Sunday, August 12, 2012
ജുഡീഷ്യല്‍ അന്വേഷണം വേണം സിപിഐ എം
ഐവര്‍കാല സ്വദേശി അജികുമാറിന്റെ കസ്റ്റഡി മരണത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് സ്രര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് കസ്റ്റഡി മരണം രണ്ടായിരിക്കുന്നുവെന്നത് ഏറെ ഉല്‍കണ്ഠാജനകമാണ്. തോട്ടത്തില്‍ നിന്നും റബ്ബര്‍ മോഷ്ടിച്ചു എന്ന പേരിലാണ് തോട്ടം ജീവനക്കാരനായ അജികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലും ജയിലിലും കഴിയുന്നതിനിടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സന്ദര്‍ഭത്തിലാണ് നാല്‍പതുകാരനായ അജികുമാര്‍ മരണപ്പെട്ടത്.
മരണത്തിലേക്ക് നയിച്ച കാരണം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. സത്നാം സിംഗ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിനുമുമ്പ്മറ്റൊരു കസ്റ്റഡി മരണം ഉണ്ടായതിലൂടെ പുറത്ത് വരുന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ വികലമായ പൊലീസ് നയമാണ്. സത്നാം സിംഗിനേയും അജികുമാറിനേയും ഒരേ പോലീസ് വാഹനത്തില്‍ ഒരേ ദിവസമാണ് തിരുവനന്തപുരത്ത് കൊണ്ടുവന്നത്. അജികുമാറിനെ മനോരോഗി എന്ന് ആരോപിച്ച് കൈകാല്‍ ബന്ധിച്ചാണ് പോലീസ് വണ്ടിയില്‍ ഇട്ടിരുന്നത്. മാനസിക വിഭ്രാന്തിയുംന്യുമോണിയയും കാരണമാണ് മരണമെന്ന ഔദ്യോഗികഭാഷ്യം കുറ്റം മറച്ചുവെക്കാനുള്ള ഉപായം മാത്രമാണ്.
സാധാരണ പൗരന്മാരോട് പോലീസും അനുബന്ധഭരണ സംവിധാനങ്ങളും കാട്ടിക്കൊണ്ടിരിക്കുന്ന കാരുണ്യമില്ലായ്മയുടേയും ക്രൂരതയുടേയും ദുരന്തമാണ് അജികുമാറിന്റെ മരണം. മാനസിക വിഭ്രാന്തി ആദ്യം തന്നെ കണ്ടെങ്കില്‍ പൊലീസ് കസ്റ്റഡിയില്‍ വിടുന്നതിന് പകരം മനോരോഗ ആശുപത്രിയില്‍ മനോരോഗ ചികിത്സയ്ക്ക് വിധേയമാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. സത്നാംസിംഗ് കൊല്ലപ്പെട്ടതിന് പിന്നാലെ ആ ചെറുപ്പക്കാരനോടൊപ്പം പൊലീസ് വണ്ടിയില്‍ കൊണ്ടുവന്ന മറ്റൊരു യുവാവ് കൂടി കസ്റ്റഡിയില്‍ മരണപ്പെട്ട സാഹചര്യത്തില്‍ സത്നാം സിംഗിന്റേയും അജികുമാറിന്റേയും മരണങ്ങളെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. അജികുമാറിന്റെ കുടുംബത്തിന് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
deshabhimani news
Labels:
പോലീസ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete