Thursday, August 9, 2012
ഗള്‍ഫ് യാത്ര: വ്യോമയാനക്കമ്പനികളുടെ കൊള്ളയ്ക്കെതിരെ ഇടതുപക്ഷ ധര്‍ണ
ഗള്‍ഫ് റൂട്ടില്‍ വ്യോമയാനക്കമ്പനികള്‍ നടത്തുന്ന കൊള്ള തടയണമെന്നും ഗള്‍ഫ് വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റിന്റെ പ്രധാന കവാടത്തിന് മുമ്പില്‍ ധര്‍ണ നടത്തി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇരുസഭകളിലെയും ഇടതുപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി ധര്‍ണ നടത്തിയത്.
വ്യോമയാനക്കമ്പനികള്‍ പ്രവാസികളെ ചൂഷണംചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ഓണം, റമദാന്‍ അവധിക്ക് വരുന്ന പ്രവാസി മലയാളികളെ വ്യോമയാനക്കമ്പനികള്‍ ചൂഷണംചെയ്യുകയാണെന്ന് ലോക്സഭാ ഉപനേതാവ് പി കരുണാകരന്‍ പറഞ്ഞു. എയര്‍ ഇന്ത്യ ഇടയ്ക്കിടെ സര്‍വീസുകള്‍ റദ്ദാക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. എയര്‍ ഇന്ത്യ സര്‍വീസ് താറുമാറായതിനാല്‍ കിങ്ഫിഷര്‍പോലുള്ള സ്വകാര്യകമ്പനികളാണ് നേട്ടമുണ്ടാക്കുന്നത്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാധാരണ നിരക്കില്‍നിന്ന് മൂന്നും നാലും ഇരട്ടിയാണ് ഈടാക്കുന്നത്. പ്രശ്നം സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടികളൊന്നും ഇതുവരെയും കൈക്കൊണ്ടിട്ടില്ല. പാര്‍ലമെന്റിലും ഈ വിഷയം ഉയര്‍ത്തുമെന്ന് പി കരുണാകരന്‍ അറിയിച്ചു. ഗള്‍ഫിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാരെ വിദേശ-സ്വകാര്യ വ്യോമയാനക്കമ്പനികള്‍ ചൂഷണം ചെയ്യുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരി സിവില്‍ വ്യേവമയാന മന്ത്രി അജിത്സിങ്ങിന് കത്തയച്ചു. സീസണില്‍ 500- 600 ശതമാനം നിരക്ക് വര്‍ധിപ്പിച്ച് 1215 കോടി രൂപയാണ് വ്യോമയാന കമ്പനികള്‍ അധികം നേടുന്നതെന്നും യെച്ചൂരി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നും യെച്ചൂരി കത്തില്‍ ആവശ്യപ്പെട്ടു.
deshabhimani 090812
Labels:
പ്രവാസി
Subscribe to:
Post Comments (Atom)

ReplyDelete