Wednesday, August 22, 2012
മധ്യസ്ഥനായത് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടെന്ന് ക്രൈം നന്ദകുമാര്‍
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ നടന്ന നേഴ്സുമാരുടെ സമരത്തില്‍ മധ്യസ്ഥനായി എത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയെന്ന് ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമരത്തിന്റെ ആദ്യഘട്ടത്തില്‍ പ്രശ്നപരിഹാരത്തിനായി മധ്യസ്ഥത വഹിക്കണമെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിരുന്നില്ല. സമൂഹത്തില്‍ നടക്കുന്ന പ്രശ്നമെന്ന നിലയിലാണ് സമരത്തില്‍ ഇടപെട്ടത്. സമരസ്ഥലത്തു പോകുന്നതിനെക്കുറിച്ചും അതില്‍ ഇടപെടുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ഫോണില്‍ സംസാരിച്ചിരുന്നു. പ്രശ്നപരിഹാരത്തിനുള്ള തന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം സമരം ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിച്ചതായും നന്ദകുമാര്‍ പറഞ്ഞു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കാതെ ബാംഗ്ലൂരിലേക്ക് സുഖവാസത്തിനുപോയ മന്ത്രി ഷിബു ബേബി ജോണിനെതിരെയും ആശുപത്രി സെക്രട്ടറി അഡ്വ. ഷിബു കുര്യാക്കോസിനെതിരെയും കേസെടുക്കണമെന്നും ക്രൈം പത്രാധിപര്‍ ആവശ്യപ്പെട്ടു
deshabhimani news
Labels:
ആരോഗ്യരംഗം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment