Saturday, August 18, 2012
വിദ്യാഭ്യാസമന്ത്രിക്ക് ജിദ്ദ വിമാനത്താവളത്തില്‍ മുണ്ടുരിഞ്ഞ് പരിശോധന
മനാമ: കേരള വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുണ്ടഴിച്ച് പരിശോധനയ്്ക്ക് വിധേയനാക്കി. സൗദി സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം. ജിദ്ദയില്‍നിന്ന് റിയാദുവഴിയുള്ള ഫ്ളൈറ്റില്‍ നാട്ടിലേക്ക് പോകാനെത്തിയതായിരുന്നു മന്ത്രി. മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷം. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിലൂടെ മന്ത്രി കടന്നുപോയപ്പോള്‍ വാതിലിലെ മെറ്റല്‍ ഡിറ്റക്ടര്‍ ബീപ് ശബ്ദം മുഴക്കി. തുടര്‍ന്ന് മന്ത്രിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും കാരണം കണ്ടെത്താനായില്ല. ഉദ്യോഗസ്ഥര്‍ മന്ത്രിയെ നിരവധി തവണ വാതിലിലൂടെ നടത്തിച്ചു. അപ്പോഴെല്ലാം യന്ത്രം ബീപ് ശബ്ദം പുറപ്പെടുവിച്ചു. തുടര്‍ന്ന് മന്ത്രിയോട് മുണ്ട് അഴിച്ചശേഷം സുരക്ഷാവാതിലിലൂടെ നടക്കാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ പരിശോധിച്ചപ്പോള്‍ ബീപ് ശബ്ദം കേട്ടില്ല. തുടര്‍ന്ന് മുണ്ട് പരിശോധിച്ചപ്പോഴാണ് പ്രശ്നകാരണം മനസ്സിലായത്. മന്ത്രി ധരിച്ചിരുന്ന മുണ്ടിന്റെ കസവ് കരയില്‍ അടങ്ങിയ ലോഹാംശമാണ് സുരക്ഷായന്ത്രത്തിനു മുന്നില്‍ കുടുക്കിയത്. ഒടുവില്‍ ആശങ്കകള്‍ അകന്നതോടെ രാത്രി രണ്ടിന് മന്ത്രി നാട്ടിലേക്ക് വിമാനം കയറി.
(അനസ് യാസിന്‍)
deshabhimani 180812
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment