Friday, August 17, 2012
ക്രൈം നന്ദകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കേസ്
സിപിഐ എം നേതാക്കളുടെ മക്കള്‍ക്ക് കവിയൂര്‍ കേസില്‍ പങ്കുണ്ടെന്ന് പറയണമെന്ന് കേസിലെ പ്രതിയായ ലതാനായരോട് ആവശ്യപ്പെട്ട ക്രൈം നന്ദകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എം നേതാക്കള്‍ കോടതിയെ സമീപിച്ചു. പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എന്നിവരാണ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ നന്ദകുമാര്‍ ലതാ നായര്‍ക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി സിബിഐ കണ്ടെത്തിയിരുന്നു
കേസ് അട്ടിമറിക്കാന്‍ നന്ദകുമാര്‍ ശ്രമിച്ചുവെന്നും നന്ദകുമാറിനെതിരെ കേസെടുക്കണമെന്നും നേരത്തേ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. . ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. കേസ് സെപ്തംബര്‍ 14ന് പരിഗണിക്കാനായി മാറ്റി.
deshabhimani 170812
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete