ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കിയില്ല. വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന വിവരം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കടക്കെണിയില്‍ 57 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. ഇതില്‍ 30 പേരും വയനാട്ടിലാണ്. എന്നാല്‍, അവിടെ 16 കര്‍ഷകര്‍ മാത്രമാണ് ആത്മഹത്യ ചെയ്തതെന്നാണ് വയനാട് കലക്ടറേറ്റിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നത്. അവര്‍ക്ക് ഇതുവരെയും ഒരു സാമ്പത്തിക സഹായവും നല്‍കിയിട്ടില്ലെന്നും "ഹ്യൂമന്‍റൈറ്റ്സ് ഡിഫന്‍സ് ഫോറ"ത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
സംസ്ഥാനത്താകെ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണവും സര്‍ക്കാരിന്റെ കണക്കില്‍ വെറും 27 ആണ്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ കടക്കെണിയില്‍പ്പെട്ട് 1300 കര്‍ഷകര്‍ ജീവനൊടുക്കിയിരുന്നു. അന്നും ഈ കണക്ക് അംഗീകരിക്കാതെ, ആത്മഹത്യചെയ്തവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം മുടക്കിയിരുന്നു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെയാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ അവസാനിച്ചത്. കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളിയും ആത്മഹത്യചെയ്തവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ തറവില വര്‍ധിപ്പിച്ചും കടാശ്വാസ കമീഷനെ നിയമിച്ച് കൃഷിക്കാരുടെ കടബാധ്യതകള്‍ എഴുതിത്തള്ളിയും കര്‍ഷകരില്‍ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവന്നു.
എന്നാല്‍, യുഡിഎഫ് വീണ്ടും അധികാരമേറ്റതോടെ കര്‍ഷക ആത്മഹത്യയും തിരിച്ചുവന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവും ഇടനിലക്കാരുടെ ചൂഷണവും കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. രാസവളം വിലവര്‍ധന, ജീവിതച്ചെലവിന്റെ കുതിച്ചുകയറ്റം തുടങ്ങിയവയും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി.
deshabhimani 240812
No comments:
Post a Comment