Wednesday, August 22, 2012
ഭരണകേന്ദ്രങ്ങള്‍ വളഞ്ഞ് ആയിരങ്ങള്‍
കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തില്‍ സെക്രട്ടറിയറ്റും കലക്ടറേറ്റുകളുംവളഞ്ഞ് ആയിരങ്ങള്‍ . പുലര്‍ച്ചെ ആറുമണിക്ക് തന്നെ സമരഭഭടന്മാര്‍ എത്തി. ചരിത്രം കുറിക്കുന്ന സമരത്തില്‍ 15 ലക്ഷം വളന്റിയര്‍മാര്‍ അണിനിരന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസംസ്ഥാന നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടുമാണ് പ്രക്ഷോഭം.
സെക്രട്ടറിയറ്റ് ഉപരോധം കാലത്ത് ഒമ്പതിന് പിണറായി ഉദ്ഘാടനംചെയ്തു. കേന്ദ്രസര്‍ക്കാര്‍ ഊഹക്കച്ചവടവും അവധി വ്യാപാരവും നിര്‍ത്തലാക്കണമെന്നും രാജ്യത്ത് പാവപ്പെട്ടവര്‍ക്ക് ജീവിക്കാനുള്ള അവസരം നിഷേധിക്കുന്ന രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും പിണറായി പറഞ്ഞു. ഊഹക്കച്ചവടവും അവധിവ്യാപാരവും നിര്‍ത്തലാക്കിയാല്‍ അത് കോര്‍പ്പറേറ്റുകളുടെ ലാഭത്തെ ബാധിക്കും എന്നതിനാലാണ് സര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കാത്തത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ക്കായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നയം സ്വീകരിക്കാന്‍ പണമില്ലെന്ന് പറയുന്ന ഗവണ്‍മെന്റ് കോര്‍പ്പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതിയിളവ് നല്‍കുന്നു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ രാജ്യത്തെ കൊള്ളയടിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കല്‍ക്കരി ഖനി അഴിമതിയിലൂടെ 1.86 ലക്ഷം കോടിയാണ് രാജ്യത്തിന് നഷ്ടമായതെന്ന് സിഎജി കണ്ടെത്തി. അഴിമതി നടക്കുമ്പോള്‍ ഈ വകുപ്പ് കൈകാര്യം ചെയ്തത് പ്രധാനമന്ത്രിയായിരുന്നു. അതിനാല്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് മറുപടി പറയണം. ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുക വഴി ലക്ഷക്കണക്കിന് വരുന്ന ചെറുകിട വ്യാപാരികളുടെ നട്ടെല്ലൊടിക്കുന്ന നയം സ്വീകരിക്കുന്നു. കാര്‍ഷിക മേഖലയെയും സര്‍ക്കാര്‍ തകര്‍ക്കുന്നു. ഇത്തരത്തില്‍ കോര്‍പ്പറേറ്റുകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളുടെ ചുവട് പിടിച്ച് ജനദ്രോഹ നയങ്ങളുമായാണ് സംസ്ഥാന സര്‍ക്കാറും മുന്നോട്ട് പോകുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഇനിയും ഉയര്‍ന്നു വരണമെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമടക്കമുള്ള മന്ത്രിമാര്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നു. തലയില്‍ മുണ്ടിട്ട് സെക്രട്ടറിയേറ്റിനുള്ളില്‍ കയറുന്ന ആദ്യത്തെ മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് നാട് ഭരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എം വിജയകുമാര്‍ പറഞ്ഞു. ജനങ്ങളുടെ സമരത്തെ പരാജയപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ പാര്‍ടി പിബി അംഗം കോടിയേരി ബാലകൃഷ്ണനും ആലപ്പുഴയില്‍ പിബി അംഗം എം എ ബേബിയും കൊല്ലത്ത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ഉദ്ഘാടനം ചെയ്തു. പാലക്കാട് കേന്ദ്രസെക്രട്ടറിയേറ്റ് അംഗം എ വിജയരാഘവന്‍, തൃശൂര്‍ കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍, കാസര്‍കോട് കേന്ദ്രകമ്മറ്റിയംഗം പി കരുണാകരന്‍ എംപി, കോഴിക്കോട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി, കോട്ടയത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം, പത്തനംതിട്ടയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍, ഇടുക്കിയില്‍ കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വന്‍, മലപ്പുറത്ത് കേന്ദ്രകമ്മറ്റിയംഗം പാലോളി മുഹമ്മദ് കുട്ടി, വയനാട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ കെ ബാലന്‍, എറണാകുളത്ത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു.
deshabhimani
Labels:
പോരാട്ടം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തില്‍ സെക്രട്ടറിയറ്റും കലക്ടറേറ്റുകളുംവളഞ്ഞ് ആയിരങ്ങള്‍ . പുലര്‍ച്ചെ ആറുമണിക്ക് തന്നെ സമരഭഭടന്മാര്‍ എത്തി. ചരിത്രം കുറിക്കുന്ന സമരത്തില്‍ 15 ലക്ഷം വളന്റിയര്‍മാര്‍ അണിനിരന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസംസ്ഥാന നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടുമാണ് പ്രക്ഷോഭം.
ReplyDelete