Friday, August 10, 2012
പങ്കാളിത്ത പെന്ഷന് നാടിന് അപമാനം: സിപിഐ എം
അടുത്തവര്‍ഷംമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ബാധകമാക്കാനുള്ള മന്ത്രിസഭാ തീരുമാനം നാടിന് ഗുണകരമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ആഗോളവല്‍ക്കരണനയം നടപ്പാക്കിയ നാടുകളിലെ വിദേശ പെന്‍ഷന്‍ഫണ്ടിന്റെ ചുവടുപിടിച്ചുള്ള പദ്ധതിയാണ് യുഡിഎഫ് കൊണ്ടുവന്നത്. പെന്‍ഷനുവേണ്ട തുക ജീവനക്കാര്‍ അവരുടെ ശമ്പളത്തില്‍നിന്നു മാറ്റിവയ്ക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ഉള്ളടക്കം. ഇതിലൂടെ പെന്ഷന് നല്‍കാനുള്ള ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ജീവനക്കാര്‍ സേവന കാലാവധിയില്‍ നല്കുന്ന പെന്ഷന് അടുത്തവര്‍ഷംമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ബാധകമാക്കാനുള്ള മന്ത്രിസഭാ തീരുമാനം നാടിന് ഗുണകരമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ആഗോളവല്‍ക്കരണനയം നടപ്പാക്കിയ നാടുകളിലെ വിദേശ പെന്‍ഷന്‍ഫണ്ടിന്റെ ചുവടുപിടിച്ചുള്ള പദ്ധതിയാണ് യുഡിഎഫ് കൊണ്ടുവന്നത്. പെന്‍ഷനുവേണ്ട തുക ജീവനക്കാര്‍ അവരുടെ ശമ്പളത്തില്‍നിന്നു മാറ്റിവയ്ക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ഉള്ളടക്കം. ഇതിലൂടെ പെന്ഷന് നല്‍കാനുള്ള ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ജീവനക്കാര്‍ സേവന കാലാവധിയില്‍ നല്കുന്ന പെന്‍ഷന്‍തുക ചൂതാട്ടവിപണിയിലേക്ക് തിരിച്ചുസുരക്ഷാമേഖലകളില് കേരളം കൈവരിച്ച നേട്ടങ്ങളുടെ ആകത്തുകയാണത്. ഇതിനെ ശാപമായി വിലയിരുത്തുന്നത് സമൂഹത്തോടുചെയ്യുന്ന പാതകമാണ്. സര്‍ക്കാര്‍ സര്‍വീസില്‍ പുതുതായെത്തുന്നവരെ രണ്ടാംതരം പൗരന്മാരാക്കുന്ന യുഡിഎഫിന്റെ തീരുമാനം യുവജനങ്ങളോടും ജീവനക്കാരോടുമുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ പൊതുസാഹചര്യങ്ങള്‍ മാനിക്കാത്ത മന്ത്രിസഭാ തീരുമാനം എത്രയുംവേഗം പിന്‍വലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. പദ്ധതി പിന്‍വലിച്ചില്ലെങ്കില്‍ എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ജനങ്ങളോടുള്ള വെല്ലുവിളി: വി എസ്
സ്റ്റാറ്റ്യൂട്ടറി പെന്ഷന്സമ്പ്രദായം അട്ടിമറിച്ച് പങ്കാളിത്ത പെന്‍ഷന്‍പദ്ധതി അടിച്ചേല്‍പ്പിക്കാനും നിയമനിരോധനത്തിനുമുള്ള സര്‍ക്കാര്‍ ഉത്തരവ് ധാര്‍ഷ്ട്യവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പ്രസ്താവനയില്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തിയേ തീരുമാനമെടുക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. സിവില്‍ സര്‍വീസ് ആരംഭിച്ചതുമുതല്‍ തുടര്‍ന്നുവരുന്ന അടിസ്ഥാനപരമായ സംവിധാനം കേവലം സര്‍ക്കാര്‍ ഉത്തരവിലൂടെ മാറ്റുകയെന്നത് ജനാധിപത്യസംവിധാനത്തോടുള്ള വെല്ലുവിളിയും ധാര്‍ഷ്ട്യവുമാണ്. നിയമസഭയോടുള്ള അവഹേളനവുമാണിത്. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കുമെന്ന ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം. നവലിബറല്‍ നയങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ ഒന്നൊന്നായി കേരളത്തിലേക്കും പകര്‍ത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാണ് പങ്കാളിത്ത പെന്ഷന് ഉത്തരവിലൂടെ വ്യക്തമാകുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരും- വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
പുതുതലമുറയോടുള്ള യുദ്ധപ്രഖ്യാപനം: ഡിവൈഎഫ്ഐ
തിരു: പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുതുതലമുറയോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 2013 ഏപ്രില്‍മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ബാധകമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം. പങ്കാളിത്ത പെന്ഷന് വരുന്നതോടുകൂടി പെന്ഷന് പദ്ധതിഅവതാളത്തിലാകും. ഇത് ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതമുണ്ടാക്കും. അധികബാധ്യതയുണ്ടെന്ന് വരുത്തിതീര്‍ത്ത് ചെലവ് ചുരുക്കലിന്റെ പേരിലാണ് ജീവനക്കാരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നത്. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് നടിച്ച സര്‍ക്കാര്‍ ജീവനക്കാരെയും യുവാക്കളെയും തമ്മിലടിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, പങ്കാളിത്ത പെന്ഷന് പ്രഖ്യാപനത്തിലൂടെ ജീവനക്കാര്‍ പൊരുതിനേടിയ അവകാശമായ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് സര്‍ക്കാര്‍. പങ്കാളിത്ത പെന്ഷന് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് സെക്രട്ടറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
deshabhimani 100812
Labels:
പെന്ഷന്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
അടുത്തവര്‍ഷംമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ബാധകമാക്കാനുള്ള മന്ത്രിസഭാ തീരുമാനം നാടിന് ഗുണകരമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ReplyDelete