Saturday, August 11, 2012

വിദേശസഹായം പറ്റുന്ന 4139 സന്നദ്ധ സംഘടനയുടെ അംഗീകാരം റദ്ദാക്കി


വിദേശസഹായം വാങ്ങുന്ന 4139 സന്നദ്ധസംഘടനകളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വിദേശ സാമ്പത്തിക സംഭാവനാ നിയന്ത്രണ ചട്ടം (എഫ്സിആര്‍എ) ലംഘിച്ചതിന്റെ പേരിലാണ് നടപടി. കേരളത്തില്‍ നിന്നുള്ള 450 സന്നദ്ധസംഘടനകള്‍ക്കും അംഗീകാരം നഷ്ടമായി. 794 എണ്ണം തമിഴ്നാട്ടില്‍ നിന്നുള്ളവയാണ്. തമിഴ്നാട്ടിലെ കൂടംകുളം ആണവപദ്ധതിക്കെതിരായ സമരത്തിന് സാമ്പത്തിക സഹായം നല്‍കിയതിന് കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ നാലു സംഘടനയുടെ അംഗീകാരം റദ്ദാക്കുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ആന്ധ്രപ്രദേശിലെ 670 സംഘടനയുടെ അംഗീകാരം റദ്ദാക്കി. വിദേശസാമ്പത്തിക സഹായം സ്വീകരിക്കാന്‍ എന്‍ജിഒകള്‍ക്ക് എഫ്സിആര്‍എ അംഗീകാരം ആവശ്യമാണ്. സാമ്പത്തികവര്‍ഷത്തില്‍ ഒരുകോടിയിലേറെ രൂപ വിദേശസഹായം കൈപ്പറ്റുന്ന സംഘടനകളുടെ പേരുവിവരം സര്‍ക്കാര്‍ പരസ്യപ്പെടുത്തും.

2011-12ല്‍ ഒരുകോടിയിലേറെ സഹായം ലഭിച്ചത് തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 262 സംഘടനയ്ക്കാണ്. 1,006.58 കോടി രൂപയാണ് വിദേശത്തുനിന്ന് ഈ സംഘടനകള്‍ കൈപ്പറ്റിയത്. കേരളത്തിലെ മാതാ അമൃതാനന്ദമയി മഠത്തിന് 2010-11ല്‍ 61.40 കോടി രൂപയുടെ വിദേശസഹായമാണ് ലഭിച്ചത്. ബിലീവേഴ്സ് ചര്‍ച്ച് ഓഫ് ഇന്ത്യക്ക് 160.72 കോടി രൂപ ലഭിച്ചു.&ാറമവെ;കേരളത്തിലെ 143 സംഘടനകള്‍ ഒരുകോടിയിലേറെ രൂപ കൈപ്പറ്റി. എന്നാല്‍, 2011-12ലെ പട്ടികയില്‍ അമൃതാനന്ദമയി മഠത്തിന്റെയും ബിലീവേഴ്സ് ചര്‍ച്ചിന്റെയും പേരില്ല. അംഗീകാരം റദ്ദാക്കപ്പെട്ട സംഘടനകളുടെ പേരുവിവരം ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പിന്നീട് നീക്കി.

2011-12ല്‍ ഡല്‍ഹിയിലെ "എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജാ"ണ് ഏറ്റവും കൂടുതല്‍ വിദേശ പണം പറ്റിയത്- 67.93 കോടി രൂപ. കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി (62.78 കോടി), ഗുണ്ടൂരിലെ എഎംജി ഇന്ത്യ ഇന്റര്‍നാഷണല്‍(48.13 കോടി), ഗുര്‍ദാസ്പൂരിലെ സാദര്‍ അംജുമാന്‍ അഹ്മദീയ ക്വാദിയന്‍ (39.22 കോടി), ഹൈദരാബാദ് ഐ ഇന്‍സ്റ്റിറ്റ്യൂട്ട് (33.47 കോടി) എന്നിവയാണ് പിന്നില്‍. ഇന്ത്യയില്‍ ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സന്നദ്ധസംഘടനകളുടെ എണ്ണം 43,451 ആണ്.
(പി വി അഭിജിത്)

deshabhimani 110812

1 comment:

  1. വിദേശസഹായം വാങ്ങുന്ന 4139 സന്നദ്ധസംഘടനകളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വിദേശ സാമ്പത്തിക സംഭാവനാ നിയന്ത്രണ ചട്ടം (എഫ്സിആര്‍എ) ലംഘിച്ചതിന്റെ പേരിലാണ് നടപടി. കേരളത്തില്‍ നിന്നുള്ള 450 സന്നദ്ധസംഘടനകള്‍ക്കും അംഗീകാരം നഷ്ടമായി. 794 എണ്ണം തമിഴ്നാട്ടില്‍ നിന്നുള്ളവയാണ്. തമിഴ്നാട്ടിലെ കൂടംകുളം ആണവപദ്ധതിക്കെതിരായ സമരത്തിന് സാമ്പത്തിക സഹായം നല്‍കിയതിന് കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ നാലു സംഘടനയുടെ അംഗീകാരം റദ്ദാക്കുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ആന്ധ്രപ്രദേശിലെ 670 സംഘടനയുടെ അംഗീകാരം റദ്ദാക്കി. വിദേശസാമ്പത്തിക സഹായം സ്വീകരിക്കാന്‍ എന്‍ജിഒകള്‍ക്ക് എഫ്സിആര്‍എ അംഗീകാരം ആവശ്യമാണ്. സാമ്പത്തികവര്‍ഷത്തില്‍ ഒരുകോടിയിലേറെ രൂപ വിദേശസഹായം കൈപ്പറ്റുന്ന സംഘടനകളുടെ പേരുവിവരം സര്‍ക്കാര്‍ പരസ്യപ്പെടുത്തും.

    ReplyDelete