Friday, August 10, 2012
പങ്കാളിത്തപെന്‍ഷന്‍ : പ്രതിഷേധം ശക്തം; 17 നു പണിമുടക്ക്
സംസ്ഥാനസര്‍ക്കാര്‍ തസ്തികകള്‍ വെട്ടിച്ചുരുക്കാനും അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ ജോലിയില്‍ പ്രവേശിക്കുന്ന സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സർവീസ്, സംഘടനകളൂം യുവജന സംഘടനകളും സംസ്ഥാനത്താകെ പ്രതിഷേധ പ്രകടനം നടത്തി. 17 നു എഫ് എസ് ഇ ടി ഒ ഉള്‍പ്പെടെയുള്ള മൂന്നു ഫെഡറേഷനുകള്‍ പണിമുടക്കും പ്രഖ്യാപിച്ചു
വെള്ളിയാഴ്ചയാണു ധനവകുപ്പ് ഉത്തരവിറങ്ങിയത്. വ്യഴാഴച സെക്രട്ടേറിയറ്റിലേക്ക് എഫ് എസ് ഇ ടി ഒ യുടെയും ഡിവൈഎഫ് ഐയുടെയും ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി.മറ്റ് ജില്ലകളിലും പ്രകടനങ്ങള്‍ നടന്നു. എന്‍ ജി ഒ അസോസിയേഷന് പ്രവര്‍ത്തകരും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രകടനം നടന്നു. തസ്തികകള്‍ വെട്ടിച്ചുരുക്കുന്നതോടെ കേരളത്തില്‍ സമ്പൂര്‍ണ നിയമന നിരോധം പ്രാബല്യത്തിലാകും.
പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയി ഇറക്കിയ ഉത്തരവില്‍, അധികമുള്ള തസ്തികകള്‍ വെട്ടിച്ചുരുക്കുമെന്ന് വ്യക്തമാക്കി. സര്‍ക്കാര്‍ വകുപ്പുകളിലെ അധിക ജീവനക്കാരെ സംബന്ധിച്ച് സമഗ്ര റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം കണ്ടെത്തുന്ന അധിക ജീവനക്കാരെ പൊതുശേഖരത്തിലേക്ക് മാറ്റുമെന്നും പുതിയ ഒഴിവുകളിലേക്ക് ഈ ശേഖരത്തില്‍നിന്ന് നിയമനം നടത്തുമെന്നും ഉത്തരവില്‍ പറഞ്ഞു. പൊതുശേഖരം നിലവില്‍ വരുന്നതോടെ ഒഴിവുവരുന്ന തസ്തികകളിലേക്ക് പൂര്‍ണമായും ഈ ശേഖരത്തില്നിന്നാവും നിയമനം. ഇതോടെ സമീപഭാവിയില്‍ ഒറ്റ നിയമനംപോലും നടക്കാനിടയില്ല. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയും ഇതോടെ അനിശ്ചിതത്വത്തിലായി. പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് ഇരുട്ടടി പോലുള്ള ഈ തീരുമാനങ്ങള്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി ഇതിനകം അധിക തസ്തികകള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതുംകൂടാതെ പ്രസക്തി നഷ്ടപ്പെട്ടശേഷവും പ്രവര്‍ത്തിക്കുന്ന പദ്ധതികള്‍, കമീഷനുകള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെപ്പറ്റി വിശദമായി പഠിച്ച് അധിക തസ്തികകള്‍ മാറ്റാനും ധനവകുപ്പ് തീരുമാനിച്ചു. ഇതോടെ അധിക ജീവനക്കാരുടെ പൊതുശേഖരത്തില്‍ ആയിരങ്ങള്കൂടി എത്തും.
അധിക ജീവനക്കാരെ കണ്ടെത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ സമിതിയെ നിയോഗിച്ച കാര്യം "ദേശാഭിമാനി"യാണ് പുറത്തുകൊണ്ടു വന്നത്. തുടര്‍ന്ന് നിയമസഭയിലും വിഷയം ഉന്നയിക്കപ്പെട്ടു. എന്നാല്‍, അധിക ജീവനക്കാരെ പുനര്വിന്യസിക്കുകമാത്രമേ ഉള്ളൂ എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയത്. ഇത് കബളിപ്പിക്കലാണെന്ന് ധനവകുപ്പിന്റെ പുതിയ ഉത്തരവോടെ വ്യക്തമായി. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.
പങ്കാളിത്ത പെന്‍ഷന്‍പദ്ധതി 2013 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്നാണ് ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. അന്നുമുതലുള്ള നിയമനങ്ങള്‍ക്ക് പദ്ധതി ബാധകമാകും. നിലവിലുള്ള ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്ഷന് പദ്ധതി തുടരുമെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ ആവര്‍ത്തിച്ച് പറയുന്നതെങ്കിലും തസ്തിക വെട്ടിച്ചുരുക്കുന്ന കാര്യത്തിലെന്നപോലെ നിലവിലുള്ള ജീവനക്കാര്‍ക്കും ഘട്ടം ഘട്ടമായി പങ്കാളിത്ത പെന്ഷന് നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. കേരളം, ത്രിപുര, ബംഗാള്‍ ഒഴികെയുള്ള സര്‍ക്കാരുകള്‍ പദ്ധതി ഇതിനകം നടപ്പാക്കിക്കഴിഞ്ഞെന്നും കേരളത്തിന് ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ മൂന്ന് സംസ്ഥാനങ്ങളെയുംകൂടി പദ്ധതിയില്‍ ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നാണ് ധനമന്ത്രി കെ എം മാണിയുടെ വിശദീകരണം. ഓഹരികമ്പോളത്തിലെ ചൂതാട്ടങ്ങളെ ആശ്രയിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ജീവനക്കാരുടെ പെന്ഷന് സുരക്ഷിതത്വം ഇല്ലാതാക്കുന്നതാണ്. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ മുന്‍ യുഡിഎഫ് സര്‍ക്കാരും പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനും തസ്തിക വെട്ടിച്ചുരുക്കാനും ഉത്തരവിറക്കിയിരുന്നു. യുവജനങ്ങളുടെയും ജീവനക്കാരുടെയും ശക്തമായ പ്രക്ഷോഭത്തെതുടര്‍ന്ന് അത് നടപ്പാക്കാന്‍ കഴിഞ്ഞില്ല. പീന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ 2008ല്‍ ആ ഉത്തരവ് റദ്ദാക്കി. വീണ്ടും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാനും തസ്തിക വെട്ടിച്ചുരുക്കാനും ധൃതിപിടിച്ച നീക്കങ്ങള്‍ തുടങ്ങിയത്.
deshabhimani
Labels:
പെന്ഷന്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

സംസ്ഥാനസര്‍ക്കാര്‍ തസ്തികകള്‍ വെട്ടിച്ചുരുക്കാനും അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ ജോലിയില്‍ പ്രവേശിക്കുന്ന സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സർവീസ്, സംഘടനകളൂം യുവജന സംഘടനകളും സംസ്ഥാനത്താകെ പ്രതിഷേധ പ്രകടനം നടത്തി. 17 നു എഫ് എസ് ഇ ടി ഒ ഉള്‍പ്പെടെയുള്ള മൂന്നു ഫെഡറേഷനുകള്‍ പണിമുടക്കും പ്രഖ്യാപിച്ചു
ReplyDelete