യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ ജില്ലയുടെ രോഷാഗ്നി. രാഷ്ട്രീയ എതിരാളികളെ ജയിലിലടക്കുന്ന സംസ്കാരത്തിനും ഫാസിസ്റ്റ് രീതിക്കുമെതിരെ ജില്ല ഒറ്റമനസ്സോടെയാണ് പ്രതികരിച്ചതും പ്രതിഷേധിച്ചതും. അതിനാല്‍ സിപിഐ എം ആഹ്വാനം ചെയ്ത വ്യാഴാഴ്ചത്തെ ഹര്‍ത്താല്‍ വേറിട്ടതായി. സമീപകാലത്തൊന്നും ജില്ല ഇത്തരമൊരു ഹര്‍ത്താല്‍ ദര്‍ശിച്ചിരുന്നില്ല. ജില്ലാസെക്രട്ടറി പി ജയരാജനെ അറസ്റ്റ്ചെയ്തതിന്റെ രോഷം ഹര്‍ത്താലിലുടനീളം പ്രതിഫലിച്ചെങ്കിലും ആത്മസംയമനത്തോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ദിവസങ്ങളായി ജനങ്ങള്‍ക്കുനേരെ കുതിര കയറുന്ന പൊലീസിന്റെ പ്രകോപനങ്ങളെല്ലാം അതിജീവിച്ച് ഹര്‍ത്താല്‍ പരിപൂര്‍ണ വിജയമാക്കുന്നതില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി. തോക്കും ഗ്രനേഡും ജലപീരങ്കിയുമായി ജനത്തെ നേരിടാന്‍ പുറപ്പെട്ട പൊലീസ് സിപിഐ എം പ്രവര്‍ത്തകരുടെ ആത്സമസംയമനത്തിന് മുന്നില്‍ നിരാശരായി. മുല്ലപ്പള്ളിയുടെ കേന്ദ്രസേനയ്ക്കും കണ്ണൂരിന്റെ ധൈര്യം ചോര്‍ത്താനായില്ല. കള്ളക്കേസുകള്‍ക്കും അറസ്റ്റിനും ജയിലറകള്‍ക്കും തോല്‍പിക്കാനാവത്ത ഇച്ഛാശക്തിക്ക് മുന്നില്‍ എല്ലാ മര്‍ദന സംവിധാനങ്ങളും കീഴടങ്ങുകയായിരുന്നു.
കാക്കിക്കുള്ളിലെ ക്രിമിനലുകളുടെ അക്രമപ്പേക്കൂത്തുകള്‍ക്കും ഹര്‍ത്താല്‍ദിനം ജില്ല സാക്ഷിയായി. നിയമപാലകരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജനം വിറങ്ങലിച്ചു. നിരോധനാജ്ഞയിലൂടെ ഹര്‍ത്താലിനെ പൊളിക്കാനും ജനങ്ങളുടെ പ്രതിഷേധത്തിന് തടയിടാനുമുള്ള നീക്കവുംപാളി. നിരോധനം ലംഘിച്ച് ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലയിലെങ്ങും പ്രകടനം നടന്നു. വന്‍ തോതില്‍ അക്രമം പ്രതീക്ഷിച്ച പൊലീസിന് തെറ്റി. ഇതിനെ തുടര്‍ന്നാണ് പൊലീസ് സ്വന്തം നിലയില്‍ ഗ്രനേഡ് പ്രയോഗം തുടങ്ങിയത്. പിണറായിയിലും ബക്കളത്തും മട്ടന്നൂരിലും ചെക്കിക്കുളത്തും പാനൂരും പൊലീസാണ് അക്രമം നടത്തിയത്. പൊലീസിന്റെ ഒത്താശയോടെ ലീഗുകാരും കോണ്‍ഗ്രസുകാരും സിപിഐ എം ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരെ അക്രമം അഴിച്ചുവിട്ടു. നാല്‍പതിലേറെ സംഭവങ്ങളിലായി പതിനായിരത്തിലേറെ പേര്‍ക്കെതിരെ കള്ളക്കേസെടുത്തു. ഇരുചക്രവാഹനങ്ങള്‍പോലും പുറത്തിറക്കാതെ ജനങ്ങള്‍ ഹര്‍ത്താലുമായി സര്‍വത്മനാ സഹകരിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ച് കണ്ണൂരില്‍ പ്രകടനം നടന്നു. കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ജയരാജന്‍, കെ പി സഹദേവന്‍, ജെയിംസ് മാത്യു, എംഎല്‍എ, ജില്ലാസെക്രട്ടറിയറ്റ് അംഗം എം പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പുരുഷപൊലീസുകാര്‍ സ്ത്രീകളെ നേരിട്ടത് നിയമവിരുദ്ധം
തലശേരി: പ്രകടനം നടത്തിയ സ്ത്രീകളെ പുരുഷപൊലീസുകാര്‍ ലാത്തിച്ചാര്‍ജ്ചെയ്തത് നിയമവിരുദ്ധമായി. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തിയാണ് തലശേരി സിഐ എം പി വിനോദും സംഘവും സ്ത്രീകളെ കടന്നാക്രമിച്ച് അപമാനിച്ചത്. ഏതെങ്കിലും വിധത്തില്‍ സ്ത്രീകള്‍ക്കുനേരെ ബലപ്രയോഗം ആവശ്യമായി വരികയാണെങ്കില്‍ വനിതാപൊലീസ് നിര്‍ബന്ധമാണ്. എന്നാല്‍ തലശേരിയില്‍ സ്ത്രീകള്‍ക്കുനേരെ പുരുഷപൊലീസുകാരാണ് ചാടിവീണത്. പ്രകടനത്തിന് നേരെ ഗ്രനേഡ് എറിഞ്ഞശേഷമാണ് സ്ത്രീകളെ തെരഞ്ഞുപിടിച്ച് മര്‍ദിച്ചത്. നെയിംപ്ലേറ്റ് അഴിച്ചുമാറ്റിയ കെഎപിക്കാരെ ഉപയോഗിച്ചാണ് ഈ നിയമവിരുദ്ധപ്രവര്‍ത്തനം സിഐ ചെയ്യിച്ചത്. യുദ്ധരംഗത്ത് ശത്രുസൈന്യംപോലും ചെയ്യാനറയ്ക്കുന്ന കൊടുംപാതകമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാവാത്ത സാമൂഹ്യവിരുദ്ധരെയും തെരുവുഗുണ്ടകളെയും പോലെയാണ് പൊലീസ് പെരുമാറിയത്. ബുധനാഴ്ച നടന്ന ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചില്‍ സ്ത്രീളടക്കം നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു. സ്ത്രീകളെ നേരിടാന്‍ വനിതാപൊലീസിനെ ഒരുക്കിനിര്‍ത്തുന്നതിന് പകരം പുരുഷന്മാരെ മുന്നില്‍ നിര്‍ത്തി നേരിടുകയായിരുന്നു. സമാധാനപരമായി പിരിഞ്ഞുപോകുന്നതിനിടെയാണ് ട്രാഫിക് പൊലീസ്സ്റ്റേഷന്‍ പരിസരത്തുവച്ച് രണ്ടുതവണ സ്ത്രീകളുള്‍പ്പെടെയുള്ളവരെ ലാത്തിച്ചാര്‍ജ്ചെയ്തത്. കടുത്ത മനുഷ്യാവകാശലംഘനവും സ്ത്രീകള്‍ക്കുനേരെയുള്ള കടന്നാക്രമണവുമാണിത്. മര്‍ദിക്കുകയും അപമാനിക്കുകയുംചെയ്ത സിഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് സ്ത്രീകള്‍.
