ബാങ്ക് ഓഫ് അമേരിക്ക ഉള്‍പ്പടെയുള്ള മുന്‍നിര ബാങ്കുകളോട് അടുത്ത സാമ്പത്തികത്തകര്‍ച്ചയെ നേരിടാന്‍ അമേരിക്കന്‍ കേന്ദ്രബാങ്കിങ്ങ് സ്ഥാപനമായ ഫെഡറല്‍ റിസര്‍വ്വി (ഫെഡ്) ന്റെ മുന്നറിയിപ്പ്. ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതിസന്ധികള്‍ തരണം ചെയ്യാത്തപക്ഷം തകര്‍ച്ചയുണ്ടാകും. അത് നേരിടുന്നതിന് സര്‍ക്കാര്‍ സഹായങ്ങള്‍ പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.
രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള പുനരുജ്ജീവന നടപടികള്‍ പരാജയപ്പെട്ടാല്‍ പൂര്‍ണ്ണ തകര്‍ച്ചക്ക് കാരണമാവും. ഏറ്റവും മോശമായത് സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നടപടികളുടെ സൂചനയാണിതെന്ന് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്ത റോയിട്ടേഴസ് പറയുന്നു. കര്‍ശന സാമ്പത്തിക അച്ചടക്കത്തിനും ശുപാര്‍ശയുണ്ട്. കൂടുതല്‍ ശക്തവും സുദൃഢവുമായ നടപടികള്‍ക്ക് സംശയിച്ചു നില്‍ക്കരുതെന്ന് അമേരിക്കയിലെ നാലാമത്തെ നിക്ഷേപക ബാങ്കായ ലേമാന്‍ ബ്രദേഴ്സിന്റെ മുന്‍ സിഇഒ ഡിക് ഫഡ് പറയുന്നു. രണ്ടുവര്‍ഷം മുന്‍പുണ്ടായ സാമ്പത്തികത്തകര്‍ച്ചയില്‍ ലേമാന്‍ ബ്രദേഴ്സ്, സിറ്റിഗ്രൂപ്പ്, മോര്‍ഗന്‍ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ക്ക് തകര്‍ച്ചയെ നേരിടാന്‍ 2010 ല്‍ സര്‍ക്കാര്‍ വന്‍ഇളവുകള്‍ നല്‍കിയിരുന്നു. വിറ്റഴിക്കുന്നതിനും കൂടുതല്‍ ഇടപാടുകളും മറ്റും ആകര്‍ഷിക്കുന്നതിനും ഉദാരമായ വ്യവസ്ഥകളും ആനുകൂല്യങ്ങളും നല്‍കിയിരുന്നു.
കൂടുതല്‍ ഉദാരമനസ്കത സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കരുതെന്ന് ഫെഡിന്റെ മുന്നറിയിപ്പിലുണ്ട്. സമ്പദ്വ്യവസ്ഥയുടെ ദൃഢീകരണമാണ് വേണ്ടത്. അധികൃതരുടെ നിര്‍ദേശങ്ങളോട് സമ്മിശ്രപ്രതികരണങ്ങളാണ് അമേരിക്കന്‍ സാമ്പത്തികമേഖലയില്‍ ഉയരുന്നത്. നഷ്ടത്തിലായ ഓഹരികള്‍ വിറ്റഴിക്കണമെങ്കില്‍ നികുതിദായകര്‍ക്കും ഇടപാടുകാര്‍ക്കും ഇളവുകള്‍ നല്‍കിയേ മതിയാകുവെന്നാണ് ബാങ്കുകളുടെ പ്രതിനിധികളുടെ പ്രതികരണം. യൂറോയും ഡോളറും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കടുത്ത സാമ്പത്തികത്തകര്‍ച്ച വരും കാലങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്.
deshabhimani news

ReplyDelete