Wednesday, August 8, 2012
ആഗസ്റ്റ് 22ന്റെ ഉപരോധസമരം വിജയിപ്പിക്കുക: സിപിഐ എം
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയും ആഗസ്റ്റ് 22 ന് നടത്തുന്ന കളക്ട്രേറ്റ് ഉപരോധസമരം വിജയിപ്പിക്കുന്നതിന് നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനതയും അണിനിരക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ ജനതയ്ക്ക് പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ പ്രക്ഷോഭമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
13 ജില്ലാകളക്ട്രേറ്റുകളും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റും ഉപരോധിക്കുന്ന ഈ സമരത്തില്‍ 15 ലക്ഷത്തിലധികം ബഹുജനങ്ങള്‍ അണിചേരും. സമരത്തിന്റെ പ്രചരണാര്‍ത്ഥം, 14 ജില്ലകളിലായി 43 പ്രചരണജാഥകളാണ് സംഘടിപ്പിക്കുന്നത്. യഥാര്‍ത്ഥ ജീവിതപ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റിയെടുത്തുകൊ് ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് കുഴലൂത്ത് നടത്തുന്ന വലതുപക്ഷ മാധ്യമങ്ങളുടെ നിലപാടുകള്‍ക്കെതിരായുള്ള ജനകീയ പ്രതിഷേധമായിക്കൂടി ഈ സമരം മാറുകയാണ്.
കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നവ ഉദാരവല്‍ക്കരണനയങ്ങള്‍ ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുന്നതും, വന്‍കിടക്കാരെ ബിസിനസുകാരെ കൂടുതല്‍ സമ്പന്നരാക്കുന്നതുമാണ്. എല്ലാമേഖലയും സ്വകാര്യവല്‍ക്കരിക്കുന്ന നയത്തിന്റെ ഭാഗമായി പൊതുവിതരണ സമ്പ്രദായവും അട്ടിമറിക്കപ്പെടുകയാണ്. ഭക്ഷ്യധാന്യം ഗോഡൗണുകളില്‍ കെട്ടിക്കിടക്കുമ്പോഴും റേഷന്‍ വിതരണം അവതാളത്തിലാക്കുന്ന നയം തുടരുകയാണ്. അവശ്യവസ്തുക്കളുടെ വിലയാവട്ടെ ദൈനംദിനമെന്നോണം കുതിച്ചുയരുകയാണ്. ദാരിദ്ര്യ രേഖയുടെ നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി, പൊതുവിതരണ ശൃംഖലയുടെ പരിധിയില്‍ നിന്ന് കോടിക്കണക്കിന് ദരിദ്രകുടുംബങ്ങളെ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നത്. വിലക്കയറ്റംകൊ് നാട് പൊറുതി മുട്ടുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുന്ന തരത്തില്‍ ചില്ലറ വ്യാപാര മേഖലയില്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍.
വന്‍കിട കമ്പനികള്‍ക്ക് ലാഭം കൊയ്യുന്നതിന് ലക്ഷ്യംവെച്ച്് വില നിയന്ത്രണങ്ങള്‍ എല്ലാ മേഖലയില്‍ നിന്നും എടുത്ത് മാറ്റുകയാണ്. ഇതിന്റെ ഫലമായി പെട്രോള്‍, രാസവളം, മരുന്നുകള്‍ തുടങ്ങിയവയുടെ വില അനുദിനമെന്നോണം കുതിച്ചുയരുകയാണ്. ധനമൂലധനത്തിന് രാജ്യത്തിന്റെ സമസ്തമേഖലകളിലും പടര്‍ന്നുകയറാനുള്ള അവസരം ഒരുക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഓരോ നയങ്ങളും. ഇതില്‍ സാധാരണക്കാരന്റെ ജീവിത പ്രയാസങ്ങള്‍ അവര്‍ക്ക് പ്രശ്നമല്ലാതായിരിക്കുന്നു. ഒന്നേകാല്‍ വര്‍ഷമായി സംസ്ഥാനഭരണത്തിലിരിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നയങ്ങള്‍, സംസ്ഥാനത്തെ സര്‍വ്വനാശത്തിലേക്കാണ് നയിക്കുന്നത്.
പൊതുവിതരണം താറുമാറായതിനാല്‍, അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. വമ്പിച്ച വിലക്കയറ്റം ഉാകുമ്പോള് കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്ക്ക് വില ലഭിക്കാതെ നശിപ്പിക്കേി വരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ പ്രകടമായ ഉദാഹരണമാണ്. കേരളത്തില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട കര്‍ഷക ആത്മഹത്യ തിരിച്ചുവന്നിരിക്കുന്നു. പൊതുമേഖലാ വ്യവസായങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തകരുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് വെച്ച പുനരുദ്ധാരണ പാക്കേജുകള്‍ എല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ്. വൈദ്യുതി നിരക്ക് വര്‍ദ്ധനവാകട്ടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കിയിരിക്കുകയാണ്. കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഉതകുന്ന ദീര്‍ഘകാല പദ്ധതികളെ സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുപോലും ഇല്ല എന്നത് കേരളം സമ്പൂര്‍ണ്ണ ഇരുട്ടിലേക്ക് നയിക്കുന്ന നില ഉണ്ടാക്കുകയാണ്. വയല്‍നികത്തല്‍ നിരോധനിയമം അട്ടിമറിക്കുകയും വനങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് അടിയറ വെക്കുകയും ചെയ്ത് കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയെ തകിടം മറിക്കുന്നതിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണ്. അഴിമതിക്കേസുകളില്‍ അകപ്പെട്ട മുഖ്യമന്ത്രിയും, സഹമന്ത്രിമാരും, സംസ്ഥാനത്തിന് തന്നെ അപമാനമായി മാറി.
പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന ആരോഗ്യമേഖലയും ഏത് പാവപ്പെട്ടവനും ഏതുതലം വരേയും പഠിക്കാന്‍ പറ്റാവുന്ന വിദ്യാഭ്യാസമേഖലയും ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നുവെന്ന് മാത്രമല്ല ഗുണനിലവാരം ലക്ഷ്യംവെച്ചുകൊണ്ട് നടപ്പിലാക്കപ്പെട്ട പദ്ധതികള്‍ ഒന്നിന് പുറകെ ഒന്നായി ഇല്ലാതാക്കുകയാണ്. വര്‍ഗീയ ശക്തികളുടേയും കച്ചവടശക്തികളുടേയും കൈകളിലേക്ക് വിദ്യാഭ്യാസമേഖല എത്തിപ്പെടുകയാണ്. കേരളത്തിന്റെ ഉന്നതമായ മതനിരപേക്ഷ പാരമ്പര്യം തന്നെ തകര്‍ക്കപ്പെടുകയാണ്. വര്‍ഗീയ ശക്തികള്‍ സ്പോണ്സര് ചെയ്യുന്ന സദാചാര പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീതിയായി മാറിയിരിക്കുന്നു. മുസ്ലീംലീഗിന്റെ തീവ്രവാദബന്ധം, സംസ്ഥാനത്തെ മതനിരപേക്ഷ അടിത്തറക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.
ക്രമസമാധാന കാര്യത്തില്‍ ഒന്നാം സ്ഥാനത്തിരുന്ന കേരളം ഇന്ത്യയിലെ കുറ്റ കൃത്യങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലേക്ക് കുതിക്കുകയാണ്. ഗുണ്ടകള്‍ക്കും പെണ്‍വാണിഭ ശക്തികള്‍ക്കും മുമ്പില്‍ കീഴടങ്ങുന്ന പോലീസ് ജനകീയ പ്രക്ഷോഭണങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്തുകയാണ്. പോലീസിനെ രാഷ്ട്രീയവല്‍ക്കരിച്ച്, സി.പി.ഐ (എം) പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും, ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചശേഷം പാര്‍ടിയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി അങ്ങേയറ്റം ഹീനമാണ്. പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. രാഗേഷ്, ടി.വി. രാജേഷ് ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ പി മോഹനന് മാസ്റ്റര്‍, കാരായി രാജന് തുടങ്ങിയ ഉന്നത നേതാക്കളെയെല്ലാം കള്ളക്കേസുകളില്‍ കുടുക്കി. പ്രതിഷേധിച്ചവരെ തല്ലിച്ചതച്ചു. ജനാധിപത്യ അവകാശങ്ങളുടെ ശവപ്പറമ്പായി കേരളം മാറുകയാണ്. ഭരണ പരാജയത്തെ മറച്ചുവെക്കാന്‍ ജനകീയ താല്പര്യം സംരക്ഷിച്ച് പൊരുതുന്ന സി.പി.ഐ (എം)നെതിരെ ഒരു പറ്റം മാധ്യമങ്ങളുമായി ചേര്‍ന്ന് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുകയാണ് യു.ഡി.എഫ്. കവിയൂര്‍ കേസില്‍ സി.പി.ഐ (എം) നേതാക്കളും മക്കളും കുറ്റക്കാരാണെന്ന് വ്യാജമൊഴി നല്‍കുന്നതിന് ഒരു കോടി രൂപ കൈക്കൂലി നല്‍കാമെന്ന വാഗ്ദാനം പാര്‍ടിയെ തകര്‍ക്കാന്‍ ഏതറ്റം വരേയും പിന്തിരിപ്പന് ശക്തികള്‍ പോകുന്നുവെന്നതിന്റെ തെളിവാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വെച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൈവരിച്ച നേട്ടങ്ങള്‍ ഒന്നിന് പുറകെ ഒന്നായി അട്ടിമറിക്കപ്പെടുകയാണ്. വികസനപദ്ധതികളാവട്ടെ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി നില്‍ക്കുകയാണ്. കേരളം നേടിയെടുത്ത എല്ലാ നേട്ടങ്ങളേയും തകര്‍ത്തുകൊണ്ട് സമ്പൂര്‍ണ്ണ നാശത്തിലേക്ക് നാടിനെ നയിക്കുകയാണ് നവലിബറല്‍ നയങ്ങള്‍ മുന്നോട്ട് വെക്കുന്ന സംസ്ഥാന സര്‍ക്കാര്‍-പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani news
Labels:
പോരാട്ടം,
വിലക്കയറ്റം
Subscribe to:
Post Comments (Atom)
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയും ആഗസ്റ്റ് 22 ന് നടത്തുന്ന കളക്ട്രേറ്റ് ഉപരോധസമരം വിജയിപ്പിക്കുന്നതിന് നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനതയും അണിനിരക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ ജനതയ്ക്ക് പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ പ്രക്ഷോഭമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ReplyDelete