Friday, August 24, 2012
ഇടതുമുന്നണിസര്‍ക്കാര്‍ ആവശ്യപ്പെട്ടത് പൊതുമേഖലയ്ക്ക് കല്‍ക്കരി നല്‍കാന്‍
പശ്ചിമബംഗാളിലെ വൈദ്യുതി ബോര്‍ഡിനും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും ആവശ്യമായ കല്‍ക്കരി നല്‍കിയശേഷം ബാക്കിയുള്ളവ ലേലംചെയ്ത് നല്‍കണമെന്നാണ് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്‍ക്കരി പാടം ലേലത്തെ ഇടതുമുന്നണി സര്‍ക്കാരും മറ്റ് പ്രതിപക്ഷ പാര്‍ടി സര്‍ക്കാരുകളും എതിര്‍ത്തെന്ന കള്ളപ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. വന്‍തോതില്‍ കല്‍ക്കരി നിക്ഷേപമുള്ള പശ്ചിമബംഗാളില്‍നിന്നുള്ള കല്‍ക്കരിയുടെ ഒരു ഭാഗം പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് നല്‍കണമെന്നും ബാക്കി ലേലംചെയ്ത് നല്‍കണമെന്നുമാണ് സിപിഐ എമ്മും സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടത്. വൈദ്യുതി ബോര്‍ഡ്, പൊതുമേഖലയിലെ ഉരുക്കുനിര്‍മാണശാലകള്‍, എന്‍ടിപിസി പോലുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കുറഞ്ഞ നിരക്കില്‍ കല്‍ക്കരി വേണം. ഇവ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ജനങ്ങളുടെ ഉപയോഗത്തിനുള്ളതാണ്. കോള്‍ ഇന്ത്യ ലിമിറ്റഡിന് ഖനം ചെയ്തെടുക്കാന്‍ കഴിയാത്ത കല്‍ക്കരി ലേലം ചെയ്ത് നല്‍കണമെന്നും ആവശ്യപ്പെട്ടു. 2004ല്‍ തന്നെ ലേലം ചെയ്ത് നല്‍കണമെന്ന് തീരുമാനമെടുത്തെങ്കിലും ലേലത്തിന്റെ നടപടിക്രമം നിശ്ചയിക്കാതെ നീട്ടിക്കൊണ്ടുപോയി സ്വകാര്യമേഖലയ്ക്ക് ആനുകൂല്യം നല്‍കുകയാണ് ചെയ്തത്. കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രി അതിന് മറുപടി പറയേണ്ടതുണ്ട്.
പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം സിപിഐ എം ഉന്നയിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ആദ്യം പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച വിശദീകരണം നല്‍കണമെന്ന് അദ്ദേഹം മറുപടി നല്‍കി. വിശദീകരണം കേട്ടശേഷം സിപിഐ എം ഭാവി പരിപാടികള്‍ തീരുമാനിക്കും. പാര്‍ലമെന്റ് സ്തംഭിക്കുന്നതില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സഭ സുഗമമായി നടത്തുന്നതില്‍ സര്‍ക്കാരിനാണ് പ്രധാന ബാധ്യത. പ്രതിപക്ഷവുമായി ചര്‍ച്ചചെയ്ത് ഇക്കാര്യം പരിഹരിക്കണം. വി എസ് അച്യുതാനന്ദന്‍ തന്റെ തെറ്റുകള്‍ സംബന്ധിച്ച് പരസ്യമായി പറയണമെന്ന നിര്‍ദേശം പാലിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, തനിക്ക് പറ്റിയ തെറ്റുകള്‍ പാര്‍ടി കേന്ദ്ര കമ്മിറ്റിയില്‍ സമ്മതിച്ചെന്ന് വി എസ് പറഞ്ഞിട്ടുണ്ടെന്ന് സീതാറാം യെച്ചൂരിമറുപടി നല്‍കി.
കല്‍ക്കരി അഴിമതി: സമഗ്രാന്വേഷണം വേണം- സിപിഐ എം
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ കല്‍ക്കരി കുംഭകോണത്തെക്കുറിച്ച് സമഗ്രവും പൂര്‍ണവുമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ ജനമനസ്സുണര്‍ത്താനും പൊതുസമ്പത്ത് അഴിമതിയിലൂടെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയും വമ്പിച്ച പ്രചാരണ പരിപാടികള്‍ നടത്താന്‍ പാര്‍ടി ഘടകങ്ങളോട് പിബി അഭ്യര്‍ഥിച്ചു. സെപ്തംബര്‍ മൂന്നുമുതല്‍ അഞ്ചുവരെ പ്രകടനങ്ങള്‍, റാലികള്‍, പ്രതിഷേധ യോഗങ്ങള്‍ എന്നിവ നടത്താനും ആഹ്വാനം ചെയ്തു. യുപിഎ സര്‍ക്കാരിന്റെ മറ്റൊരു വന്‍ അഴിമതിയാണ് സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. സ്വകാര്യകമ്പനികള്‍ക്ക് കല്‍ക്കരി പാടങ്ങള്‍ പിന്‍വാതിലിലൂടെ നല്‍കിയതുവഴി 1.86 ലക്ഷം കോടി രൂപയുടെ നേട്ടം അവര്‍ക്ക് ലഭിച്ചെന്ന് സിഎജി പറയുന്നു. കല്‍കരിവ്യവസായം സ്വകാര്യവല്‍ക്കരിക്കുന്നതിനെ സിപിഐ എം എതിര്‍ക്കുകയാണ്. കല്‍ക്കരി കുംഭകോണത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി, അവര്‍ എത്ര ഉന്നത പദവിയിലുള്ളവരായിരുന്നാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി പാടങ്ങള്‍ നല്‍കിയത് റദ്ദാക്കുകയും സര്‍ക്കാരിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കുകയും വേണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
deshabhimani 240812
Subscribe to:
Post Comments (Atom)
No comments:
Post a Comment