പൊലീസ് തേര്‍വാഴ്ച
വീടുകയറി ഭീഷണിപ്പെടുത്തിയും വായനശാലകള്‍ ആക്രമിച്ചും വാഹനം നശിപ്പിച്ചും ജില്ലയില്‍ പൊലീസ് തേര്‍വാഴ്ച തുടരുന്നു. പൊലീസ് നിയമലംഘകരാകുന്ന കാഴ്ചക്കാണ് നാട് കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷിയായത്. ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന് നിരവധി സിപിഐ എംപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠപുരത്ത് സിഐ ഓഫീസ് മാര്‍ച്ച് നടത്തിയ എണ്ണൂറും ആലക്കോട് മുന്നൂറും പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഹര്‍ത്താലിന്റെ ഭാഗമായി നടന്ന പ്രകടനത്തിനുനേരെ പലയിടത്തും പൊലീസ് അതിക്രമമുണ്ടായി. ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഭീകര ലാത്തിച്ചാര്‍ജുമുണ്ടായി. പിണറായിയില്‍ തലശേരി ഡിവൈഎസ്പി പി പി ഷൗക്കത്തലി, സിഐ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനത്തിനുനേരെ ലാത്തിച്ചാര്‍ജ് നടത്തി. ഗ്രനേഡും പൊട്ടിച്ചു. സാരമായി പരിക്കേറ്റ പിണറായിയിലെ ടി കെ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തുപേരെ അറസ്റ്റുചെയ്തു.
മട്ടന്നൂര്‍ കാരയില്‍ വായനശാലയിലിരുന്നവരെ പൊലീസ് വിരട്ടിയോടിച്ചു. ഇതിനിടെ വീണ് കാരയിലെ ജിതേഷി(28)ന്റെ തുടയെല്ല് ഒടിഞ്ഞു. പൊലീസാണ് ജിതേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മട്ടന്നൂര്‍ പൊലീസ് 13 സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് മട്ടന്നൂരില്‍നിന്ന് അറസ്റ്റുചെയ്ത നെല്ലൂന്നിയിലെ സൂരജ്(25), കാരയിലെ രൂപേഷ്(26) എന്നിവരെ പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ട് മര്‍ദിച്ചു. തലപൊട്ടി ചോരയൊലിച്ചിട്ടും ഇരുവര്‍ക്കും ചികിത്സ ലഭ്യമാക്കിയില്ല. വ്യാഴാഴ്ച സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ സ്റ്റേഷനിലെത്തിയതോടെയാണ് ചികിത്സ ലഭ്യമാക്കാന്‍ പൊലീസ് സമ്മതിച്ചത്. പിടിയിലായവരില്‍ ഉളിയിലെ ഐടിഐ വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച പരീക്ഷയുണ്ടെന്ന് അറിയിച്ചിട്ടും വിദ്യാര്‍ഥിയെ വിട്ടില്ല.
ശ്രീകണ്ഠപുരം പെരുവളത്ത്പറമ്പില്‍ വ്യാഴാഴ്ച രാവിലെ നടത്തിയ പ്രകടനത്തിനുനേരെ ഗ്രനേഡ് പ്രയോഗിച്ചു. പ്രവര്‍ത്തകരെ അടിച്ചോടിച്ചു. ശ്രീകണ്ഠപുരം പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിജുമോന്‍, പട്ടേരി രതീഷ് എന്നിവരെ ബലമായി പിടിച്ചുകൊണ്ടുപോയി. ചാലാട് ഭാനു സ്മാരകവായനശാലയിലും പൊലീസ് അതിക്രമിച്ചുകയറി. മണ്ടൂര്‍ അഴീക്കോടന്‍ സ്മാരകമന്ദിരത്തില്‍ കാരംസ് കളിക്കുന്നവരെ പൊലീസ് അടിച്ചോടിച്ചു. കാരം ബോര്‍ഡ്, നേതാക്കളുടെ ഫോട്ടോ എന്നിവ നശിപ്പിച്ചു. നെല്ലിക്കപ്പാലത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ ലീഗ് സംഘം നടത്തിയ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പെരുമാച്ചേരിയിലെ നവീന്‍ (23) നെല്ലിക്കപ്പാലത്തെ കൃഷ്ണന്‍ (46) എന്നിവര്‍ക്കാണ് പരിക്കേറ്റത് ചെമ്പിലോട് എ കെ ജി വായനശാലക്കു സമീപം നിര്‍ത്തിയിട്ട ബൈക്കുകള്‍ പൊലീസ് തകര്‍ത്തു.
ബുധനാഴ്ച രാത്രി ചെമ്പിലോടും പരിസരത്തും കടകളിലും പൊലീസ് അതിക്രമം നടത്തി. ബക്കളം എ കെ ജി മന്ദിരത്തിന് എഡിജിപി രാജേഷ്ദിവാനും സംഘവും ഗ്രനേഡ് എറിഞ്ഞു. സമീപത്തെ ടി വി സതീശന്റെ വീട്ടിലും ഗ്രനേഡ് പതിച്ചു. പ്രകടനം നടത്താനൊരുങ്ങിയ പ്രവര്‍ത്തകരെ കണ്ടാണ് കാസര്‍കോട്ടേക്കുപോകുന്ന രാജേഷ്ദിവാന്‍ വാഹനവ്യൂഹം നിര്‍ത്തിയത്. പാനൂര്‍ പാത്തിപ്പാലത്തെ എടച്ചേരിന്റവിടെ പ്രവീണ്‍, സുജേഷ് എന്നിവരുടെ വീടുകളില്‍ നിര്‍ത്തിയിട്ട മൂന്നു ബൈക്ക് അടിച്ചു തകര്‍ത്തു. ചമ്പാട് യുപിനഗര്‍ ശ്രീനാരായണമഠത്തിന്റെ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്കും പൊലീസ് തകര്‍ത്തു. പയ്യന്നൂരില്‍ ഡിവൈഎഫ്ഐ, വ്യാപാരിവ്യവസായിസമിതി എന്നിവയുടെ കൊടിമരങ്ങളും പതാകകളും നശിപ്പിച്ചു. എടക്കാട് ഏരിയാകമ്മറ്റി ഓഫീസ് പരിസരത്ത് രാവിലെ എത്തിയ പൊലീസ് ഓഫീസിനു പുറത്ത് ഊരിയിട്ട ചെരുപ്പുകള്‍ പെറുക്കി തോട്ടിലെറിഞ്ഞു. എളയാവൂര്‍ പഞ്ചായത്ത് പരിസരത്തുനിന്ന് സിപിഐ എം പ്രവര്‍ത്തകരായ വി ആര്‍ അജിത്, ടി വി പ്രദീപന്‍, കുന്നോന്‍ മോഹനന്‍ എന്നിവരെ അറസ്റ്റുചെയ്തു. തെഴുക്കിലെ പീടികയില്‍നിന്ന് സിഎച്ച് ഖാദര്‍, കെ സി രഞ്ജിത്ത്, ശിവാനന്ദന്‍ എന്നിവരെ അറസ്റ്റ്ചെയ്തു. തോട്ടടയില്‍നിന്ന് നര്‍വിന്‍, സജിത് എന്നിവരെയും അറസ്റ്റ്ചെയ്തു. ബുധനാഴ്ച കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരം പരിസരത്ത് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ പട്ടാന്നൂര്‍ കൊടോളിപ്രത്തെ മധുസൂദനന്‍ (34) എ കെ ജി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് തലതല്ലിപ്പൊളിച്ച ഇയാളുടെ നാഭിയില്‍ ചവിട്ടുകയും പുറത്ത് ലാത്തികൊണ്ട് അടിക്കുകയും ചെയ്തു. ബുധനാഴ്ച വൈകിട്ട് മുതല്‍ പൊലീസ് വിവിധകേന്ദ്രങ്ങളില്‍ നരവേട്ട ആരംഭിച്ചു. പിടിയിലാകുന്നവര്‍ക്ക് ഭീകര മര്‍ദനമാണ് നേരിടേണ്ടി വന്നത്. അടിവസ്ത്രംമാത്രം ധരിപ്പിച്ച് ലോക്കപ്പിലിട്ടും മര്‍ദിച്ചു. വിദ്യാര്‍ഥികളെയും വെറുതെവിട്ടില്ല.
ലീഗ് ലക്ഷ്യം കലാപം
ഹര്‍ത്താലിന്റെ മറവില്‍ ജില്ലയില്‍ ആസൂത്രിത കലാപം അഴിച്ചുവിടാനാണ് സിപിഐ എം പ്രവര്‍ത്തകന്‍ മനോജിന്റെ കൊലപാതകത്തിലൂടെ ലീഗുകാര്‍ ലക്ഷ്യമിട്ടതെന്ന് ഉദുമ ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ പറഞ്ഞു. മാസങ്ങളോളമായി ഉദുമ, പള്ളിക്കര, ചെമ്മനാട് പ്രദേശങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് സഹായത്തോടെ ലീഗുകാര്‍ അക്രമം നടത്തുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് മനോജിന്റെ കൊലപാതകം. അക്രമികളെ ഒറ്റപ്പെടുത്താനും സംഭവത്തില്‍ പ്രതിഷേധിക്കാനും മുഴുവന്‍ ജനവിഭാഗങ്ങളും തയ്യാറാകണം.
സിപിഐ എം നേതാക്കളെ വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ലീഗ് ശ്രമം
ചെക്കിക്കുളം: സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി അടക്കമുള്ള നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് ലീഗുകാര്‍ അക്രമത്തിന് ശ്രമിച്ചു. പൊലീസ് സംഘര്‍ഷമുണ്ടായ ചെക്കിക്കുളത്തേക്ക് പോവുകയായിരുന്ന നേതാക്കള്‍ സഞ്ചരിച്ച വാഹനമാണ് കുണ്ടിലാക്കണ്ടി പള്ളിമുക്കില്‍ ഒരു സംഘം അക്രമികള്‍ വ്യാഴാഴ്ച രാത്രി ഏഴോടെ തടഞ്ഞത്. സിപിഐ എം നേതാക്കളായ കെ പി സഹദേവന്‍, ജെയിംസ് മാത്യു എംഎല്‍എ, എം പ്രകാശന്‍ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. സിപിഐ എം നേതാക്കളാണെന്ന് അറിഞ്ഞതോടെ അക്രമി സംഘം വാഹനം അടിച്ചുപൊളിക്കാന്‍ ശ്രമിച്ചു. സംഘത്തിലെ തന്നെ ചിലര്‍ ഇടപെട്ടതിനാലാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ പിന്തിരിപ്പിച്ചു. ഇതിനുശേഷമാണ് പൊലീസും ലീഗുകാരും അക്രമം നടത്തിയ വീടുകളും സ്ഥലങ്ങളും നേതാക്കള്‍ സന്ദര്‍ശിച്ചത്.
