Wednesday, August 22, 2012

ആര്‍എസ്എസ് പ്രകടനം ക്യാമറയില്‍ പകര്‍ത്തിയ യുവാവിന് മര്‍ദനം

ചേര്‍ത്തല: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രകടനം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ കൊല്‍ക്കത്ത സ്വദേശിയായ യുവാവിന് മര്‍ദനം. തടയാന്‍ ശ്രമിച്ച പൊലീസുകാരനും മര്‍ദനമേറ്റു. പൊലീസുകാരന്‍ പ്രവര്‍ത്തകരുടെ ഇടയിലേക്ക് കുഴഞ്ഞുവീണു. ചൊവ്വാഴ്ച രാത്രി 7.30 ഓടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനുസമീപമായിരുന്നു സംഭവം. അന്യസംസ്ഥാന തൊഴിലാളി കൊല്‍ക്കത്ത സ്വദേശിയായ ഉജന്‍ (21) മൊബൈല്‍ ക്യാമറയില്‍ പ്രകടനത്തിന്റെ ഫോട്ടോ എടുക്കുന്നതുകണ്ട് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു. പ്രകടനത്തിന്റെ പിന്നിലായി പിന്തുടര്‍ന്ന ചേര്‍ത്തല സ്റ്റേഷനിലെ പൊലീസുകാരന്‍ ടി കെ അബ്ദുള്‍ മജീദ് ആക്രമികളെ തടയാന്‍ ശ്രമിച്ചു. ഉടനെ പൊലീസുകാരനെയും മര്‍ദിച്ചു. മര്‍ദനമേറ്റ പൊലീസുകാരന്‍ പ്രവര്‍ത്തകരുടെ ഇടയിലേക്ക് കുഴഞ്ഞുവീണു. തലയ്ക്കും കൈക്കും പരിക്കേറ്റ അബ്ദുള്‍ മജീദിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസം കലാപത്തിനുപിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നാരോപിച്ചാണ് ആര്‍എസ്എസ് പ്രകടനം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

deshabhimani 220812

No comments:

Post a Comment