ബിപിഎല്‍ റേഷന്‍കാര്‍ഡിനുവേണ്ടി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ നല്‍കിയ മൂന്നരലക്ഷത്തോളം പരാതികള്‍ സപ്ലൈ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നു. അനര്‍ഹരായ ബിപിഎല്‍ കാര്‍ഡുകാരെ ഒഴിവാക്കാനോ കൂടുതല്‍ കേന്ദ്രവിഹിതം നേടിയെടുത്ത് അര്‍ഹരായ പരാതിക്കാരെ ഉള്‍പ്പെടുത്താനോ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഇതുമൂലമാണ് റേഷന്‍കാര്‍ഡിനുവേണ്ടിയുള്ള പരാതിപോലും പരിഹാരമില്ലാതെ കെട്ടിക്കിടക്കാന്‍ കാരണം. അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് നേടിയ 35,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കാന്‍മാത്രമാണ് ഇതുവരെ കഴിഞ്ഞത്. ബിപിഎല്‍ കാര്‍ഡ് തിരികെ ഏല്‍പ്പിക്കാന്‍ ജൂലൈ 30 വരെ സമയം നല്‍കി. അപേക്ഷകരുള്ള ജില്ലകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സറണ്ടര്‍ചെയ്ത സ്ഥാനത്തേക്ക് അര്‍ഹരായവരെ ഉള്‍പ്പെടുത്തി. പല ജില്ലകളിലും അര്‍ഹര്‍ ഉണ്ടായിട്ടും ബിപിഎല്‍ കാര്‍ഡ് അനുവദിച്ചിട്ടില്ല. അതേസമയം, മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി ബിപിഎല്‍ കാര്‍ഡ് വാങ്ങിയ മറ്റുള്ളവരെ ഒഴിവാക്കാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. റേഷന്‍കടകളില്‍ കാര്യക്ഷമമായ പരിശോധന നടത്തിയാല്‍ അനര്‍ഹരായ ബിപിഎല്‍ കാര്‍ഡുടമകളെ കണ്ടെത്താനാകുമെങ്കിലും അതിനും നിര്‍ദേശമില്ല.
സംസ്ഥാനത്ത് 20.57 ലക്ഷം ബിപിഎല്‍ കാര്‍ഡാണുള്ളത്. 2009 ലെ ലിസ്റ്റ്പ്രകാരം ബിപിഎല്‍ കാര്‍ഡിന് 32 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ആ ലിസ്റ്റ്പ്രകാരം മുഴുവന്‍ അപേക്ഷകര്‍ക്കും ബിപിഎല്‍ കാര്‍ഡ് നല്‍കുമെന്ന് ജനസമ്പര്‍ക്കപരിപാടിക്കിടെ മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അര്‍ഹരായ മുഴുവന്‍ അപേക്ഷകരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കി. എന്നാല്‍, പഴയ ലിസ്റ്റില്‍ കൂടുതല്‍പേരെ ഉള്‍പ്പെടുത്തുമ്പോള്‍ അത്രയും ബിപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള അധിക കേന്ദ്രവിഹിതം നേടിയെടുക്കാന്‍ സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയില്ല. 2011 ലെ സാമൂഹ്യ സാമ്പത്തിക സര്‍വേ പ്രകാരമുള്ള പുതിയ ലിസ്റ്റ് വരുമ്പോള്‍ പുതിയ കാര്‍ഡ് നല്‍കേണ്ടിവരുമെന്നതിനാല്‍ അര്‍ഹരായ അപേക്ഷകര്‍ക്ക് ബിപിഎല്‍ കാര്‍ഡ് നല്‍കാന്‍ സപ്ലൈ ഓഫീസുകള്‍ അനാസ്ഥ കാണിക്കുന്നുമുണ്ട്. പുതിയ സര്‍വേ വിവരങ്ങള്‍ പരിശോധനയ്ക്കായി താഴേക്ക് എത്തിയിട്ടേയുള്ളു. പരാതി പരിഹരിച്ച് ഇത് പ്രാബല്യത്തില്‍വരുമ്പോള്‍ വര്‍ഷങ്ങള്‍ താമസിക്കും. പുതിയ ലിസ്റ്റില്‍ ബിപിഎല്‍കാരുടെ എണ്ണം കുറയുമെന്ന പ്രതീക്ഷയുമുണ്ട്. ഈ സാഹചര്യത്തില്‍ അര്‍ഹരായ മൂന്നുലക്ഷത്തോളം ബിപിഎല്‍കാര്‍ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്.
