Thursday, August 9, 2012

ഇപിഎഫ് പെന്‍ഷന്‍ 1000 ആക്കണമെന്ന് യൂണിയനുകള്‍


ഇപിഎഫ് പെന്‍ഷന്‍ ചുരുങ്ങിയത് 1000 രൂപയെങ്കിലുമാക്കി നിശ്ചയിക്കണമെന്ന് ഇപിഎഫ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തില്‍ ട്രേഡ്യൂണിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ചെന്നൈയില്‍ ചേര്‍ന്ന സിബിടി യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തതാണെന്നും എന്തുകൊണ്ട് തീരുമാനെമെടുക്കാന്‍ സര്‍ക്കാര്‍ വൈകുന്നുവെന്നും സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പദ്മനാഭന്‍ യോഗത്തില്‍ ചോദിച്ചു. എന്നാല്‍, നയപരമായ കാര്യമായതിനാല്‍ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് യോഗത്തില്‍ അധ്യക്ഷനായ തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. ട്രേഡ്യൂണിയനുകളുടെ ആവശ്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

10,000 രൂപവരെ ശമ്പളമുള്ളവര്‍ക്കും ഇപിഎഫ് ആനുകൂല്യം ബാധകമാക്കുക, പത്തു പേരുള്ള തൊഴില്‍സ്ഥാപനങ്ങളിലും ഇപിഎഫ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ട്രേഡ്യൂണിയനുകള്‍ ഉയര്‍ത്തി. ഇപിഎഫിന്റെ നാല് ഫണ്ട് മാനേജര്‍മാരിലൊരാളായ റിലയന്‍സ് ഇന്‍വെസ്റ്റ്മെന്റിന്റെ 26 ശതമാനം ഓഹരികള്‍ ജപ്പാനിലെ ഇന്‍ഷുറന്‍സ് കമ്പനിയായ നിപ്പോണിന് കൈമാറുന്നത് ഫണ്ടിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തുമെന്നും അതിനാല്‍ ഇതിന് അനുവാദം നല്‍കരുതെന്നും സിഐടിയു, ബിഎംഎസ്, എഐടിയുസി, എഐയുടിയുസി എന്നീ സംഘടനകള്‍ ആവശ്യപ്പെട്ടു.

deshabhimani 090812

No comments:

Post a Comment