെയിനില്‍ വെടിവച്ച സംഭവത്തിന് ചെന്നെ റെയില്‍വേ പൊലീസും സിബിസിഐഡിയും ഓംഗോള്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സുധാകരനും എം വി രാഘവനും പ്രതികളായിരുന്നു. ഭരണസ്വാധീനമുപയോഗിച്ച് ഇവരെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരായ കേസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിലവിലുണ്ട്. സിപിഐ എം നേതാക്കളെ വധിക്കാന്‍ കൊലയാളി സംഘത്തെ അയച്ചതില്‍ സുധാകരനുള്ള പങ്കില്‍ ആര്‍ക്കും സംശയമില്ല. അനുഭവസ്ഥനായ പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലില്‍ ടി പി ഹരീന്ദ്രനടക്കമുള്ള പങ്കാളികളുടെ വിവരവും കൂടുതല്‍ തെളിവും പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി കേസെടുക്കണം. സേവറി ഹോട്ടല്‍ ആക്രമിക്കുമ്പോള്‍ സമീപത്തെത്തിയ സുധാകരന്‍ നിര്‍ദേശം നല്‍കിയിരുന്നു. നാല്‍പ്പാടി വാസു വധക്കേസില്‍ എഫ്ഐആറില്‍ സുധാകരനുണ്ടായിരുന്നു. അന്നും യുഡിഎഫ് സര്‍ക്കാര്‍ അറസ്റ്റുചെയ്തില്ല. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ ആഘാതത്തില്‍നിന്ന് രക്ഷപ്പെടാനുള്ള താല്‍ക്കാലിക നടപടിയാണ് വിശ്വസ്തരെ ഉപയോഗിച്ചുള്ള അന്വേഷണം. അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ എന്തു നിര്‍ദേശമാണ് വയ്ക്കാനുള്ളത് എന്ന ചോദ്യത്തിന് അത് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വ്യക്തമാക്കാമെന്ന് ഇ പി പറഞ്ഞു.
അന്വേഷണസംഘം രൂപീകരിച്ചത് ബഷീറിനെ രക്ഷിക്കാന്‍: കോടിയേരി
മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലപാതകം അന്വേഷിക്കാന്‍ ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത് കേസില്‍ പ്രതിയായ പി കെ ബഷീര്‍ എംഎല്‍എയെ രക്ഷിക്കാനാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ബഷീറിനെ ഒഴിവാക്കി പുതിയ എഫ്ഐആര്‍ സമര്‍പ്പിച്ച് നിയമനടപടികളില്‍നിന്ന് രക്ഷപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമാണ് യുഡിഎഫ് നടത്തുന്നത്. ദൃക്സാക്ഷിയുടെ മൊഴിപ്രകാരം പ്രതികളായ എംഎല്‍എയെയും മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറിയെയും അറസ്റ്റുചെയ്യാത്തത് ലീഗിന്റെ സമ്മര്‍ദംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പി കെ ബഷീറിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അരീക്കോട്ട് സംഘടിപ്പിട്ട "പ്രതിഷേധ കൂട്ടായ്മ"ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
ഇരട്ടക്കൊല അന്വേഷിക്കുന്ന സംഘത്തിന്റെ തലവനെത്തന്നെ കെ സുധാകരനെ സംബന്ധിച്ച വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ ഏല്‍പ്പിച്ചത് ആ കേസും അട്ടിമറിക്കാനാണ്. ഇരട്ടക്കൊലയിലെ പ്രതിക്ക് വിമാനത്തില്‍ കയറി രാജ്യംവിടാന്‍ എങ്ങനെ സാധിച്ചുവെന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി മറുപടി പറയണം. എഫ്ഐആറിലെ പ്രതികളെയാണ് ഏതുകേസിലും ആദ്യം അറസ്റ്റുചെയ്യുക. എന്നാല്‍ ഇവിടെ പ്രതികള്‍ ലീഗുകാര്‍ ആയതിനാല്‍ നാട്ടില്‍ക്കൂടി സുഖമായി നടക്കുകയാണ്. ടി പി വധക്കേസില്‍ പ്രതികളെ ഒളിപ്പിച്ചെന്ന പേരില്‍ സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടുന്ന പൊലീസ്, ഇരട്ടക്കൊലയിലെ പ്രതികളെ ഒളിപ്പിച്ചവര്‍ക്കുനേരെ കണ്ണടയ്ക്കുന്നു. ബഷീര്‍ പ്രതിയാണെന്ന് അന്വേഷണസംഘം പറഞ്ഞാല്‍ അദ്ദേഹത്തെ സുരക്ഷിതനായി നിയമസഭയില്‍ ഇരിക്കാനുവദിച്ച സ്പീക്കര്‍ക്കെതിരെ നടപടിയുണ്ടാകുമോ. രണ്ടുതരം നീതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
കുനിയില്‍ ഇത്തരമൊരു സംഭവത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും പൊലീസ് ജാഗ്രത കാട്ടിയില്ല. ഭരണകക്ഷി എംഎല്‍എ ആയതിനാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍കുടി അറിഞ്ഞുകൊണ്ടാണ് ബഷീറിനെ പ്രതിയാക്കി എഫ്ഐആര്‍ തയ്യാറാക്കിയത്. അവര്‍ക്ക് ശക്തമായ സംശയമുള്ളതിനാലാണ് ബഷീര്‍ പ്രതിചേര്‍ക്കപ്പെട്ടത്. പത്രക്കാര്‍ ഇതൊന്നും കാണുന്നില്ല. കൊടിസുനിയെയും റഫീഖിനെയും സിപിഐ എം പ്രവര്‍ത്തകനാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ജാള്യമാണ് മുഖ്യധാരാ പത്രങ്ങള്‍ക്ക്. നിയമവാഴ്ച മുസ്ലിംലീഗ് കൈയിലെടുത്തിരിക്കയാണ്. പാര്‍ടികള്‍ നല്‍കുന്ന പട്ടികപ്രകാരം പ്രതികളെ സൃഷ്ടിക്കില്ലെന്നു പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ലീഗ് നല്‍കുന്ന പട്ടികപ്രകാരം പ്രതികളെ പിടികൂടുകയാണ്. യുഡിഎഫിനെതിരായ എല്ലാ ആരോപണത്തെയും ടി പി വധം എടുത്തിട്ട് പ്രതിരോധിക്കാമെന്ന് ധരിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.
deshabhimani 040712
Labels:
കണ്ണൂര്‍
Subscribe to:
Post Comments (Atom)
""എന്റെ തലയില്‍ അവശേഷിക്കുന്ന വെടിച്ചീളുകളുടെ തെളിവുമായി സുധാകരന്റെ മുന്നില്‍ചെല്ലാന്‍മാത്രം ഞാന്‍ തരംതാണിട്ടില്ല""- തീരാവേദന ജീവിതത്തിന്റെ ഭാഗമായിട്ടും തളരാതെ പൊതുരംഗത്ത് ഉറച്ചുനില്‍ക്കുന്ന ഇ പി ജയരാജന്റെ നിശ്ചയദാര്‍ഢ്യമുള്ള വാക്കുകള്‍. എന്നെ വെടിവച്ചുകൊല്ലാന്‍ തോക്കും പണവും നല്‍കി അയച്ച സുധാകരന്‍ എല്ലാ തെളിവുകളും പുറത്തുവന്നിട്ടും എന്നോട് തെളിവ് ചോദിക്കുന്നു. തെളിവ് നല്‍കിയാല്‍ സിപിഐ എമ്മില്‍ ചേരാമെന്ന് പറയുന്നു. ഞങ്ങളുടെ പാര്‍ടി ഒരിക്കലും സുധാകരന് വഴി തുറക്കില്ല. ക്രിമിനലുകള്‍ക്ക് ഇവിടെ സ്ഥാനമില്ല. എന്തിന് തെളിവുമായി സുധാകരന് മുന്നില്‍ പോകണം. മാധ്യമ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ വ്യക്തമാക്കാം.
ReplyDelete