കൊച്ചി: ചന്ദ്രശേഖരന്‍ വധശ്രമക്കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജഡ്ജി എന്‍ കെ ബാലകൃഷ്ണനാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. 2009 സെപ്തംബറില്‍ നടന്നുവെന്ന് ആരോപിക്കുന്ന ഗൂഢാലോചനക്കേസിലായിരുന്നു അശോകന്റെ ജാമ്യാപേക്ഷ. ചോമ്പാല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ അശോകന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ അശോകന്‍ ജയില്‍ മോചിതനാകും. തന്നെ കേസില്‍ പ്രതിചേര്‍ത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് ജാമ്യാപേക്ഷയില്‍ അശോകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വധക്കേസില്‍ ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ഗൂഢാലോചനക്കേസിലും ജാമ്യം അനുവദിക്കണമെന്ന് ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരസ്പരവിരുദ്ധമാണെന്നും ജാമ്യാപേക്ഷയില്‍ വാദംകേള്‍ക്കവേ അറിയിച്ചിരുന്നു. ചന്ദ്രശേഖരന്‍ വധക്കേസില്‍ മുഖ്യപ്രതിയായി ചിത്രീകരിക്കപ്പെട്ടിരുന്ന സി എച്ച് അശോകന് ഇരു കേസുകളിലും ജാമ്യം ലഭിച്ചത് സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ്.
deshabhimani news
ചന്ദ്രശേഖരന്‍ വധക്കേസില്‍ മുഖ്യപ്രതിയായി ചിത്രീകരിക്കപ്പെട്ടിരുന്ന സി എച്ച് അശോകന് ഇരു കേസുകളിലും ജാമ്യം ലഭിച്ചത് സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ്.
ReplyDelete