Wednesday, August 22, 2012
ബാങ്ക് പണിമുടക്ക് ഇന്നുമുതല്‍
ബാങ്ക് ജീവനക്കാരുടെ ദ്വിദിന അഖിലേന്ത്യാ പണിമുടക്ക് ബുധനാഴ്ച ആരംഭിക്കും. സ്വകാര്യ ഓഹരി ഉടമകള്‍ക്ക് വര്‍ധിത വോട്ടവകാശം നല്‍കുന്ന ബാങ്കിങ് നിയമഭേദഗതി ഉപേക്ഷിക്കുക, കോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നതുള്‍പ്പെടെയുള്ള ജനവിരുദ്ധ പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കുക, സേവന-വേതന ക്രമം അട്ടിമറിക്കുന്ന ഖണ്ഡേല്‍വാള്‍ കമ്മിറ്റി ശുപാര്‍ശകള്‍ തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബാങ്കിങ് നിയമ ഭേദഗതിബില്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കുന്ന പശ്ചാത്തലത്തിലാണ് സമരം. ബാങ്കിങ് മേഖലയിലെ മുഴുവന്‍ ജീവനക്കാരെയും പ്രതിനിധാനംചെയ്യുന്ന ഒമ്പതു സംഘടനകളുടെ സംയുക്തവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ ആഭിമുഖ്യത്തിലാണ് സമരം. കേരളത്തില്‍ മാത്രം ദേശസാല്‍കൃത, സ്വകാര്യ ബാങ്കുകളുടെ ആറായിരത്തോളം ശാഖകള്‍ ബുധനും വ്യാഴവും അടഞ്ഞുകിടക്കും. പുതുതലമുറ ബാങ്കുകള്‍, സഹകരണബാങ്കുകള്‍, രണ്ടു ഗ്രാമീണ്‍ ബാങ്കുകള്‍, കാര്‍ഷികവികസന ബാങ്കുകള്‍ തുടങ്ങിയവയേ പ്രവര്‍ത്തിക്കൂ. എന്നാല്‍, ഭൂരിപക്ഷം ശാഖകളും അടഞ്ഞുകിടക്കുന്നതിനാല്‍ ക്ലിയറിങ് ഹൗസുകളുടെ പ്രവര്‍ത്തനവും സ്തംഭിക്കും.
ഗ്രാമപ്രദേശങ്ങളിലെ ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടരുത്, സേവനങ്ങള്‍ പുറംകരാര്‍വല്‍ക്കരിക്കാതിരിക്കുക, ആശ്രിത നിയമനം, പെന്‍ഷന്‍-സ്റ്റാഫ് ലോണ്‍ പരിഷ്കരണം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുക, സേവനവ്യവസ്ഥകളില്‍ ഏകപക്ഷീയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കും. പണിമുടക്ക് വിജയിപ്പിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി ജോര്‍ജ് അഭ്യര്‍ഥിച്ചു.
deshabhimani 220812
Subscribe to:
Post Comments (Atom)
No comments:
Post a Comment