രാജ്യത്ത് പത്തുമാസത്തിനിടെ 22 വിമാനദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ)ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ചെന്നൈ വ്യോമ ഗതാഗതമേഖലയിലാണ് ഏറ്റവും വലിയ അപകട മേഖല. അന്തര്‍ദേശീയ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് ആറു തവണ അപകടസാധ്യത സൃഷ്ടിച്ചത്.
2011 ജൂണ്‍ മുതല്‍ കഴിഞ്ഞ ഏപ്രില്‍വരെയുള്ള വ്യോമ ഗതാഗത രേഖകള്‍പ്രകാരം യാത്രക്കാരുമായി പോയ വിമാനങ്ങള്‍ ആകാശത്തുവച്ച് പരസ്പരം കൂട്ടിമുട്ടുന്ന 22 സാഹചര്യമെങ്കിലുമുണ്ടായിട്ടുണ്ട്. ചെന്നൈ വിമാനമേഖലയുടെ പരിധിയില്‍ ഇത്തരം 11 സംഭവമുണ്ടായി. ഡല്‍ഹിയില്‍ അഞ്ചും മുംബൈയില്‍ മൂന്നും സംഭവങ്ങളുണ്ടായി. രാജ്യത്തിന്റെ വ്യോമയാനമേഖലയില്‍ മാസത്തില്‍ ഒരു തവണയെങ്കിലും വിമാനങ്ങള്‍ കൂട്ടിമുട്ടാനുള്ള സാഹചര്യമുണ്ടാകാറുണ്ടെന്നും വിവരാവകാശപ്രകാരം ലഭിച്ച രേഖകള്‍ തെളിയിക്കുന്നു. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങളാണ് ആകാശത്ത് അപകടസാധ്യത സൃഷ്ടിക്കുന്നതില്‍ മുന്നില്‍. എയര്‍ട്രാഫിക് കണ്ട്രോളറും പൈലറ്റുമാരും തമ്മില്‍ ഏകോപനമില്ലാത്തതാണ് ഇത്തരം സാഹചര്യമുണ്ടാകുന്നതിന് പ്രധാന കാരണം.
deshabhimani 130812

ReplyDelete