അറസ്റ്റിന് രേഖയില്ല; പൊലീസിന് കോടതിയുടെ വിമര്‍ശം
കണ്ണൂര്‍: റോഡരികില്‍നിന്ന് ഒരുകാരണവുമില്ലാതെ പിടികൂടി, കള്ളക്കേസില്‍ കുടുക്കിയവരെ മതിയായ രേഖകളില്ലാതെ കോടതിയില്‍ കൊണ്ടുവന്ന പൊലീസിന് ജഡ്ജിയുടെ നിശിതവിമര്‍ശം. വ്യാഴാഴ്ച വൈകിട്ട് ആറിനാണ് ആറുപേരെ എഫ്ഐആര്‍പോലുമില്ലാതെ കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നത്. അടിസ്ഥാനരേഖപോലും ഹാജരാക്കാതെ റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായാണ് പൊലീസ് എത്തിത്. ജഡ്ജിയുടെ വിമര്‍ശം കേട്ട പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തവരെ കോടതി വരാന്തയില്‍ ഒരുമണിക്കൂറോളം ഇരുത്തിയശേഷം സ്റ്റേഷനില്‍ പോയി എഫ്ഐആര്‍ തട്ടിക്കൂട്ടുകയായിരുന്നു. സമീപത്തുള്ള മരണവീട്ടിലേക്കു പോകുന്നവരെയും മീന്‍വാങ്ങാന്‍ റോഡില്‍ എത്തിയവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുവന്നത്. താഴെചൊവ്വയിലെ അബ്ദുള്‍ഖാദര്‍, എളയാവൂരിലെ ആര്‍ കെ രഞ്ജിത്ത്, പി വി മോഹനന്‍, ടി വി പ്രദീപ്, ബി ആര്‍ അജിത്ത്, മാവിലായിയിലെ വി ഷിബിന്‍, എന്നിവരെയാണ് റിമാന്‍ഡ് ചെയ്യുന്നതിനായി കോടതിയില്‍ കൊണ്ടുവന്നത്. ഇതില്‍ ഷിബിനെ ബുധനാഴ്ച വൈകിട്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്‍ ചന്ദ്രനോടൊപ്പം മര്‍ദിച്ചവശനാക്കിയ ഷിബിന്റെ ശരീരമാസകലം പരിക്കുണ്ട്. കൈ നീര്‍വന്നു വീര്‍ത്തനിലയിലാണ്. എന്നിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാനോ ചികിത്സ നല്‍കാനോ തയ്യാറായില്ല. വേദനകൊണ്ട് പുളഞ്ഞ ഷിബിന്‍ ഒരു പൊലീസുകാരന്‍ നല്‍കിയ തുണി ഉപയോഗിച്ചു െകൈ കഴുത്തില്‍കെട്ടിത്തൂക്കിയ നിലയിലാണ് കോടതിയില്‍ എത്തിയത്. ഈ അവസ്ഥയില്‍ ഷിബിനെ 24മണിക്കൂര്‍ ടൗണ്‍സ്റ്റേഷനില്‍ സൂക്ഷിച്ചു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് പൊലീസ് അറസ്റ്റ്ചെയ്യുന്നവരോട് കാണിക്കുന്നത്.
പ്രകടനത്തില്‍ പങ്കെടുത്തതിന് പള്ളി കമ്മിറ്റിയില്‍നിന്ന് പുറത്താക്കി
പനയാല്‍: ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനത്തില്‍ പങ്കെടുത്തിന് സിപിഐ എം പ്രവര്‍ത്തകനെ പള്ളി കമ്മിറ്റിയില്‍നിന്ന് പുറത്താക്കി. പെരിയാട്ടടുക്കം ചെരുമ്പ ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി നൗഷാദിനെയാണ് പുറത്താക്കിയത്. വ്യാഴാഴ്ച പെരിയാട്ടടുക്കത്ത് നടന്ന പ്രകടനത്തിലാണ് നൗഷാദ് പങ്കെടുത്തത്. ഇതിനെ തുടര്‍ന്ന് ലീഗ് അംഗങ്ങള്‍ അടിയന്തര കമ്മിറ്റി യോഗം ചേര്‍ന്ന് നൗഷാദിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലീഗ് അനുകൂലികളായ അംഗങ്ങളാണ് യോഗം ചേര്‍ന്ന് നൗഷാദിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളെയും അറിയിക്കാതെയെടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നു.
പള്ളിക്ക് കല്ലെറിഞ്ഞതില്‍ സിപിഐ എമ്മിന് ബന്ധമില്ല
തൃക്കരിപ്പൂര്‍: ചന്തേര ജുമാ മസ്ജിദിന് കല്ലെറിഞ്ഞതില്‍ സിപിഐ എമ്മിന് ബന്ധമില്ലെന്ന് ഏരിയാസെക്രട്ടറി വി പി പി മുസ്തഫ പറഞ്ഞു. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ കാലിക്കടവില്‍ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരാധനാലയങ്ങള്‍ക്കുനേരെ അക്രമം നടത്തി മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ ശ്രമമാണ് ഇതിനുപിന്നില്‍. പ്രകടനക്കാര്‍ക്കുനേരെ പള്ളി പരിസരത്തുനിന്ന് കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. തൃക്കരിപ്പൂരിലെ പലയിടങ്ങളിലും വ്യാപക അക്രമമാണ് ലീഗ് നടത്തിയത്. പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ മറ്റൊരിടത്തും കാണാത്ത ആഹ്ലാദ പ്രകടനമാണ് തൃക്കരിപ്പൂരിലുണ്ടായത്. പ്രകടനത്തിലുടനീളം വര്‍ഗീയച്ചുവയുള്ള മുദ്രാവാക്യങ്ങളും സിപിഐ എം പ്രവര്‍ത്തകര്‍ക്കുള്ള ഭീഷണിയുമായിരുന്നു. അക്രമ സംഭവങ്ങളെ വര്‍ഗീയവല്‍ക്കരിച്ച് മുതലെടുക്കാനുള്ള ഹീനശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണം. അക്രമികള്‍ക്കെതിരെ കടുത്തനടപടി സ്വീകരിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചു
കണ്ണൂര്‍: പൊലീസ് സ്റ്റേഷന് മുന്നില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. പൊലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സിപിഐ എം കണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്‍ ചന്ദ്രനെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ടൗണ്‍ സ്റ്റേഷനില്‍ നിര്‍ത്തിയ ദൃശ്യം പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് അകാരണമായി പൊലീസ് കൈയേറ്റം ചെയ്തത്. ഇന്ത്യാവിഷന്‍ ക്യാമറാമാന്മാരായ വി എന്‍ ഷംസുദീന്‍, വി സി സുമേഷ്, ഡ്രൈവര്‍ ജിതേഷ്, കൈരളി റിപ്പോര്‍ട്ടര്‍ പി സിജു, മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ എസ് സനൂപ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇതിനെക്കുറിച്ചു പരാതി പറയാന്‍ ടൗണ്‍ സ്റ്റേഷനിലേക്ക് പോയ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ഗേറ്റടച്ചു. ഗേറ്റിന് മുന്നില്‍ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ കുറ്റവാളികളുടേതെന്നപോലെ പകര്‍ത്തിയെടുക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായിയെയും ജയകൃഷ്ണന്‍ നരിക്കുട്ടിയെയും പൊലീസ് കൈയേറ്റം ചെയ്തു. പൊലീസ് ഓഫീസര്‍മാരുമായി പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഒരു ഭാഗത്തുനിന്ന് പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിച്ചു. ഇതോടെ പൊലീസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ കശപിശയായി. ഒടുവില്‍ ജില്ലാ പൊലീസ് മേധാവിയെത്തി മര്‍ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. പത്രപ്രവര്‍ത്തകര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാല്‍, ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, ജില്ലാ പ്രസിഡന്റ് കെ എന്‍ ബാബു, സെക്രട്ടറി സി കെ കുര്യാച്ചന്‍ എന്നിവര്‍ പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എന്‍ ചന്ദ്രന് ക്രൂരമര്‍ദനം
കണ്ണൂര്‍: സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും കണ്ണൂര്‍ എരിയാ സെക്രട്ടറിയുമായ എന്‍ ചന്ദ്രനെ പൊലീസ് ഭീകരമായി മര്‍ദിച്ച് പൊലീസ് വാനിലേക്ക് വലിച്ചെറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ എ കെ ജി ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തലക്ക് എട്ട് തുന്നലുണ്ട്. തലക്കുള്ളില്‍നിന്ന് രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകിട്ട് എസ്പി ഓഫീസിലേക്ക് നടന്ന മാര്‍ച്ചിന് ശേഷം തളാപ്പിലെ സിപിഐ എം ഏരിയാകമ്മിറ്റി ഓഫീസിലേക്ക് നടന്നു പോകുമ്പോഴാണ് ഡിവൈഎസ്പി പി സുകുമാരന്റെ നേതൃത്വത്തില്‍ ഇരുപതോളം പേരടങ്ങുന്ന പൊലീസ് സംഘം ചന്ദ്രനെ വളഞ്ഞിട്ടു മനുഷ്യത്വമില്ലാത്ത രീതിയില്‍ മര്‍ദിച്ചത്. മഫ്ടിയിലുണ്ടായിരുന്ന കണ്‍ട്രോള്‍ റൂം എസ്ഐ പ്രദീപന്‍ തലക്ക് അടിച്ചു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നൂവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അടിയേറ്റു വീണ ചന്ദ്രനെ എല്ലാവരും ചേര്‍ന്നു പൊതിരെ തല്ലി കൈയും കാലും കൂട്ടിപ്പിടിച്ചു വാനിലേക്ക് വലിച്ചെറിഞ്ഞു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. ചോരവാര്‍ന്ന ചന്ദ്രനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. തുടര്‍ന്നു കെ പി സഹദേവന്‍, എം വി ജയരാജന്‍, ജയിംസ് മാത്യു എംഎല്‍എ, എ എന്‍ ഷംസീര്‍ തുടങ്ങിയവരെത്തി ചന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. നേതാക്കള്‍ സ്റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തുമെന്ന് വന്നതോടെയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.
deshabhimani 030812
യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ ജില്ലയുടെ രോഷാഗ്നി. രാഷ്ട്രീയ എതിരാളികളെ ജയിലിലടക്കുന്ന സംസ്കാരത്തിനും ഫാസിസ്റ്റ് രീതിക്കുമെതിരെ ജില്ല ഒറ്റമനസ്സോടെയാണ് പ്രതികരിച്ചതും പ്രതിഷേധിച്ചതും. അതിനാല്‍ സിപിഐ എം ആഹ്വാനം ചെയ്ത വ്യാഴാഴ്ചത്തെ ഹര്‍ത്താല്‍ വേറിട്ടതായി. സമീപകാലത്തൊന്നും ജില്ല ഇത്തരമൊരു ഹര്‍ത്താല്‍ ദര്‍ശിച്ചിരുന്നില്ല. ജില്ലാസെക്രട്ടറി പി ജയരാജനെ അറസ്റ്റ്ചെയ്തതിന്റെ രോഷം ഹര്‍ത്താലിലുടനീളം പ്രതിഫലിച്ചെങ്കിലും ആത്മസംയമനത്തോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ദിവസങ്ങളായി ജനങ്ങള്‍ക്കുനേരെ കുതിര കയറുന്ന പൊലീസിന്റെ പ്രകോപനങ്ങളെല്ലാം അതിജീവിച്ച് ഹര്‍ത്താല്‍ പരിപൂര്‍ണ വിജയമാക്കുന്നതില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി. തോക്കും ഗ്രനേഡും ജലപീരങ്കിയുമായി ജനത്തെ നേരിടാന്‍ പുറപ്പെട്ട പൊലീസ് സിപിഐ എം പ്രവര്‍ത്തകരുടെ ആത്സമസംയമനത്തിന് മുന്നില്‍ നിരാശരായി. മുല്ലപ്പള്ളിയുടെ കേന്ദ്രസേനയ്ക്കും കണ്ണൂരിന്റെ ധൈര്യം ചോര്‍ത്താനായില്ല. കള്ളക്കേസുകള്‍ക്കും അറസ്റ്റിനും ജയിലറകള്‍ക്കും തോല്‍പിക്കാനാവത്ത ഇച്ഛാശക്തിക്ക് മുന്നില്‍ എല്ലാ മര്‍ദന സംവിധാനങ്ങളും കീഴടങ്ങുകയായിരുന്നു.
ReplyDelete