നിവേദനം വാങ്ങിയില്ല: മുഖ്യമന്ത്രിയുടെ പഴശ്ശി സന്ദര്‍ശനം പ്രഹസനം
മട്ടന്നൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പഴശ്ശി ഡാം സന്ദര്‍ശനം പ്രഹസനമായി. മലവെള്ളപ്പാച്ചിലില്‍ കരകവിഞ്ഞൊഴുകി നാശനഷ്ടമുണ്ടായ ഡാം പ്രദേശത്ത് വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെത്തിത്. തകര്‍ച്ച ഭീഷണി നേരിട്ട അണക്കെട്ടും വെള്ളം ഗതിമാറി ഒഴുകി തകര്‍ന്ന ഉദ്യാനവും ഡാം പരിസരവും സന്ദര്‍ശിക്കാന്‍ പകല്‍ പതിനൊന്നോടെ ഉമ്മന്‍ചാണ്ടി എത്തുമെന്നാണ് അറിയിച്ചിരുന്നത്. നാട്ടുകാരും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമടക്കം വന്‍ജനാവലി വെളിയമ്പ്ര ഭാഗത്ത് കാത്തുനിന്നു. പഴശ്ശി ജലസേചന പദ്ധതി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത വിവരിക്കാനും നാശനഷ്ടമുണ്ടായതിന് പരിഹാരം തേടി നിവേദനം നല്‍കാനുമാണ് ജനങ്ങള്‍ കാത്തുനിന്നത്.
12.45ന് കുയിലൂര്‍ ഭാഗത്തുനിന്നെത്തിയ മുഖ്യമന്ത്രി കാറില്‍നിന്നിറങ്ങി ഉദ്യാനത്തിനു സമീപത്തുനിന്ന് ഡാമിലേക്ക് നോക്കിയയുടന്‍ കാറില്‍ കയറി ഇരിട്ടിയിലേക്ക് പോവുകയായിരുന്നു. തകര്‍ന്നടിഞ്ഞ പ്രധാന ഉദ്യാനവും വെള്ളം കുത്തിയൊഴുകി തകര്‍ന്ന മെയിന്‍ കനാലുള്‍പ്പെടുന്ന വെളിയമ്പ്ര ഭാഗവും തിരിഞ്ഞുനോക്കാതെയാണ് മുഖ്യമന്ത്രി പോയത്. വെള്ളം കയറി ഉപകരണങ്ങള്‍ നശിച്ച് പമ്പിങ്ങ് മുടങ്ങിയ കണ്ണൂര്‍, കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ്ഹൗസിന്റെ ഭാഗത്തേക്കും പോയില്ല. നിവേദനം തയ്യാറാക്കി കാത്തിരുന്നവരെ കാണാന്‍ തയ്യാറാകാതെ ഉമ്മന്‍ചാണ്ടി മടങ്ങിയതോടെ നിരാശരായ നാട്ടുകാര്‍ പ്രതിഷേധിച്ചാണ് ഡാം വിട്ടത്.
deshabhimani 110812
ബിപിഎല്‍ റേഷന്‍കാര്‍ഡിനുവേണ്ടി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ നല്‍കിയ മൂന്നരലക്ഷത്തോളം പരാതികള്‍ സപ്ലൈ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നു. അനര്‍ഹരായ ബിപിഎല്‍ കാര്‍ഡുകാരെ ഒഴിവാക്കാനോ കൂടുതല്‍ കേന്ദ്രവിഹിതം നേടിയെടുത്ത് അര്‍ഹരായ പരാതിക്കാരെ ഉള്‍പ്പെടുത്താനോ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.
ReplyDelete