ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേര്‍ത്തതിലൂടെ സ്വേച്ഛാധിപത്യ ഭരണത്തിന്റെ വിളംബരമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയത്. മുസ്ലിംലീഗുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സതേടിയ ആശുപത്രിയില്‍വച്ച് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് പൊലീസ് ആദ്യം ആരോപിച്ചത്. ഒടുവില്‍, തെളിവ് ചമയ്ക്കാനാകാതെ വന്നപ്പോള്‍ "ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ല" എന്ന ദുര്‍ബല വാദമാണ് പൊലീസ് കോടതിയില്‍ ഉയര്‍ത്തിയത്. "ലീഗുകാരെ വേണ്ടപോലെ കൈകാര്യം ചെയ്യണ"മെന്ന് പ്രതികളില്‍ ഒരാള്‍ ഫോണ്‍ ചെയ്യുന്നത് ജയരാജനും രാജേഷും കേട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തെങ്കിലും തെളിവ് ചൂണ്ടിക്കാട്ടിയല്ല ഇത്. നേരത്തെ അറസ്റ്റിലായ ചിലരുടെ മൊഴിയാണ് കുറ്റാരോപണത്തിന് അടിസ്ഥാനമായി പറയുന്നത്. ആശുപത്രിയില്‍ ഗൂഢാലോചന നടന്നുവെന്ന് നേരത്തെ അറസ്റ്റിലായവരില്‍നിന്ന് മൊഴി ലഭിച്ചുവെന്ന പ്രചാരണം ഒട്ടും വിശ്വാസ്യതയില്ലാത്തതാണ്.
സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്താന്‍ ചന്ദ്രശേഖരന്‍ വധക്കേസിലും പൊലീസ് ഇതേ തന്ത്രം പ്രയോഗിച്ചു. കുറ്റസമ്മത മൊഴികളായി മാധ്യമങ്ങള്‍ കൊണ്ടാടിയ കാര്യങ്ങള്‍ നിഷേധിച്ച് നിരവധിപേര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. "പാര്‍ടിക്കോടതി ഷുക്കൂറിനെ വിചാരണ നടത്തി വധശിക്ഷ വിധിച്ചു" എന്ന മാധ്യമസൃഷ്ടിയാണ് സിപിഐ എമ്മിനെതിരെയുള്ള ഗൂഢാലോചനക്ക് തുടക്കം. പിറവം തെരഞ്ഞെടുപ്പ് ലാക്കാക്കിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്തന്നെ ഇടപെട്ട് മനോരമയിലും മാതൃഭൂമിയിലും വാര്‍ത്ത നല്‍കിയത്. ഷുക്കൂറിന്റെ ഫോട്ടോ മൊബൈല്‍ഫോണില്‍ എടുത്ത് എംഎംഎസ് അയച്ചു എന്നും മറ്റുമുള്ള പ്രചാരണങ്ങളായിരുന്നു ആ ഘട്ടത്തില്‍. അതിനും തെളിവില്ല. ഇതോടെയാണ് ആശുപത്രിയിലെ അടച്ചിട്ട മുറിയില്‍ ഗൂഢാലോചന നടന്നുവെന്ന തെളിവുണ്ടാക്കാന്‍ ശ്രമിച്ചത്. ഇതിനായി പത്രപ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും ഭീഷണിപ്പെടുത്തി മൊഴിയുണ്ടാക്കാന്‍ ശ്രമിച്ചു. ഇതും പരാജയപ്പെട്ടപ്പോള്‍ പ്രതികളിലൊരാളുടെ "മൊഴി" എന്ന കഥ പിറന്നു.അതാകട്ടെ, ലീഗുകാരെ വേണ്ടപോലെ കൈകാര്യം ചെയ്യണമെന്നാണെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതു കേട്ട ജയരാജന്‍ ഷുക്കൂറിന്റെ വധം തടഞ്ഞില്ലെന്ന കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
അരിയിലെ അപ്രതീക്ഷിത അക്രമത്തിനുശേഷം ജയരാജനും രാജേഷും നേരെപോയത് പൊലീസ് സ്റ്റേഷനിലേക്കാണ്. പരാതി നല്‍കിയശേഷം ആശുപത്രിയിലേക്കുപോയി. അപ്പോള്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിശോധനയും പൊലീസിന്റെ മൊഴിയെടുക്കലും ദൃശ്യ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കലുമൊക്കെയാണ് ആശുപത്രിയില്‍ നടന്നത്. ഇതിനെല്ലാം നൂറുകണക്കിനാളുകള്‍ സാക്ഷികളാണ്.
(മനോഹരന്‍ മോറായി)
deshabhimani 020812
ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേര്‍ത്തതിലൂടെ സ്വേച്ഛാധിപത്യ ഭരണത്തിന്റെ വിളംബരമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയത്.
ReplyDeleteസഖാവെ
ReplyDeleteഅങ്ങിനെ മനസു മടുകെണ്ടാ ..പണ്ട് കരുണാകരന്‍ അതീവ ശക്തന്‍ ആയിരുന്നപ്പോള്‍..
മുരളിയും പദ്മജയും കേരളം യഥാര്‍ഥത്തില്‍ ഭരിച്ചിരുന്നപ്പോള്‍..
മനസ് വല്ലാതെ തിക്ക് മുട്ടി പോയിടുള്ള അവസരങ്ങള്‍ ഉണ്ട്..
പൊതുവേ സഖാക്കള്‍ എന്നാ നിലയില്‍ നമ്മള്‍ അറിയാത്ത കാര്യങ്ങള്‍ കുറവായിരിക്കും അല്ലോ..
ഇവരുടെ അഴിമതിയും സ്വജന പക്ഷപാതവും സ്വെച്ചാധിപത്യ രീതികളും എല്ലാം കണ്ടു മനസു വല്ലാതെ കൂമ്പി പോയിട്ടുണ്ട്
ആയിടെ ഒരു കലാ കൌമുദിയില്‍ മുരളിയുടെ ഒരു ഫോട്ടോ..
തലയില്‍ പൂവിന്റെ ഒരു തൊപ്പിയും കയ്യില്‍ പൂവിന്റെ ഒരു വാളും ഒക്കെയായി..
ആയിടെ ആണ്" ദി ഒമെന്‍" എന്നാ പുസ്തകം വായിച്ചത്
അതില്‍ കറുത്ത നീണ്ട മുടിയുള്ള ഡാമിയന്‍ എന്നാ ചെന്നായാക്കും ചെകുത്താനും ആയി പിറന്ന കുട്ടി
അമേരിക്കന്‍ പ്രേസിനെന്റിന്റെ മകന്‍ ആയി എത്തുകയാണ് ..
ലോകം മുഴുവന്‍ ചെകുത്താന്റെ കയ്യിലേക്ക് എത്തുന്നു എന്നാ വല്ലാത്ത ഒരു നെഗടീവ് ചിന്തയില്‍ ആണ് ആ നോവല്‍ അവസാനിക്കുന്നത്.
കാരണം അവന്റെ അച്ഛന് അവനെ നശിപ്പിക്കാന്‍ സാധിക്കുന്നില്ല..
സ്വന്തം മകനെ കൊന്നു എങ്കില്‍ അയാള്‍ കൂടുതല്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുകയവും ഫലം ..
എനിക്കന്നു മുരളിയ കണ്ടപ്പോള്‍ ഈ ഡാമിയനെ ആണ് ഓര്‍മ്മ വന്നത് ..
അഹങ്കാരവും ദാര്ര്‍ഷ്ട്ട്യവും എല്ലാം ആയി അധികാര കൊതിയും ദുരയും ഉള്ള രണ്ടു പേര്‍ ..മുരളിയും പടമജയും
അവര്‍ കേരളം ഭരിച്ചു മുടിക്കുമല്ലോ എന്ന് നമ്മള്‍ എത്ര ഭയന്നു
അവരെ കേരളീയ സമൂഹം വോട്ടു എങ്ങിനെ അനായാസം തള്ളി കളഞ്ഞു എന്ന് കണ്ടില്ലേ
അത്രയേ ഇനിയും നടക്കുകയുള്ളൂ
മനോരമയും മാതൃഭൂമിയും ഈ മാധ്യമ ശിങ്കങ്ങള്‍ മുഴുവനും എന്ത് പറഞ്ഞാലും
കണ്ണൂരിലെ വളരെ ജന പ്രിയ നേതാക്കളില്‍ ഒരാള്‍ ആണ് ജയരാജന്‍..
ഈ ജയില്‍ വാസം
ആ സഖാവിനും
പാര്‍ട്ടിക്കും
കണ്ണൂരിലെ നമ്മുടെ പ്രസ്ഥാനത്തിനും
ഉമ്മന്‍ ചാണ്ടി കാണാത്ത പുതു ജീവന്‍ ആണ് നല്‍കുക..
ഈ അറസ്റ്റിനു ഉമ്മന്‍ ചാണ്ടിക്ക് കാണാന്‍ പോലും ആകാതെ എത്രയോ മാനങ്ങള്‍ ആണ് ഉണ്ടാവുക എന്നും അറിയില്ലേ ..
യൂത്ത് കോണ്‍ഗ്രെസ് നേതൃ യോഗത്ല്‍ ടി പി വധത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ...ആരും പ്രതികരിച്ചില്ല..
എന്നാല്‍ ഭരണക്കാരുടെ ഇടയില്‍..
മന്ത്രിമാരുടെ
ഇടയിലെ അഴിമതിയെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ എല്ലാം മറന്നു കയ്യടിച്ചു..
അതിന്റെ അര്‍ഥം മനസിലായില്ലേ..
കേരളത്തിലെ സാധാരണ ജനങ്ങളെ പോലെ
കോണ്‍ഗ്രെസുകര്‍ക്കും അറിയാം ഇ കൊല കേസുകളില്‍
പോത്തിനെ ചാരി പെണ്ണിനെ കൊണ്ട് പോകാന്‍ ഉമ്മന്‍ ചാണ്ടി ശ്രേമിക്കുകയാണ് ചെയ്യുന്നത് എന്ന് ..
കോണ്‍ഗ്രെസുകാര്‍ക്ക് വേണ്ടി ഭരിക്കുകയാണ് എന്ന് ഉമ്മന്‍ ചാണ്ടി കരുതുകയും വേണ്ട.
.കാരണം കോണ്‍ഗ്രെസുകാര്‍ ഉമ്മന്‍ ചാണ്ടിയുടെ പോലീസ് ഭരണം ശരിയാണ് എന്ന് കരുതുന്നില്ല..
യൂത്ത് കോണ്‍ഗ്രെസുകാര്‍ പോലും കരുതുന്നത് ഇ ഭരണം അഴിമതി നിറഞ്ഞതും വൃത്തി കേട്ടതും ആണെന്നാണ്..
അതാണ് അഴിമതിക്കാരായ മന്ത്രിമാരെ കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ നിര്‍ത്താതെ കയ്യടിച്ചത്
ജയരാജന്‍
ഒന്ന് ജയിലില്‍ പോയാല്‍ വാടി വീഴുന്ന താമര പൂവല്ല.
.പാര്‍ട്ടി ഒരു നേതാവിനെ അകത്താക്കിയാല്‍ നശിച്ചു പോകുന്ന
പിള്ള ഗ്രൂപ്പുമല്ല..
ഡാമിയന്മാര്‍ ..
അവര്‍ ആരുടെ പുറം കുപ്പായം അണിഞ്ഞാലും..
ഉമ്മന്‍ചാണ്ടിയുടെ ആയാലും
നീല കുറുക്കന്മാരുടെ ആയാലും
പ്രബുദ്ധ കേരളം അവരെ തിരിച്ചറിയുക തന്നെ ചെയ്യും
നമുക്ക് കാത്തിരിക്കാം