Saturday, August 11, 2012
റെയില്‍പ്പാത നിര്‍മാണത്തിലും വിദേശനിക്ഷേപത്തിന് നീക്കം
റെയില്‍ ട്രാക്ക് നിര്‍മാണത്തില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭഭഅനുമതി നല്‍കണമെന്ന് റെയില്‍മന്ത്രാലയം ആവശ്യപ്പെട്ടു. കല്‍ക്കരി, ഇരുമ്പയിര് ഖന മേഖലകളിലേക്കുള്ള പാതകള്‍ നിര്‍മിക്കാന്‍ സ്വകാര്യ, വിദേശ സംരംഭകരെ അനുവദിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് റെയില്‍ മന്ത്രാലയം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയിലുള്ള അടിസ്ഥാനസൗകര്യ വികസനസമിതിക്ക് കത്ത് നല്‍കി.
ചില്ലറവ്യാപാര രംഗത്തടക്കം വിദേശനിക്ഷേപത്തെ എതിര്‍ക്കുമെന്ന് അവകാശപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ വിശ്വസ്തനായ മന്ത്രി മുകുള്‍റോയി&ാറമവെ;ചുമതല വഹിക്കുമ്പോഴാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ വിദേശകുത്തകകള്‍ക്ക് തീറെഴുതാന്‍ ശ്രമിക്കുന്നത്. ഖന മേഖലകളില്‍ കൂടുതല്‍ റെയില്‍ ശൃംഖല നിര്‍മിക്കാനുള്ള റെയില്‍വേയുടെ ശ്രമം വിജയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശനിക്ഷേപത്തിന് അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് കല്‍ക്കരി-ഇരുമ്പയിര് ഖന മേഖല, തുറമുഖങ്ങള്‍&ാറമവെ;എന്നിവിടങ്ങളിലേക്ക് ഭൂമി ഏറ്റെടുത്ത് ട്രാക്കുകള്‍ നിര്‍മിക്കാന്‍ സ്വകാര്യ, വിദേശ സംരംഭകര്‍ക്ക് അനുമതി നല്‍കും.
സര്‍ക്കാരിതര റെയില്‍വേ എന്നായിരിക്കും ഇത് അറിയപ്പെടുക. ഇതിലൂടെ ചരക്കുകള്‍ കൈമാറ്റംചെയ്യാന്‍ സര്‍ക്കാരിന് ഭാഗികമായ അവകാശം മാത്രമാണുണ്ടാവുക. നിലവില്‍ ഖനമേഖലകളില്‍നിന്ന് റെയില്‍വേ നേരിട്ടാണ് ചരക്കുകൈമാറ്റം നടത്തുന്നത്. റെയില്‍ ഗതാഗതം പടിപടിയായി സ്വകാര്യവല്‍ക്കരിക്കാനും വിപുലമായ പൊതുമേഖലാ ശൃംഖല വിദേശകമ്പനികള്‍ക്ക് തുറന്നുകൊടുക്കാനുമുള്ള നീക്കത്തിന്റെ തുടക്കമാണിത്. കഴിഞ്ഞ ബജറ്റിലും റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനുള്ള നിര്‍ദേശം ഉണ്ടായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെതന്നെ മന്ത്രിയായ ദിനേഷ് ത്രിവേദിയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. എന്നാല്‍, മമത ബാനര്‍ജിയുടെ സമ്മര്‍ദത്തെതുടര്‍ന്ന് ത്രിവേദിയെ നീക്കി മുകുള്‍ റോയിയെ മന്ത്രിയാക്കി. ത്രിവേദിയുടെ സമീപനം അംഗീകരിക്കുന്നില്ലെന്ന് വരുത്താനായിരുന്നു മമതയുടെ ശ്രമം. അതേസമയം, മുകുള്‍ റോയി സ്വകാര്യവല്‍ക്കരണത്തിനും വിദേശനിക്ഷേപത്തിനും ഒരുപോലെ പരവതാനി വിരിക്കുകയാണ്.
നിലവില്‍ റെയില്‍ ഘടകങ്ങള്‍ നിര്‍മിക്കുന്നതില്‍മാത്രമാണ് വിദേശനിക്ഷേപത്തിന് അനുമതിയുള്ളത്. വ്യവസായനയവികസന വകുപ്പിന്റെ കണക്കനുസരിച്ച് 2000-12 കാലയളവില്‍ റെയില്‍വേയിലെ വിദേശനിക്ഷേപം 1354.65 കോടിയാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ റെയില്‍വേ ആധുനികവല്‍ക്കരണത്തിന് 7,35,000 കോടി രൂപ ആവശ്യമാണെന്ന് സാംപിട്രോഡ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിന് ആസൂത്രണ കമീഷനും നിരന്തരം വാദിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി സ്വകാര്യനിക്ഷേപം സ്വീകരിച്ച് റെയില്‍വേ അടിസ്ഥാനസൗകര്യ നിക്ഷേപ തുടക്കംപോലുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. വ്യവസായമേഖലകളിലേക്ക് ട്രാക്കുകള്‍ നിര്‍മിക്കാനും മറ്റും സ്വകാര്യനിക്ഷേപം തേടി. എന്നാല്‍, ഇത് ഉദ്ദേശിച്ച രീതിയില്‍ നടക്കാത്തതിനാലാണ് വിദേശനിക്ഷേപത്തിന് അനുമതി ആവശ്യപ്പെടുന്നതെന്ന് റെയില്‍മന്ത്രാലയം വിശദീകരിക്കുന്നു.
deshabhimani 120812
Labels:
വാര്‍ത്ത,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment