Wednesday, August 1, 2012
യുപിഎ ഭരണം കുത്തകകള്‍ക്ക് വേണ്ടി: വൃന്ദ
യുപിഎ സര്‍ക്കാര്‍ ഭരിക്കുന്നത് ഇന്ത്യയിലെയും വിദേശത്തെയും കുത്തകകള്‍ക്കുവേണ്ടിയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ തുടരുന്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ വസിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഇവിടെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ കേന്ദ്രംസബ്സിഡി നല്‍കി ഭക്ഷ്യധാന്യങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ അവിടങ്ങളില്‍ കന്നുകാലികള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട വിഭവങ്ങള്‍ കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്സിഡി വെട്ടിക്കുറയ്ക്കണമെന്ന ബഹുരാഷ്ട്ര ധനസ്ഥാപനങ്ങളുടെ തീട്ടൂരമാണ് നടപ്പാക്കുന്നത്്. അമേരിക്കയുടെ നിര്‍ദേശമനുസരിച്ചാണ് മന്‍മോഹന്‍സിങ് ഭരിക്കുന്നത്. അമേരിക്കന്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വന്‍ സബ്ഡിഡി നല്‍കുമ്പോഴാണ് ഇന്ത്യ സബ്സിഡി വെട്ടിക്കുറയ്ക്കണമെന്ന കല്‍പ്പന. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കണമെന്ന് സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. വളം, ഡീസല്‍, ജലസേചനം എന്നിവയ്ക്കൊക്കെ വന്‍തോതില്‍ ചെലവ് വര്‍ധിച്ചു. എന്നാല്‍, ഇതനുസരിച്ച് ന്യായവില നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല.
യുപിഎ സര്‍ക്കാരിന്റെ തെറ്റായ നടപടി രാജ്യത്തെ സ്ത്രീകളെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് ഒരുദിവസം ലഭിക്കുന്നത് അറുപതോ എഴുപതോ രൂപ മാത്രം. ആസൂത്രണ കമീഷന്റെ കണക്കനുസരിച്ച് ഇവരൊന്നും ദരിദ്രരല്ല. അതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. കുടുംബം പുലര്‍ത്താനും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും സ്ത്രീകള്‍ പ്രയാസമനുഭവിക്കുകയാണ്. രാജ്യത്തെ ദളിതരുടെയും ആദിവാസികളുടെയും അവസ്ഥ ശോചനീയമായി തുടരുന്നു. ഇത്തരം കാര്യങ്ങളിലൊക്കെ കോണ്‍ഗ്രസും ബിജെപിയും ദരിദ്രരുടെയും സാധാരണക്കാരുടെയും പക്ഷത്തല്ല. കുത്തകകള്‍ക്കുവേണ്ടിയാണ് ഇരു കക്ഷികളും നിലകൊള്ളുന്നത്. തെറ്റായ കണക്ക് ഉപയോഗിച്ച് ദരിദ്രരുടെ എണ്ണം കുറച്ചുകാട്ടുന്ന ആസൂത്രണ കമീഷന്റെ നിലപാട് അംഗീകരിക്കില്ല. എപിഎല്‍-ബിപിഎല്‍ വിഭജനം കൂടാതെ എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുനല്‍കുകയാണു വേണ്ടത്. ഇതിനായി പാര്‍ലമെന്റിനകത്തും പുറത്തും സമരം ശക്തമാക്കുമെന്ന് വൃന്ദ കാരാട്ട് പറഞ്ഞു.
deshabhimani 010812
Labels:
വാര്‍ത്ത,
വിലക്കയറ്റം
Subscribe to:
Post Comments (Atom)
യുപിഎ സര്‍ക്കാര്‍ ഭരിക്കുന്നത് ഇന്ത്യയിലെയും വിദേശത്തെയും കുത്തകകള്‍ക്കുവേണ്ടിയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ തുടരുന്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ReplyDelete