Sunday, August 12, 2012
4 ജില്ല കൊടുംവരള്‍ച്ചയിലേക്ക്
തകിടംമറിഞ്ഞ കാലാവസ്ഥയില്‍ സംസ്ഥാനത്തെ നാല് ജില്ലകള്‍ കൊടുംവരള്‍ച്ചയിലേക്ക്. പകുതിയില്‍ താഴെ മാത്രം മഴ ലഭിച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് കാലവര്‍ഷത്തില്‍ത്തന്നെ വരണ്ടുണങ്ങുന്നത്. തലസ്ഥാനജില്ലയുടെ അതിര്‍ത്തിഗ്രാമങ്ങളില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പാറശാലയില്‍ ഒരു കുടം വെള്ളം 30 രൂപ കൊടുത്താണ് വീടുകളിലേക്ക് വാങ്ങുന്നത്. വയനാട്ടിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചിട്ടുള്ളതെങ്കിലും കഴിഞ്ഞയാഴ്ചത്തെ പെരുമഴയില്‍ 178 മില്ലീമീറ്റര്‍ ലഭിച്ചത് താല്‍ക്കാല ആശ്വാസമായി. കേരളം പ്രതീക്ഷയര്‍പ്പിക്കുന്ന തുലാമഴകൂടി കിട്ടാതായാല്‍ സംസ്ഥാനമാകെ കൊടുംവരള്‍ച്ചയില്‍ ചുട്ടുപൊള്ളും. മഴക്കമ്മിയില്‍ നാല് ദക്ഷിണജില്ലകള്‍ വരണ്ടുണങ്ങുമ്പോഴും ദാഹജലമെത്തിക്കുന്നതടക്കമുള്ള പ്രതിരോധസംവിധാനമൊരുക്കാന്‍ സര്‍ക്കാരിന് നിഷ്ക്രിയ നിലപാടാണ്.
വടക്കന്‍ ജില്ലകള്‍ കഴിഞ്ഞ ആഴ്ച മഴക്കെടുതിയില്‍ വിറങ്ങലിച്ചിട്ടും സംസ്ഥാനത്ത് ആകെ ലഭിക്കേണ്ട മഴയില്‍ ഇപ്പോഴും 40 ശതമാനം കുറവാണ്. ദുരന്തമഴ പരിഹരിച്ചത് അഞ്ച് ശതമാനം മഴക്കമ്മി മാത്രം. ഒരാഴ്ച മുമ്പ് മഴക്കുറവ് 45 ശതമാനമായിരുന്നു. ജൂണ്‍ ഒന്നുമുതല്‍ ആഗസ്ത് 10 വരെ സംസ്ഥാനത്ത് ശരാശരി ലഭിക്കേണ്ട മഴ 1522 മില്ലീ മീറ്ററാണ്. കിട്ടിയതാകട്ടെ 914.7 മില്ലീമീറ്റര്‍ മാത്രം. അഞ്ചുജില്ലയില്‍ പതിവിന്റെ പകുതിയില്‍ താഴെയേ ലഭിച്ചിട്ടുള്ളൂ. ഏറ്റവും കുറവ് വയനാട്ടിലാണ്. ഒരാഴ്ച നല്ല മഴ ലഭിച്ചിട്ടും 62 ശതമാനം മഴ കുറവാണ്. ഇക്കാലയളവിനുള്ളില്‍ 2013 മില്ലിലിറ്റര്‍ കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്ത് 765 മാത്രമാണ് വയനാട്ടില്‍ കിട്ടിയത്. 178 മില്ലീമീറ്റര്‍ മഴ കലിതുള്ളിയ കഴിഞ്ഞ ആഴ്ച ലഭിച്ചതായിരുന്നു. ഈ മഴ ലഭിച്ചിരുന്നില്ലെങ്കില്‍ വയനാട്ടില്‍ അതിവേഗം കൊടിയ വരള്‍ച്ച പിടിമുറുക്കുമായിരുന്നു. വരളുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ആകെ ലഭിച്ച മഴ 30 ശതമാനത്തില്‍ താഴെയാണ്. തിരുവനന്തപുരത്ത് 609 മില്ലീമീറ്റര്‍ ലഭിക്കുന്നിടത്ത് കിട്ടിയത് 250 മില്ലീമീറ്ററാണ്. 59 ശതമാനം മഴയാണ് കുറവ്. കൊല്ലത്ത് 928 ലഭിക്കുന്നിടത്ത് പെയ്തത് 396 മില്ലീമീറ്റര്‍ മാത്രം. കുറവ് 57 ശതമാനം. പത്തനംതിട്ടയില്‍ 61 ശതമാനമാണ് കുറവ്. 1197 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നിടത്ത് 463 മില്ലീമീറ്ററാണ് കിട്ടിയത്. കാര്‍ഷികസമൃദ്ധമായ ആലപ്പുഴയിലാകട്ടെ 1226 വേണ്ടിടത്ത് 503 മില്ലീമീറ്ററാണ് പെയ്തത്. 59 ശതമാനം മഴ കുറവാണ്. മറ്റു ജില്ലകളില്‍ ആഗസ്ത് 10 വരെ ലഭിക്കേണ്ട മഴയും ലഭിച്ച മഴയും (മില്ലീമീറ്ററില്‍) മഴക്കുറവ് (ശതമാനം) ക്രമത്തില്‍ ചുവടെ: കോട്ടയം 1355-740-45, ഇടുക്കി 1603-1026-36, എറണാകുളം 1497-835- 44, തൃശൂര്‍ 1620-1019-37, പാലക്കാട് 1157-773-33, മലപ്പുറം 1583-1009- 36, കോഴിക്കോട് 2019- 1428- 29, വയനാട് 2013-765- 62, കണ്ണൂര്‍ 2087-1349- 45, കാസര്‍കോട് 2317-1568- 32.
കാലവര്‍ഷത്തില്‍ പെയ്യുന്ന മഴ ഭൂമിയുടെ ഉപരിതലത്തില്‍ സംഭരിച്ചാണ് വേനലിനെ മണ്ണ് പ്രതിരോധിക്കുന്നത്. രൂക്ഷമായ വരള്‍ച്ചയിലേക്ക് നീങ്ങുന്ന നാലു ജില്ലയിലും മണ്ണില്‍ ജലസംഭരണം ഉണ്ടായിട്ടില്ലെന്ന്് കാര്‍ഷികവിദഗ്ധര്‍ പറയുന്നു. ആലപ്പുഴയില്‍ കാര്‍ഷികോല്‍പ്പാദനം പകുതിയോളമാകും. തലസ്ഥാന നഗരത്തില്‍ കുടിവെള്ളമെത്തിക്കുന്ന പേപ്പാറ ഡാമില്‍ ഇനി 20 ദിവസത്തേക്കുള്ള വെള്ളമേ അവശേഷിക്കുന്നുള്ളൂ. നഗരത്തില്‍ കുടിവെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ജല അതോറിറ്റി. നെയ്യാറ്റിന്‍കര, പാറശാല താലൂക്കുകളുടെ ചില ഭാഗങ്ങളില്‍ വരള്‍ച്ച രൂക്ഷമാണ്.
(എം വി പ്രദീപ്)
deshabhimani 120812
Labels:
പരിസ്ഥിതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete