Saturday, August 18, 2012
ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ബഷീറിന്റെ കൊലവിളി പ്രസംഗം വീണ്ടും
അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസിലെ പ്രതി പി കെ ബഷീര്‍ എംഎല്‍എയുടെ മറ്റൊരു കൊലവിളി പ്രസംഗം കൂടി പുറത്തുവന്നു. ഇരട്ടക്കൊലയ്ക്ക് ഒരുമാസം മുമ്പ് മെയ് രണ്ടിന് കുനിയിലിനടുത്ത് തൃക്കളയൂരില്‍ മുസ്ലിംലീഗ് ശാഖാ ഓഫീസിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടത്തിയ പൊതുയോഗത്തിലാണ് അത്തീഖ് റഹ്മാന്റെ കൊലയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പ്രതികാരം ചെയ്യണമെന്ന ആഹ്വാനം. കൊല്ലപ്പെട്ട ആസാദിന്റെയും അബൂബക്കറിന്റെയും കുടുംബത്തെ പ്രസംഗത്തില്‍ പേരെടുത്ത് വിമര്‍ശിക്കുന്നുമുണ്ട്. "
"മുസ്ലിംലീഗിന്റെ ഫ്ളക്സുകളും കൊടികളും നശിപ്പിച്ച് ആര്‍ക്കെങ്കിലും രാജാക്കന്മാരാകണമെങ്കില്‍ അത് വച്ചുപൊറുപ്പിക്കില്ല എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്കുണ്ടാകും-ഇരുട്ടിന്റെ മറവില്‍ ആരെയെങ്കിലും കൊലപ്പെടുത്താമെന്ന്. ഒരുകാര്യം ഞാന്‍ പറയാം, അത്തീഖ് റഹ്മാന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും മുന്നില്‍ പ്രവര്‍ത്തിച്ചവരെയും ഒരൊറ്റ കുട്ടിയെയും നിയമത്തിന്റെ മുന്നില്‍നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നുകൂടി പറയാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു ധാരണയുണ്ട് നിങ്ങള്‍ മാത്രമാണെന്ന്. അത് നിങ്ങള്‍ വിചാരിക്കണ്ട. കീഴുപറമ്പ് പഞ്ചായത്തിലെ മുസ്ലിംലീഗിന്റെ, ഏറനാട് മണ്ഡലത്തിലെ മുസ്ലിംലീഗിന്റെയും യൂത്ത്ലീഗിന്റെയും എംഎസ്എഫിന്റെയും പ്രവര്‍ത്തകന്മാര്‍, കീഴുപറമ്പ് പഞ്ചായത്തിലെയല്ല മറ്റ് പ്രദേശങ്ങളിലെ ഏതെങ്കിലും മുസ്ലിംലീഗിന്റെ പ്രവര്‍ത്തകന്മാരെ ആരെങ്കിലും ഇനി ആക്രമിക്കാന്‍ വന്നാല്‍ കൈയും കെട്ടി നോക്കിനില്‍ക്കുകയില്ല എന്നുപറയാന്‍ കൂടി ഈ സന്ദര്‍ഭം ഞാന്‍ ഉപയോഗിക്കുകയാണ്. ചോദിക്കാനും പറയാനും ഈ സമൂഹത്തിനുണ്ട്, സമുദായത്തിനുണ്ട്, ഈ സംഘടനയ്ക്കും ആളുണ്ട്. നിങ്ങള് ധൈര്യായിട്ടിരുന്നോ കുട്ടികളേ. നിങ്ങളെ ആരും തൊടില്ല. നിങ്ങളുടെ ഏത് കാര്യത്തിനും നിങ്ങളുടെ എംഎല്‍എ എന്ന നിലയ്ക്ക് ബഷീര്‍ കൂടെയുണ്ടാകും. നിങ്ങള് ധൈര്യായിട്ടിരുന്നോളീ. അങ്ങനെയൊരു കൊളക്കാടന്മാരും അങ്ങനെയൊരു കൂട്ടരുമുണ്ടെങ്കി നമുക്കൊന്നറിയേം വേണം. അതൊക്കെ ആരും വിചാരിക്കണ്ട, നിങ്ങള് മാത്രം വല്യ ഖുറേഷികള്, നിങ്ങള്‍ക്ക് ആരേം തോണ്ടാ, നിങ്ങള് പാവങ്ങളെ കൊല്ലും, പക്ഷേ ചില കാര്യങ്ങളുണ്ട്. പാര്‍ടി പ്രവര്‍ത്തകന്മാരെ, മുസ്ലിംയൂത്ത്ലീഗിന്റെ പ്രവര്‍ത്തകന്മാര്‍, എംഎസ്എഫിന്റെ പ്രവര്‍ത്തകന്മാര്‍ ലീഗായതിന്റെ പേരില്‍ ആര്‍ക്കും കേറി നിരങ്ങാനുള്ളതല്ല ഈ ജനങ്ങളെന്ന് നിങ്ങള് മനസ്സിലാക്കിക്കോളണം. മുമ്പ് നിങ്ങള് വല്യ ഖുറേഷികളായിരിക്കും. ഇനി അത് നടക്കൂല. വെറുതെ ആള്‍ക്കാരെ ആക്രമിക്കാന്‍ വരണ്ടാന്നാണ് എനിക്ക് പറയാനുള്ളത്"".
deshabhimani 180812
Subscribe to:
Post Comments (Atom)
No comments:
Post a Comment