Wednesday, July 11, 2012
മാഹി നിയമനത്തട്ടിപ്പ് : കോണ്‍ഗ്രസ് നേതൃത്വം പരിഭ്രാന്തിയില്‍
മാഹി വ്യാജനിയമനത്തട്ടിപ്പ് കേസില്‍ പ്രതികള്‍ ഒന്നൊന്നായി പിടിയിലാവുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പരിഭ്രാന്തിയില്‍. സമഗ്ര അന്വേഷണം നടന്നാല്‍ സര്‍ക്കാര്‍ സര്‍വീസിലെ ചില ഉന്നതരും കോണ്‍ഗ്രസ്പ്രാദേശികനേതാക്കളും കുടുങ്ങുമെന്ന ഭയത്തിലാണ് നേതൃത്വം. എങ്ങനെയും ഇത് തടയാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന കൂട്ടുകെട്ടാണ് തട്ടിപ്പ് നടത്തിയതെന്ന് ചെറുവാഞ്ചേരി സ്വദേശി രജീഷിന്റെ അറസ്റ്റോടെ വ്യക്തമായി. ഇയാളെ ചൊവ്വാഴ്ച മാഹി കോടതി റിമാന്‍ഡ്ചെയ്തു. കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയുടെ പ്രധാനനേതാവാണ് റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി ചാലക്കരയിലെ ടി പി പ്രഭാകരന്‍. മാഹി ജനറല്‍ ആശുപത്രിയിലെ മുന്‍ ജീവനക്കാരനായ രജീഷ് കേരളത്തില്‍ ജയില്‍വകുപ്പില്‍ ഉദ്യോഗസ്ഥനാണ്.പ്രഭാകരന്‍ നല്‍കിയ മൊഴിപ്രകാരമാണ് ഇയാളെ പിടിച്ചത്. സഹകരണസ്ഥാപനത്തെയടക്കം തട്ടിപ്പിന് ഉപയോഗിച്ചുവെന്നതും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ജീവനക്കാരിയെ ബലിയാടാക്കി സ്ഥാപനത്തിലെ വമ്പന്മാര്‍ രക്ഷപ്പെടുകയാണോ എന്ന സംശയവും ഇതിനിടയില്‍ ശക്തമാണ്.
കോണ്‍ഗ്രസ്നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനത്തില്‍നിന്നാണ് അതീവരഹസ്യമായി വ്യാജനിയമന ഉത്തരവ് തയ്യാറാക്കിയത്. സ്ഥാപനത്തില്‍നിന്ന് കംപ്യൂട്ടറും അനുബന്ധഉപകരണങ്ങളും കസ്റ്റഡിയിലെടുത്തെങ്കിലും സൊസൈറ്റിപ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തിട്ടില്ല. മാഹി ജനറല്‍ആശുപത്രിലെ ഔദ്യോഗിക സീലും ഒരു കംപ്യൂട്ടറും കസ്റ്റഡിയിലെടുത്തത് ആശുപത്രി കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന ആരോപണം സ്ഥിരീകരിക്കുന്നതാണ്. തട്ടിപ്പ് സംഘം ഉപയോഗിച്ചതായി കരുതുന്ന ചില കംപ്യൂട്ടറുകള്‍ ഇതിനിടെ മാറ്റിയതായും സൂചനയുണ്ട്. കോണ്‍ഗ്രസ് പ്രാദേശിക നേതാവുകൂടിയായ കൂത്തുപറമ്പിലെ ഫിലിപ്പാണ് ഇനി പിടികൂടാനുള്ളവരില്‍ പ്രമുഖന്‍. ഇയാള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സംരക്ഷണത്തിലാണ്. ഒളിയിടത്തിലേക്ക് നീങ്ങാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
ടി പി പ്രഭാകരന്റെ വാടകവീട്ടില്‍നിന്ന് കണ്ടെടുത്ത വ്യാജനിയമനത്തിന്റെയും സ്ഥലംമാറ്റ ഉത്തരവിന്റെയും കോപ്പികളും രേഖകളും പൊലീസിനെപോലും ഞെട്ടിച്ചിരിക്കുകയാണ്. ഇത്രയും സംഘടിത നിലയില്‍ തട്ടിപ്പ് നടന്നിട്ടും രഹസ്യാന്വേഷണവിഭാഗത്തിന് കണ്ടെത്താന്‍ സാധിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. ദരിദ്രകുടുംബാംഗമായ പ്രഭാകരന്റെ ആഡംബര ജീവിതം നാട്ടില്‍ നേരത്തെ ചര്‍ച്ചയായിരുന്നു. രണ്ട് കാറും ഒരു ഓമ്നിവാനും ഒരു ആക്ടീവ സ്കൂട്ടറും അടുത്തിടെയാണ് ഇയാള്‍ വാങ്ങിയത്. ഒരു കാറിന്റെ ഗ്ലാസില്‍ അഭിഭാഷകന്റെയും മറ്റൊരു കാറില്‍ ഡോക്ടറുടെയും എംബ്ലവുമാണ് പതിച്ചത്. ഇംഗ്ലീഷിലോ കംപ്യൂട്ടറിലോ കാര്യമായ പരിജ്ഞാനമില്ലാത്ത, പ്രാഥമിക വിദ്യാഭ്യാസംമാത്രമുള്ള വാച്ച്മാന്‍ ഒറ്റക്ക് ഇത്രയും ഭീകര തട്ടിപ്പ് നടത്താനാവില്ലെന്ന് വ്യക്തമാണ്. വന്‍റാക്കറ്റ് ഇതിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെടുകയാണ്. പ്രഭാകരനെതിരെ നേരത്തെ തൊഴില്‍തട്ടിപ്പ് ആക്ഷേപം ഉയര്‍ന്നിട്ടും അന്വേഷണം നടത്താതെ രക്ഷിച്ച ആശുപത്രിയിലെ ഉന്നതനും സംശയത്തിന്റെ നിഴലിലാണ്. പുതുച്ചേരിയിലേക്കുള്ള ഔദ്യോഗിക യാത്രയില്‍ ഇയാളെ അനുഗമിച്ചിരുന്നത് റിമാന്‍ഡില്‍ കഴിയുന്ന പ്രഭാകരനായിരുന്നു.
deshabhimani 110712
Labels:
അഴിമതി,
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
മാഹി വ്യാജനിയമനത്തട്ടിപ്പ് കേസില്‍ പ്രതികള്‍ ഒന്നൊന്നായി പിടിയിലാവുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പരിഭ്രാന്തിയില്‍. സമഗ്ര അന്വേഷണം നടന്നാല്‍ സര്‍ക്കാര്‍ സര്‍വീസിലെ ചില ഉന്നതരും കോണ്‍ഗ്രസ്പ്രാദേശികനേതാക്കളും കുടുങ്ങുമെന്ന ഭയത്തിലാണ് നേതൃത്വം. എങ്ങനെയും ഇത് തടയാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ReplyDelete