Wednesday, July 11, 2012

എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തുന്നു:എളമരം കരിം


എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി എളമരം കരിം എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. തന്റേതുള്‍പ്പെടെയുള്ള ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് പൊലീസ് ലോക്കപ്പില്‍ കഴിഞ്ഞ പി മോഹനനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഇക്കാര്യം ബോധ്യമായി.

മോഹനനെ കാണാന്‍ അനുമതി ചോദിച്ചപ്പോള്‍ "നിങ്ങള്‍ വരുമെന്ന് നാലര മണിക്കുര്‍ മുമ്പ് അറിഞ്ഞു" എന്നാണ് അന്വേഷണ സംഘത്തലവന്‍ പറഞ്ഞത്. ഫോണില്‍ ഇ പി ജയരാജനോട് മാത്രമേ ഇക്കാര്യം സംസാരിച്ചിരുന്നുള്ളൂ. ഫോണ്‍ ചോര്‍ത്തലുണ്ടെന്ന് സൂചന ലഭിച്ചത് അപ്പോഴാണ്-കരിം പറഞ്ഞു. കരിമിന്റെ ആരോപണത്തെപ്പറ്റി അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കി. വ്യവസായ വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടയിലാണ് ഫോണ്‍ചോര്‍ത്തല്‍ പ്രശ്നം കരിം ഉന്നയിച്ചത്.

deshabhimani news

No comments:

Post a Comment