"മംഗളം" ദിനപത്രത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനം താരിഫ് മാറ്റി വൈദ്യുതി ഉപയോഗിച്ച് ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തി. തിരിമറി കണ്ടെത്തിയ "ആന്റി തെഫ്റ്റ് സ്ക്വാഡ്" സ്ഥാപനത്തിന് ആറുലക്ഷത്തോളം രൂപ പിഴയിട്ടു.
"മംഗള"ത്തിന്റെ സ്ഥാപകനും മുഖ്യ പത്രാധിപരുമായിരുന്ന എം സി വര്‍ഗീസിന്റെ പേരില്‍ തുടങ്ങിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് തിരിമറി നടന്നത്. നീലിമംഗലത്തുള്ള ഈ കെട്ടിടത്തിലാണ് 1989 ല്‍ "മംഗളം" ദിനപത്രമായി അച്ചടിച്ചുതുടങ്ങിത്. ഹൈ ടെന്‍ഷന്‍ എല്‍ ടി-നാല് വിഭാഗത്തില്‍ അച്ചടി യൂണിറ്റിനുള്ള ഇളവോടുകൂടിയ താരിഫാണ് അന്ന് നിശ്ചയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ചൂട്ടുവേലിയിലേക്ക് അച്ചടിശാലയും ഓഫീസും മാറ്റി. അപ്പോഴും ഇളവുള്ള താരിഫില്‍ പഴയ വൈദ്യുതി കണക്ഷന് നിലനിന്നു. ഈ ഘട്ടത്തില്‍ എംബിഎ, പത്രപ്രവര്‍ത്തനം എന്നിവയിലടക്കം വിവിധ വിഷയങ്ങളില്‍ സ്വാശ്രയ കോഴ്സുകളും ഇവിടെ തുടങ്ങി. ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള വൈദ്യുതി കൊമേഴ്സ്യല്‍ താരിഫിലാണ് വരേണ്ടത്. ഇപ്രകാരം ചാര്‍ജിനത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലക്ഷക്കണക്കിന് രൂപയാണ് ബോര്‍ഡിന് നഷ്ടമായത്. ആന്റി തെഫ്റ്റ് സ്ക്വാഡ് ഇക്കാര്യം കണ്ടെത്തിയാണ് ആറുലക്ഷം രൂപയോളം പിഴ ചുമത്തിയത്. ഇക്കാര്യം ബോര്‍ഡിന്റെ തിരുവനന്തപുരം സ്പെഷ്യല്‍ ഓഫീസിന് കൈമാറി.
deshabhimani 110812

ReplyDelete