Friday, August 24, 2012

"പാര്‍ടികോടതി"യും എംഎംഎസുമില്ല

 ഒടുവില്‍ "പാര്‍ടി കോടതി", "എംഎംഎസ്" കള്ളക്കഥകളൊക്കെ വിഴുങ്ങി ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം. അരിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണോദ്യോഗസ്ഥന്‍ സിഐ യു പ്രേമനാണ് വ്യാഴാഴ്ച കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 450 പേജുള്ള കുറ്റപത്രത്തില്‍ നേരത്തെ പൊലീസും യുഡിഎഫ് മാധ്യമങ്ങളും കൊഴുപ്പിച്ച വിവാദങ്ങളൊന്നുമില്ല. മൊത്തം 33 പ്രതികള്‍. കെ വി സുമേഷാണ് ഒന്നാംപ്രതി. സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ 32ാം പ്രതിയും ടി വി രാജേഷ് എംഎല്‍എ 33ാം പ്രതിയുമാണ്. നാലുപേരെ അറസ്റ്റ് ചെയ്യാനുണ്ട്. ഇവരെ പിടികൂടി പ്രത്യേക കുറ്റപത്രം സമര്‍പ്പിക്കും.

കൊലപാതകം, ഗൂഢാലോചന, കുറ്റകൃത്യം അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സിപിഐ എം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു വി വേണു 30ാം പ്രതിയും എ വി ബാബു 31ാം പ്രതിയുമാണ്. ഒന്നു മുതല്‍ ആറുവരെ പ്രതികള്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. "സിപിഐ എം പാര്‍ടിക്കോടതി" വിധിയനുസരിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മനോരമ, മാതൃഭൂമി പത്രങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്.

deshabhimani 240812

1 comment:

  1. ഒടുവില്‍ "പാര്‍ടി കോടതി", "എംഎംഎസ്" കള്ളക്കഥകളൊക്കെ വിഴുങ്ങി ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം. അരിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണോദ്യോഗസ്ഥന്‍ സിഐ യു പ്രേമനാണ് വ്യാഴാഴ്ച കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 450 പേജുള്ള കുറ്റപത്രത്തില്‍ നേരത്തെ പൊലീസും യുഡിഎഫ് മാധ്യമങ്ങളും കൊഴുപ്പിച്ച വിവാദങ്ങളൊന്നുമില്ല.

    ReplyDelete