Wednesday, August 1, 2012
ചിദംബരം വീണ്ടും ധനമന്ത്രി; ആഭ്യന്തരം ഷിന്‍ഡെക്ക്
2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ആരോപണവിധേയനായ പി ചിദംബരത്തിന് വീണ്ടും ധനവകുപ്പ്. ചിദംബരം കൈകാര്യം ചെയ്തുവന്ന ആഭ്യന്തരവകുപ്പ് ഊര്‍ജമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്ക് നല്‍കി. കമ്പനികാര്യ മന്ത്രി വീരപ്പമൊയ്ലിക്കാണ് ഊര്‍ജവകുപ്പിന്റെ അധികച്ചുമതല. രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കാന്‍ പ്രണബ് മുഖര്‍ജി രാജിവച്ചതിനെതുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചുവരികയായിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്ത് എട്ടിന് തുടങ്ങുന്നതിന്റെ മുന്നോടിയായാണ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയത്.
വകുപ്പുമാറ്റം മാത്രമായതിനാല്‍ സത്യപ്രതിജ്ഞ ആവശ്യമില്ല. രാഷ്ട്രപതിഭവന്‍ ഇറക്കിയ വിജ്ഞാപനത്തോടെ വകുപ്പുമാറ്റം നിലവില്‍ വന്നു. പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് നേരത്തെ സര്‍ക്കാര്‍വൃത്തങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ശരദ് പവാര്‍ കലാപം ഉയര്‍ത്തിയതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. സര്‍ക്കാരിലും പാര്‍ടിയിലും കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു. ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സി രംഗരാജന്‍ തുടങ്ങിയവരുടെ പേരുകള്‍ ധനമന്ത്രാലയത്തിലേക്ക് മന്‍മോഹന്‍സിങ് പരിഗണിച്ചെങ്കിലും പാര്‍ടിയുടെ പിന്തുണ നേടാന്‍ കഴിഞ്ഞില്ല. ഒന്നാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു ചിദംബരം. ഇക്കാലത്താണ് വന്‍ക്രമക്കേടിലൂടെ 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ കമ്പനികള്‍ക്ക് നല്‍കിയത്.
സുപ്രീം കോടതി ഈ കേസ് പരിഗണിക്കുന്ന വേളയിലാണ് ചിദംബരം ധനമന്ത്രാലയത്തിലേക്ക്തിരിച്ചുവരുന്നത്. ശിവഗംഗയില്‍ കൃത്രിമം നടത്തിയാണ് ചിദംബരം തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന കേസും നിലവിലുണ്ട്. മുംബൈ ഭീകരാക്രമണത്തെതുടര്‍ന്ന് ശിവരാജ് പാട്ടീലിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയപ്പോഴാണ് ചിദംബരത്തെ ആഭ്യന്തരമന്ത്രിയാക്കിയത്. ആദര്‍ശ് അഴിമതിക്കേസില്‍ ആരോപണം നേരിടുന്നയാളാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രികൂടിയായ ഷിന്‍ഡെ. മന്ത്രിസഭയില്‍ ഷിന്‍ഡെയുടെ സ്ഥാനക്കയറ്റം സഖ്യകക്ഷിയായ എന്‍സിപിയെ ചൊടിപ്പിക്കുമെന്നും ഉറപ്പാണ്. മന്ത്രിസഭയില്‍ ശരദ് പവാറിനേക്കാളും പ്രധാനവകുപ്പില്‍ മറ്റൊരു മഹാരാഷ്ട്രക്കാരന്‍ വരുന്നത് ശരദ് പവാറിനെ പ്രകോപിപ്പിക്കും.
deshabhimani 010812
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment